വാസ്തുപരമായി നമുക്ക് എട്ടു ദിക്കുകളാണ് ഉള്ളത്.. അതായത് നമ്മുടെ വീടിൻറെ എട്ടു വശങ്ങൾ.. എട്ടു വശങ്ങൾ എന്നു പറയുമ്പോൾ നാലു മൂലകളും നാലു സാധാരണ വശങ്ങളും ചേരുന്ന 8 ദിക്ക്കൾ.. ഈ എട്ടു ദിക്കുകളിൽ എന്തെല്ലാം വരാം.. അതുപോലെ എന്തെല്ലാം വരാൻ പാടില്ല എന്നുള്ളത് വാസ്തു ശാസ്ത്രത്തിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.. എന്തൊക്കെ വരാം എന്നു പറയുമ്പോൾ ആ വശങ്ങളിൽ വരുന്ന ചെടികളും വസ്തുക്കളും എല്ലാം അതിൽ ഉൾപ്പെടും അതായത് മരങ്ങൾ അങ്ങനെ എല്ലാം അതിലുൾപ്പെടും.. അപ്പോൾ നമ്മുടെ വീടിൻറെ ഏതൊക്കെ ഭാഗങ്ങളിൽ ഏതൊക്കെ വൃക്ഷങ്ങൾ വന്നാലാണ് നന്നായിട്ടുള്ളത് എന്നതിനെപ്പറ്റി നമ്മൾ ഇതിനു മുൻപും പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്..
എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വളരെ ശ്രദ്ധിച്ചു കേൾക്കേണ്ട ഒരു കാര്യമാണ്.. അതായത് നമ്മുടെ വീട്ടിൽ നമുക്ക് പലതരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളാണ് നമ്മുടെ വീടിനെ എതിരായിട്ടു വന്ന് പതിക്കുന്നത് എന്നുപറയുന്നത്.. നെഗറ്റീവ് ഊർജ്ജം എന്ന് പറയുമ്പോൾ കണ്ണേറ് അതുപോലെ പ്രാക്ക്.. എരിച്ചിൽ ഇതൊക്കെയാണ് പ്രധാനമായിട്ടും നമ്മളെ ബാധിക്കുന്ന കാര്യങ്ങൾ എന്നു പറയുന്നത്.. അതായത് നമ്മളുടെ നമ്മൾ എങ്ങനെയെങ്കിലും ഒക്കെ ആയിരിക്കും നമ്മുടെ ജീവിതം തട്ടിമുട്ടി ഉള്ളതെല്ലാം സമാധാനത്തോടെ പങ്കിട്ട് എടുത്ത് സന്തോഷത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.. പക്ഷേ പുറത്തുനിന്ന് നോക്കുന്ന ഒരു വ്യക്തിക്ക് ഒരുപക്ഷേ അത് ഇഷ്ടപ്പെടണം എന്നില്ല അല്ലെങ്കിൽ അവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാവുന്ന ഒരു സാഹചര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവും..
അപ്പോൾ ഇത്തരം കാര്യങ്ങളെല്ലാം നമ്മുടെ ജീവിതത്തിലേക്ക് നെഗറ്റീവ് ഊർജ്ജങ്ങളായിട്ട് ആയിരിക്കും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.. അതിനെയാണ് അടിസ്ഥാനം പരമായി പലപ്പോഴും കണ്ണേറ് അല്ലെങ്കിൽ പ്രാക്ക് എന്നൊക്കെ പറയുന്നത്.. അപ്പോൾ ഇത്തരത്തിലുള്ള കണ്ണേറ് അല്ലെങ്കിൽ പ്രാക്ക് തുടങ്ങിയവ നമ്മളെയും നമ്മുടെ വീടിനെയും ബാധിക്കാതിരിക്കാൻ ആയിട്ട് നമ്മുടെ വീട്ടിൽ വളർത്തേണ്ട ഒരു ചെടിയാണ് അല്ലെങ്കിൽ ഒരു മരമാണ് മുള എന്നു പറയുന്നത്.. മുളയിൽ തന്നെ മഞ്ഞ കളർ ഉള്ള മുളയാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത്.. അപ്പോൾ മഞ്ഞ കളർ ഉള്ള മുള നമ്മുടെ വീടിൻറെ പ്രത്യേക ഭാഗങ്ങളിൽ നട്ടുവളർത്തിയാൽ അതിനെ പരിപാലിച്ചു പോവുകയാണെങ്കിൽ നമുക്ക് ഇത്തരത്തിൽ ഉണ്ടാവുന്ന കണ്ണേറ് പ്രാക്ക് ദോഷങ്ങളിൽ നിന്നും രക്ഷനേടാം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….