ഭക്ഷ്യവിഷബാധകൾ ഏൽക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.. ഇവ വരാതിരിക്കാൻ ആയി എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്യുന്ന സമയമാണ് ഇപ്പോൾ ഉള്ളത്.. മലിനമായതോ അല്ലെങ്കിൽ പഴകിയതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ വെള്ളമോ കഴിച്ചത് കൊണ്ട് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവേ പറയുന്ന പേരാണ് ഭക്ഷ്യ വിഷബാധ അല്ലെങ്കിൽ ഫുഡ് പോയ്സൺ എന്ന് പറയുന്നത്.. നമ്മുടെ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെൻറ് ഡെയിലി പല രോഗികളും ഇത്തരം ഭക്ഷ്യവിഷബാധകൾ മൂലം വരാറുണ്ട്.. ഇവർക്ക് പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണം വയറുവേദന അതിനോടൊപ്പം ഉള്ള ഛർദി..

ഓക്കാനം അതുപോലെ വയറിളക്കം.. പനി എന്നിവയാണ്.. ചില രോഗികളെല്ലാം സിവിയർ ആയിട്ട് പനിയും വയറിളക്കവും ഛർദിയും വന്ന ശരീരത്തിലെ ജലാംശങ്ങൾ നഷ്ടമായിട്ട് വരാം.. ഇതിൽ കോംപ്ലിക്കേഷൻ എന്നുപറയുന്നത് മരണം സംഭവിക്കുന്ന സിവിയർ സെപ്റ്റിക്കൽ ഷോക്ക് വന്നിട്ട് അല്ലെങ്കിൽ റീനൽ ഫെയിലിയർ മൂലമോ അല്ലെങ്കിൽ ന്യൂറോളജിക്കൽ ബുദ്ധിമുട്ടുകൾ ഉള്ള രോഗികൾക്കാണ് ഇത്തരത്തിൽ സിവിയർ സ്റ്റേജിലേക്ക് പോകാറുള്ളത്.. പക്ഷേ വിഷബാധയ്ക്ക് കാരണം നമ്മുടെ ഭക്ഷണത്തിലെ വെള്ളത്തിലോ ഉള്ള രോഗാണുക്കൾ ഉണ്ടാക്കുന്ന ടോക്സിൻസ് ആണ്.. ഈ രോഗാണുക്കൾ പലതരത്തിൽ ഉണ്ടാവും..

ബാക്ടീരിയകൾ മാത്രമല്ല ചില ടൈപ്സ് ഓഫ് വൈറസുകൾ അതുപോലെ ഫംഗൽ ഇൻഫെക്ഷനുകൾ.. പാരസൈറ്റാവാം അങ്ങനെ പലതരത്തിൽ കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ ടോക്സിനുകൾ ഉണ്ടാവും.. സ്റ്റെഫിനു കോക്കസ് പോലുള്ള ബാക്ടീരിയകൾ ആണെങ്കിൽ ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ കഴിക്കുന്നതിനു മുൻപ് തന്നെ ആ ഭക്ഷണപദാർത്ഥങ്ങളിൽ ചിലപ്പോൾ ടോക്സിൻ ഉണ്ടാവും.. അപ്പോൾ നമ്മൾ ഭക്ഷണം കഴിച്ചു രണ്ടുമൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ നമുക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങിനും അതായത് വയറിളക്കം അല്ലെങ്കിൽ വയറുവേദന ചർദ്ദി തുടങ്ങിയവ വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *