ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ചെവിയിൽ ഉണ്ടാകുന്ന പഴുപ്പ് അല്ലെങ്കിൽ ചെവി ഒലിപ്പ് എന്നുള്ള രോഗത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.. ചെവിയിൽ നിന്ന് പഴുപ്പും അതുപോലെ നീരും പല കാരണങ്ങൾ കൊണ്ട് നമുക്ക് വരാം.. ചെവിയുടെ മധ്യ കർണ്ണത്തിലുള്ള അസുഖങ്ങൾ കാരണം കർണ്ണപടലത്തിന് ഭാരം ഉണ്ടായി അതിൽ കൂടെ ഒലിപ്പ് തുടർച്ചയായി അല്ലെങ്കിൽ ഇടവിട്ട് മൂന്നുമാസം കൂടുമ്പോൾ അങ്ങനെ വരുന്ന അസുഖത്തിനാണ് ചെവി പഴുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. അല്ലാതെ സാധാരണ ജലദോഷം പനിയൊക്കെ വന്ന് അതിൻറെ ഭാഗമായി ചെവിയിൽ ഇൻഫെക്ഷൻ വന്ന് ചെവിയിൽ പഴുപ്പ് വരുന്നതിന് ചെവി പഴുപ്പ് ആയിട്ട് കരുതാൻ കഴിയില്ല..
ചെവിയിൽ പഴുപ്പ് വരുന്നതും അതോടുകൂടിയുള്ള ദുർഗന്ധവും കൂടാതെ കേൾവിക്കുറവ് ഇതിൻറെ ഭാഗമായി ഉണ്ടാവും അതാണ് ഇതിനുള്ള ഒരു പ്രധാന പ്രശ്നങ്ങൾ.. കേൾവിക്കുറവ് കൂടാതെ ചില സമയങ്ങളിൽ ചെവിയിൽ നിന്നുള്ള ഇൻഫെക്ഷൻ ബ്രയിനിനെ ബാധിക്കാറുണ്ട്.. തുടർന്ന് മെനിഞ്ചൈറ്റിസ് അതുപോലെ രോഗങ്ങളിലേക്ക് നയിക്കാറുണ്ട്.. സാധാരണയായി ചെവി പഴുപ്പ് തുടങ്ങുന്നത് ജലദോഷം പനിയും മുതലായ അസുഖങ്ങൾ മൂലം ഇൻഫെക്ഷൻ വന്നിട്ട് നമ്മുടെ മൂക്കിൻറെ പിൻവശത്തുനിന്ന് ചെവിയിലേക്കുള്ള ഒരു കുഴലുണ്ട്.. അതിൽ കൂടെ ഇൻഫെക്ഷൻ മിഡീൽ ഇയറിലേക്ക് എത്തുകയും അവിടെ ആ ഇൻഫെക്ഷൻ സ്പ്രെഡ് ചെയ്ത് അത് പിന്നീട് ഒരു കുരുവായി പൊട്ടി അവിടെ പഴുപ്പ് വരും.. അത് സാധാരണ രണ്ടാഴ്ചകൊണ്ട് ചികിത്സിച്ചാലും ഇല്ലെങ്കിലും ക്രമേണ മാറും..
പക്ഷേ ചില സമയങ്ങളിൽ അതായത് രോഗിയുടെ പ്രതിരോധശക്തി കുറയുകയോ അല്ലെങ്കിൽ വളരെ ശക്തിയായ രോഗാണുവാണ് ഇതിൽ ഉൾപ്പെട്ടത് എങ്കിൽ ചെവിയുടെ ഇൻഫെക്ഷൻ തുടർന്ന് നിലനിൽക്കും.. അങ്ങനെ തുടർന്ന് നിലനിൽക്കുമ്പോൾ ചെവിയുടെ അറയിൽ ചുറ്റുമുള്ള എല്ലുകളെ ആ ഇൻഫെക്ഷൻ ബാധിക്കും.. അങ്ങനെ ചെവിയിൽ ഇൻഫെക്ഷൻ മൂന്നുമാസത്തിൽ കൂടുതൽ തുടർച്ചയായി നിലനിൽക്കുകയും ചെയ്യുകയാണെങ്കിൽ അത് ചെവി പഴുപ്പ് അല്ലെങ്കിൽ ചെവി ഒലിപ്പ് എന്ന രോഗാവസ്ഥയിലേക്ക് എത്തിപ്പെടുന്നു.. ഇതിൽ പ്രധാനമായും രണ്ട് തരത്തിലുള്ള അവസ്ഥകളുണ്ട്.. ഒന്നാമത്തേത് താരതമ്യേന അപകടസാധ്യതകൾ കുറഞ്ഞതും.. മറ്റൊന്ന് അപകടസാധ്യതകൾ കൂടിയതുമായ രണ്ടുതരത്തിലുള്ള ചെവി പഴുപ്പുകൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…