ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു രോഗത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. അതായത് തൈറോയ്ഡ് ഡിസോർഡേഴ്സ് അല്ലെങ്കിൽ തൈറോയ്ഡ് രോഗങ്ങൾ.. അതിൽ ഏറ്റവും വളരെ സാധാരണയായി പ്രത്യേകിച്ച് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് എന്നു പറയുന്നത് അല്ലെങ്കിൽ ഹൈപ്പോതൈറോഡിസം.. നമുക്കറിയാം നമ്മുടെ കഴുത്തിൽ മുൻവശത്തായി ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ് എന്ന് പറയുന്നത്.. നമ്മുടെ ശ്വാസനാളത്തെ ചുറ്റിപ്പറ്റിയാണ് ഈ ഗ്രന്ഥി നിലകൊള്ളുന്നത്.. ഈ ഗ്രന്ഥിയിൽ നിന്ന് തൈറോയ്ഡ് ഹോർമോൺസ് പുറപ്പെടുവിക്കപ്പെടുന്നു.. ആ തൈറോയ്ഡ് ഹോർമോൺസ് നമ്മുടെ പല ശരീരത്തിലെ ഉപാപചയ പ്രക്രിയകൾക്കും ആവശ്യമാണ്..
ചെറിയ കുട്ടികളെ എടുക്കുകയാണെങ്കിൽ അവരുടെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമായ ഒന്നാണ്.. അതുപോലെതന്നെ ആർത്തവം ഉണ്ടാകുന്നതിനും അതുപോലെ അത് കൃത്യമായി മുന്നോട്ടു പോകുന്നതിന്.. അതുപോലെ ഗർഭധാരണത്തിന് വളരെ അത്യാവശ്യമായ ഹോർമോൺസ് ആണിത്.. ഹൃദയാരോഗ്യത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒരു ഹോർമോൺ കൂടിയാണ്.. ഈ തൈറോയ്ഡിനെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺസ് ആണ്.. ഇത് ബ്രയിനിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ഹോർമോൺ ആണ്.. അപ്പോൾ നമ്മൾ സാധാരണഗതിയിൽ തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ എന്താണ് എന്ന് നമുക്ക് നോക്കാം..
ചെറിയ കുട്ടികളിൽ അല്ലെങ്കിൽ ചെറിയ ശിശുക്കളിൽ തൈറോയ്ഡിന്റെ കുറവുണ്ടായാൽ വളർച്ചയിൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾ തന്നെ ഉണ്ടാവാം.. അതായത് ശാരീരികവും മാനസികവും ആയിട്ടുള്ള വളർച്ചയ്ക്ക് ഒരുപാട് തകരാറുകൾ സംഭവിക്കാം… അതായത് കുട്ടിക്ക് എത്തേണ്ട ഹൈറ്റ് എത്താതെ വരാം.. അത് ആരോഗ്യകരമായ വളർച്ചയെ തളർത്തി കളയാം.. ഗർഭിണിയായിരിക്കുമ്പോൾ അമ്മയ്ക്കുള്ള തൈറോയ്ഡ് ഡിസോർഡേഴ്സ് കുട്ടികളെയും ബാധിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…