ആർത്തവൻ എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും ബേജാറും മുഷിപ്പും ഒക്കെയാണ് അല്ലേ.. ഒരു പെൺകുട്ടി അവളുടെ അമ്മയാകാനുള്ള കഴിവ് അതല്ലെങ്കിൽ പ്രത്യുൽപാദനശേഷി കൈവരിച്ചു എന്നുള്ളത് മാത്രമാണ് ആർത്തവം എന്നുള്ളതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്.. ഒരു കുട്ടി ജനിക്കുമ്പോൾ അവളോട് ശരീരത്തിൽ കോടാനുകൂടി ഓവങ്ങൾ ഉണ്ടാവും.. ഇത് നമ്മുടെ തലച്ചോറ് മുതൽ അണ്ഡാശയം വരെയുള്ള ഭാഗങ്ങളിൽ അതായത് ഹൈപ്പോതലാമസ് അതുപോലെ പിറ്റ്യൂട്ടറി തൈറോയ്ഡ് എന്നീ ഹോർമോൺസ് ഒക്കെ കൂട്ടമായിട്ട് ഉള്ള സഹായത്തോടുകൂടി ഈ ഒരു കൂട്ടം ആയിട്ടുള്ള ഓവത്തിൽ നിന്നും എല്ലാമാസവും ഒരു ഓവം പൂർണ്ണവളർച്ചയിൽ എത്തും.. ഇത്തരത്തിൽ വളർച്ചയിൽ എത്തുന്ന ഓവത്തെയാണ് നമ്മൾ അണ്ഡവിസർജനം എന്ന് പറയാറുള്ളത്.. സാധാരണ നമ്മുടെ നാട്ടിലൊക്കെ 11 വയസ്സു മുതൽ 14 വയസ്സുവരെ ഉള്ളിലാണ് എപ്പോഴും ആർത്തവം തുടങ്ങുന്നത് കാണുന്നത്..
ഇത് ചിലപ്പോൾ നമ്മുടെ ജീവിതശൈലിയെ ബാധിച്ചിരിക്കും അതുകൊണ്ടുതന്നെ ചില ആളുകളിൽ ഇത് 13 വയസ്സ് അല്ലെങ്കിൽ 14 വയസ്സിൽ ഒക്കെ കാണും അതുപോലെ തന്നെ അസുഖങ്ങളുള്ള കേസുകളിൽ ഒരുപക്ഷേ 15 വയസ്സ് കഴിഞ്ഞിട്ട് ഇത് ഉണ്ടാവാറായി കാണാറുണ്ട്.. ഇതൊന്നും നമ്മൾ പേടിക്കേണ്ട ആവശ്യമില്ല.. 15 വയസ്സ് കഴിഞ്ഞിട്ടും ആർത്തവം ആയില്ലെങ്കിൽ നമുക്ക് ഒരു ഡോക്ടറെ പോയി കാണാവുന്നതാണ്.. അപ്പോൾ നമുക്ക് ഇത്തരത്തിൽ മെൻസസ് ആയശേഷം നമ്മുടെ ഫസ്റ്റ് പ്രോസസ് എല്ലാം നടന്നുകൊണ്ടിരിക്കുകയാണ്.. അപ്പോൾ ഓവുലേഷൻ കഴിഞ്ഞു ഇത്തരം സമയങ്ങളിൽ അതായത് 28 ദിവസം ഉള്ളിലാണ് നമുക്ക് ആർത്തവം വരാറുള്ളത്.. ഈ 28 ദിവസം എന്നു പറയുന്നത് പല ആളുകളിലും വ്യത്യാസം ഉണ്ടാകും..
അതായത് ചില ആളുകളിൽ 24 മുതൽ 31 ദിവസം വരെയുള്ള സൈക്കിൾ ആയിരിക്കാം അല്ലെങ്കിൽ കൃത്യമായ 28 ദിവസം എന്നുള്ള സൈക്കിൾ ആയിരിക്കും.. അപ്പോൾ 28 ദിവസം സൈക്കിൾ ഉള്ള ഒരു വ്യക്തിക്ക് ഓവുലേഷൻ നടക്കുന്നത് ഒരു 14 ദിവസത്തിനുള്ളിൽ ആയിരിക്കും. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഓവുലേഷൻ നടക്കുമ്പോൾ നമ്മുടെ യൂട്രസ് എന്താണ് ചെയ്യുന്നത്.. ഒരു കുഞ്ഞ് അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് എല്ലാ സമയവും അമ്മയാവാനുള്ള കഴിവ് ഉണ്ടാവില്ല അതുകൊണ്ട് ആ ഒരു കഴിവ് നമുക്ക് ഒരു ദിവസം അല്ലെങ്കിൽ രണ്ടുദിവസത്തിനുള്ളിൽ മാത്രമായിരിക്കും ഉണ്ടാവുന്നത്.. അപ്പോൾ എല്ലാ മാസവും നമ്മുടെ ഗർഭപാത്രം ഈ ഒരു ദിവസത്തിനായി വെയിറ്റ് ചെയ്യും.. വെയിറ്റ് ചെയ്താൽ മാത്രമാവില്ല കുഞ്ഞിന് വേണ്ട പ്രൊട്ടക്ഷൻ നൽകാനും ബാക്കിയുള്ള കാര്യങ്ങൾക്കും എല്ലാം നമ്മുടെ യൂട്രസ് റെഡിയാക്കി എടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….