എന്താണ് വൈറ്റമിൻസ് തെറാപ്പി എന്ന് പറയുന്നത്.. ഇതുകൊണ്ട് നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വൈറ്റമിൻ ന്യൂട്രിയൻ്റ് ആൻഡ് തെറാപ്പി എന്ന വിഷയത്തെക്കുറിച്ചാണ്.. ഇന്ന് വിദേശരാജ്യങ്ങളിൽ വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് വൈറ്റമിൻ തെറാപ്പി എന്ന് പറയുന്നത്.. എൻറെ ചികിത്സ അനുഭവങ്ങളിൽ അമേരിക്കയിൽ പോയിട്ട് ഇതിനെക്കുറിച്ചുള്ള ഒരു ട്രെയിനിങ് എടുക്കാൻ ഇടയായി.. എൻറെ കഴിഞ്ഞ ഒരു 15 വർഷത്തിൽ കൂടുതലായി കാണുന്ന എല്ലാ രോഗികൾക്കും വൈറ്റമിൻസ് കൂടി ഉൾക്കൊള്ളിക്കുന്ന ഒരു ചികിത്സയാണ് അവർക്ക് കൊടുക്കുന്നത്.. അത് ആസ്മ ആവട്ടെ അല്ലെങ്കിൽ ത്വക്ക് രോഗങ്ങൾ ആവട്ടെ..

അല്ലെങ്കിൽ ഡയബറ്റിസ് രോഗങ്ങൾ ആവട്ടെ.. അമിതവണ്ണം ആവട്ടെ.. എന്ത് രോഗങ്ങൾ ആയാലും വൈറ്റമിൻ തെറാപ്പി കൂടെ ഉൾക്കൊള്ളിച്ച് ഉള്ള ഒരു ചികിത്സാരീതിയാണ് ഞാൻ കൊടുക്കുന്നത്.. ആദ്യം തന്നെ നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ ഭക്ഷണത്തിലൂടെ നാച്ചുറൽ ആയിട്ട് വൈറ്റമിൻസ് ലഭിക്കണം എന്നുള്ളത് പറഞ്ഞുകൊടുക്കും.. അതിനപ്പുറം ഇവർക്ക് ഹീലിങ്ങിന് ഏതൊക്കെ വൈറ്റമിൻസ് വേണമെന്ന് ഉള്ളത് മനസ്സിലാക്കി കഴിഞ്ഞാൽ അതുകൂടി പ്രിസ്ക്രിബ് ചെയ്ത് കൂടുതലും നാച്ചുറൽ വൈറ്റമിൻസ് ആണ് നൽകുന്നത്.. സിന്തറ്റിക്കിനെ ഞാൻ പ്രാധാന്യം കുറവാണ് കൊടുക്കുന്നത്.. പലരും ചോദിക്കുന്ന ഒരു ചോദ്യം നമ്മുടെ ഭക്ഷണത്തിലൂടെ നമുക്ക് ആവശ്യത്തിനുള്ള വൈറ്റമിൻസ് ലഭിക്കുന്നില്ലേ എന്നുള്ളതാണ്.. ഇവിടെ പ്രധാനമായും രണ്ട് കാര്യങ്ങൾ ഉണ്ട് ഒരു ന്യായമായ ആരോഗ്യമുള്ള ആൾക്ക് ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി ഒരു വൈറ്റമിൻ സെൽ നമുക്ക് ആവശ്യമാണ്..

നിങ്ങൾക്കറിയാം വൈറ്റമിൻ സി ഉണ്ട് അതുപോലെ വൈറ്റമിൻ ഡി ഉണ്ട്.. വൈറ്റമിൻ കെ ഉണ്ട്.. അതുപോലെ മിനറൽസ് പൊട്ടാസ്യം സോഡിയം.. കാൽസ്യം മഗ്നീഷ്യം അങ്ങനെയെല്ലാം ഉണ്ട്.. ഇതെല്ലാം നമുക്ക് മിതമായി മതിയാകും ആരോഗ്യം സംരക്ഷിക്കാം.. ആരോഗ്യം കുറഞ്ഞ ഒരാൾക്ക് അല്ലെങ്കിൽ രോഗാവസ്ഥയിലുള്ള ഒരാൾക്ക് ഇതിൻറെ അംശം കൂടുതൽ കൊടുക്കണം.. ഇതാണ് വൈറ്റമിൻ തെറാപ്പിയുടെ ബേസ് എന്ന് പറയുന്നത്.. അത് നമ്മുടെ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻസ് കൊണ്ട് തികയില്ല.. പലരും ചോദിക്കുന്ന ഒരു ചോദ്യം ഞങ്ങൾ ആവശ്യത്തിനു ഭക്ഷണം കഴിക്കുന്നുണ്ട് അതിൽ നിന്ന് ലഭിച്ചാൽ പോരെ എന്നുള്ളതാണ്.. അതിൽ നിന്ന് മാത്രം നിങ്ങൾക്ക് മതിയാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *