മെഡിക്കൽ പഠനത്തിനായി ചെന്നൈയിലെത്തിയ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്..

ഇക്ക എന്നെ ഒന്ന് ഇന്ന് രാത്രി ഒരുമണിക്ക് ആ ഫ്ലാറ്റിന്റെ പിറകിലത്തെ മതിൽ ചാടാൻ സഹായിക്കുമോ.. ഞാൻ അനുവിനെ അടിമുടി ഒന്നു നോക്കി.. അല്ല കുറേ ആയല്ലോ കണ്ടിട്ട്.. നീ ആകെ ആളു മാറിയല്ലോ.. തീരെ നീളം കുറഞ്ഞ ഷൂട്ട്സും അതിനു പറ്റിയ ഉടുപ്പും ആയിരുന്നു അവളുടെ വേഷം.. ആ വേഷത്തിൽ അനുവിനെ കണ്ടപ്പോൾ എന്റെ മനസ്സ് രണ്ടുമാസം പിറകോട്ടേക്ക് പോയി.. അച്ഛനെയും അമ്മയുടെയും ഒപ്പം ചെന്നൈയിലുള്ള പ്രസിദ്ധമായ ഒരു കോളേജിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി വന്ന അനുവിനെ ആദ്യമായി കണ്ടത് ഞാൻ ഓർത്തു.. വളരെ നാണം കുലുങ്ങിയായ അവൾ സംസാരിക്കാത്ത നല്ല അച്ചടക്കമുള്ള ഒരു കുട്ടി.. നല്ല ഐശ്വര്യമുള്ള ഒരു മുഖം.. നെറ്റിയിൽ ആകട്ടെ ചന്ദനക്കുറിയും മാന്യമായ വസ്ത്രരീതിയും..

കോളേജിനെ തൊട്ടടുത്ത എനിക്കൊരു ഷോപ്പ് ഉണ്ട്.. അവിടെ ഏറ്റവും കൂടുതൽ അറിയപ്പെട്ടതും കൂടുതൽ സ്റ്റുഡൻസ് വന്നിരുന്നതും എൻറെ ഷോപ്പിലേക്ക് ആയിരുന്നു.. കുട്ടികളൊക്കെ ഞാനുമായി വളരെ നല്ല കമ്പനിയിലായിരുന്നു.. എൻറെ തുറന്നുള്ള സംസാരരീതി ആയിരിക്കാം അവർക്ക് ഞാൻ പ്രിയപ്പെട്ട ഇക്ക ആയി മാറാൻ ഉള്ള കാരണം.. അങ്ങനെ കോളേജ് ഹോസ്റ്റലിൽ താമസം തുടങ്ങിയ അനു രണ്ടു കൂട്ടുകാരികളും ഒത്ത് ആഴ്ചയിൽ രണ്ടുപ്രാവശ്യം എൻറെ ഷോപ്പിൽ വരും.. തമാശകൾ എല്ലാം കേട്ട് പൊട്ടിച്ചിരിച്ച് കുറെ സമയം അവിടെ ഇരുന്ന വർത്തമാനം പറഞ്ഞതിനുശേഷം ആണ് അവർ പോകാറുള്ളത്.. കോളേജ് ഹോസ്റ്റലുകൾ അല്ലാതെ ഒരുപാട് ഹോസ്റ്റലുകളും അവിടെയുണ്ട്.. അഞ്ചു പേര് ചേർന്ന് ഷെയർ ചെയ്തു താമസിക്കുന്ന വലിയ ഫ്ലാറ്റുകളും ഉണ്ട്.. അതിൽ റൂം ഷെയർ ചെയ്ത താമസിക്കുന്ന കുട്ടികളെ അസൂയയോട് കൂടിയാണ് കോളേജിൽ താമസിക്കുന്ന കുട്ടികൾ നോക്കി കണ്ടിരുന്നത്..

കോളേജ് ഹോസ്റ്റലിൽ എല്ലാത്തിനും ലിമിറ്റേഷൻസ് ഉണ്ട്.. പക്ഷേ പുറത്ത് താമസിക്കുന്ന കുട്ടികൾക്ക് അതില്ല.. ഇഷ്ടമുള്ള പോലെ ലൈഫ് ആസ്വദിച്ച് നടക്കാം.. അവർക്ക് യാതൊരു അതിർവരമ്പുകളും ഇല്ല.. ഇതറിയാവുന്ന മിക്ക മാതാപിതാക്കളും കുട്ടികളെ കോളേജ് ഹോസ്റ്റലിൽ ആക്കിയാണ് പോകാറുള്ളത് പക്ഷേ ആദ്യമൊക്കെ അവിടെ അഡ്ജസ്റ്റ് ചെയ്യുമെങ്കിലും പുറത്തിറങ്ങി നടക്കാൻ തുടങ്ങുമ്പോഴും പുതിയ പുതിയ കൂട്ടുകെട്ടുകൾ വന്ന ചേരുമ്പോഴും അവർക്ക് കോളേജ് ഹോസ്റ്റൽ ജയിലിനു തുല്യമായി മാറിയിരിക്കും.. ഒരേ ക്ലാസ്സിൽ പഠിക്കുന്ന പലരും പുറത്തു താമസിക്കുന്ന കുട്ടികളായിരിക്കും.. അവരുടെ അടിച്ചുപൊളിയുടെ കഥകൾ കേട്ട് കേട്ട് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് വല്ലാത്ത ഒരു കൊതി തോന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *