കാത് കുത്തുമ്പോൾ പിന്നീട് കാത് പഴുക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.. കാത് കുത്താൻ സൂചിയാണോ അല്ലെങ്കിൽ ഗൺ ഷൂട്ട് ആണോ മികച്ചത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ചെറിയൊരു പ്രൊസീജറിനെ കുറിച്ചാണ് എന്നാൽ ധാരാളം ആളുകൾ ധാരാളം സംശയങ്ങൾ ചോദിച്ചിട്ടുള്ള ഒരു പ്രൊസീജർ ആണ്.. കാത് കുത്ത് അതിനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്.. അല്ലെങ്കിൽ അതിനെക്കുറിച്ച് നമ്മൾ എന്തെല്ലാം അറിഞ്ഞിരിക്കണം.. ധാരാളം ആളുകൾ എൻറെ അടുത്തേക്ക് കാതുകുത്താൻ വരാറുണ്ട്.. ഞാൻ യൂഷ്യലി ചെയ്യുന്നത് ലോക്കൽ അനസ്തേഷ്യ കൊടുത്ത് കാതുകുത്തുകയാണ് ചെയ്യുന്നത്.. അതിൽ മിക്ക ആളുകളും ചോദിച്ച ചില ചോദ്യങ്ങൾ അല്ലെങ്കിൽ സംശയങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനാണ് ശ്രമിക്കുന്നത്.. ഒന്നാമത്തെ നമ്മുടെ കാതിൽ ഏതെങ്കിലും തെറ്റായ ഭാഗത്ത് കിട്ടിയാൽ അത് നമ്മുടെ ഞരമ്പിനെ ബാധിക്കുമോ.. ഇതാണ് ഏറ്റവും അധികം ആളുകൾ എന്നോട് ചോദിക്കുന്ന ഒരു സംശയം..

കാത് ഏതെങ്കിലും സ്ഥലം മാറി കുത്തുമ്പോൾ അതുകാരണം നമ്മുടെ ഞരമ്പുകൾ ബാധിക്കപ്പെടുകയോ ചെയ്യുമോ എന്നുള്ളതാണ് പ്രധാന സംശയം.. നമ്മുടെ ശരീരത്തിലെ മറ്റ് പ്രധാന ഭാഗങ്ങളെ പോലെ തന്നെ കാതിലെ സെൻസേഷൻ അതായത് സ്പർശനം അറിയുന്ന ഞരമ്പുകൾ ഒന്നിൽ അധികം ഉണ്ട്.. കാതിന്റെ ഏതുഭാഗത്ത് കുത്തിയാലും ഇങ്ങനെ ഞരമ്പുകൾക്ക് ഡാമേജ് ഉണ്ടാകുന്നില്ല.. അതുകൊണ്ടുതന്നെ നമുക്ക് കാതിന്റെ ഏത് ഭാഗത്തും കാതകുത്താം.. രണ്ടാമത്തെ ഒരു പ്രധാന കോമൺ സംശയമെന്നു പറയുന്നത് നമ്മൾ സൂചി വച്ച് കുത്തുന്നതാണ് അതോ ഗൺ ഷൂട്ട് ഉപയോഗിച്ച് കാത് കുത്തുന്നത് ആണോ ഏറ്റവും നല്ലത്..

രണ്ടും ശരിയായ രീതി തന്നെയാണ്.. ചെയ്യുന്ന ആൾ അതായത് രണ്ടിലും എക്സ്പേർട്ട് ആവണം എന്ന് മാത്രമേയുള്ളൂ.. ഗൺ ഷൂട്ട് ചെയ്തപ്പോൾ എനിക്ക് കാത് പഴുത്തു പക്ഷേ സൂചികൊണ്ട് കുത്തിയപ്പോൾ പഴുത്തില്ല ഇത് ഞാൻ കൂടുതലും കേട്ടിട്ടുള്ള ഒരു കാര്യമാണ്.. ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഗൺ ഷൂട്ട് ആയാലും സൂചി വെച്ച് കുത്തുമ്പോൾ ആയാലും കുത്തുന്ന ഭാഗം നല്ലപോലെ ഒരു ആന്റിസെപ്റ്റിക് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി മാത്രമേ കുത്താൻ പാടുള്ളൂ.. അങ്ങനെ ചെയ്യാതെ കുത്തുമ്പോൾ ആണ് ഇൻഫെക്ഷൻ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *