ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കോസ്മെറ്റിക് സർജറുകളിൽ കൂടുതലായി ഉപയോഗിക്കുന്ന ഒന്ന് രണ്ട് പ്രൊസീജറുകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അതിൽ ഒന്നാണ് ലൈപ്പോ സെക്ഷൻ എന്നുള്ളത്.. ലൈപ്പോ സെക്ഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിലുള്ള കൊഴുപ്പുകളെ അതായത് ശരീരത്തിൽ അമിതമായി കാണുന്ന കൊഴുപ്പുകളെ വലിച്ചെടുക്കാൻ സഹായിക്കുന്ന ഒരു പ്രൊസീജർ ആണ് ഇത്.. അതിനെ നമുക്ക് ലൈപ്പോ സെക്ഷൻ എന്ന് പറയും.. അടുത്തതായിട്ട് പറയാൻ പോകുന്നത് അപ്ഡോമിനൊ പ്ലാസ്റ്റി..
കൂടുതലായും വയറിൽ കൊഴുപ്പ് ഉണ്ടായിട്ട് തൂങ്ങി നിൽക്കുന്ന ഭാഗങ്ങൾ എല്ലാം പ്രസവത്തിനുശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് അവ.. കൂടുതലായിട്ടും സ്കിന്ന് തൂങ്ങുക അതുപോലെതന്നെ മസിൽ വീക്ക് ആകുക.. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മാറ്റാൻ ഉപയോഗിക്കുന്ന ഒരു പ്രൊസീജർ ആണ് അബ്ഡോമിനോ പ്ലാസ്റ്റി എന്നുപറയുന്നത്.. മൂന്നാമതായിട്ട് പറയാൻ പോകുന്നത് ബ്രസ്റ്റ് സർജറികളെ കുറിച്ചാണ്.. വലിപ്പം കുറവുകൾ ഉള്ള ബ്രസ്റ്റിനെ നമുക്ക് സിലിക്കോൺ ഇമ്പ്ലാൻറ് വച്ച് വലിപ്പം കൂട്ടാൻ പറ്റും.. അതിനെ നമ്മൾ ബ്രസ്റ്റ് ഓഗ്മെന്റേഷൻ എന്ന് പറയും.. അതുപോലെ വലുപ്പം കൂടുതലുള്ള ബ്രെസ്റ്റിനെ നമുക്ക് രോഗിയുടെ കംഫർട്ടബിൾ സൈസിനനുസരിച്ച് ചെറുതാക്കി കൊണ്ടുവരാൻ സാധിക്കും.. അതിനെ നമ്മൾ ബ്രെസ്റ്റ് റിഡക്ഷൻ എന്ന് പറയും..
അടുത്തതായി പറയാൻ പോകുന്നതാണ് ക്യാൻസർ എന്ന രോഗം വന്നതിനുശേഷം ബ്രസ്റ്റ് എടുത്തു കളഞ്ഞ രോഗികൾക്ക് ബ്രസ്റ്റ് റീകൺസ്ട്രക്ഷൻ എന്ന് പറയും.. ബ്രസ്റ്റ് റീ കണ്സ്ട്രക്ഷൻ എന്നു പറഞ്ഞാൽ ഒന്നുകിൽ നമ്മുടെ ശരീരത്തിലെ തന്നെ ടിഷ്യു ഉപയോഗിച്ച് നമുക്ക് റീ കൺസ്ട്രക്ട് ചെയ്യാൻ സാധിക്കും. അതായത് ഏകദേശം സാധാരണ വലിപ്പത്തിലുള്ള ഒരു ബ്രസ്റ്റിനെ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.. അല്ലെങ്കിൽ സിലിക്കോൺ ഇമ്പ്ലാന്റ് വെച്ചിട്ടും നമുക്ക് അതിനെ റീ കൺസ്ട്രക്ട് ചെയ്യാൻ കഴിയുന്നതാണ്.. ഇത്രയും കാര്യങ്ങളെക്കുറിച്ചാണ് നിങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ലൈപ്പോ സെക്ഷൻ എന്നു പറഞ്ഞാൽ ലൈപ്പോ എന്നു പറഞ്ഞാൽ ഫാറ്റ് സെക്ഷൻ എന്ന് പറഞ്ഞാൽ ശരീരത്തിൽ നിന്നും കൊഴുപ്പുകൾ വലിച്ചെടുക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക.,…