എന്താ ഏട്ടൻ പറഞ്ഞത്.. കേട്ടത് സത്യമാകല്ലേ എന്ന് ആണ് ആദ്യം ആഗ്രഹിച്ചത്.. രാത്രിയിൽ വയ്യ എന്ന അച്ഛൻ പറഞ്ഞിരുന്നു.. രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോഴേക്കും ബോധം പോയിരുന്നു.. ഐസിയുവിനു മുമ്പിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി.. ഇപ്പോഴാണ് ചേട്ടനെ അകത്തേക്ക് ഡോക്ടർ വിളിച്ചത്.. ശരീരം തളർന്നു പോയിരിക്കുന്നു ഇനി ശരിയാകും എന്ന് തോന്നുന്നില്ല.. പെട്ടെന്ന് മനസ്സിൽ ദേഷ്യം തോന്നി.. രണ്ട് ആൺമക്കൾ ഉള്ള വീട് ആണ്.. മൂത്ത ആൾ ഭാര്യയുമൊത്ത വിദേശത്ത് സുഖിക്കുന്നു.. ഈ വയസ്സായ അച്ഛനെയും നോക്കി ഞാനാണ് ഇവിടെ കഷ്ടപ്പെടുന്നത്.. ഇനിയിപ്പോൾ ജോലി മതിയാക്കി അച്ഛനെ നോക്കേണ്ടതായി വരും.. എൻറെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതി.. ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനെ വീട്ടിൽ കൊണ്ടുവന്നു..
ഏട്ടൻ രണ്ടാഴ്ചത്തേക്ക് ലീവ് എടുത്തിരുന്നു.. ഞാനും മൂന്നു ദിവസത്തേക്ക് ലീവ് എഴുതി കൊടുത്തു.. ഏട്ടൻ രാവിലെ എഴുന്നേറ്റ് അച്ഛനെ കുളിപ്പിച്ചു.. ഭക്ഷണം കൊടുത്തു.. ഏട്ടനെ സ്വതന്ത്രമായി അടുത്തുകിട്ടിയപ്പോൾ ഞാൻ മടിച്ചു മടിച്ച കാര്യം പറഞ്ഞു.. നാളെ മുതൽ എനിക്ക് ജോലിക്ക് പോകണം.. അച്ഛൻറെ കാര്യം എങ്ങനെ നടക്കും എന്ന്.. അച്ഛൻറെ കാര്യങ്ങൾ ഏട്ടൻ ആകുമ്പോൾ മടിക്കില്ലെ.. നമുക്ക് അച്ഛനെ വല്ല വൃദ്ധസദനത്തിലും ആക്കാം.. അവിടെ ആകുമ്പോൾ പണം കൊടുത്താൽ മതി.. വേണമെങ്കിൽ സഹായത്തിന് ഒരാളെ കൂടി നിർത്താം.. കൂടുതൽ പണവും നൽകാം.. ഇപ്പോൾ വീട് മൊത്തം വൃത്തികെട്ട മണമാണ്.. നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്.. പക്ഷേ തിരിച്ച് ഞാൻ ഒരു കാര്യം ചോദിക്കട്ടെ..
ഒരു നിമിഷം ഏട്ടൻ നിർത്തി പിന്നീട് പതിയെ ജനലിന് അരികിലേക്ക് പോയി നിന്നു.. നമുക്ക് രണ്ടു കുട്ടികൾ ഉണ്ട്.. രണ്ടു പ്രസവം കഴിഞ്ഞപ്പോഴും മൂന്നാം മാസം മുതൽ ജോലിക്ക് പോയി തുടങ്ങി.. ജോലിക്കാരി കൃത്യമായി വന്നിരുന്നു.. ജോലിക്കാരി വരാതെ ഇരുന്നപ്പോൾ പോലും അച്ഛനല്ലേ അവരെ നോക്കിയത്.. നമ്മുടെ കുട്ടികൾ അവർക്ക് ഒരു കുറവും അച്ഛൻ വരുത്തിയില്ല അതൊക്കെ നീ മറന്നോ.. അതൊക്കെ മറക്കാത്തത് കൊണ്ടാണ് ഞാൻ എത്ര പണം വേണമെങ്കിലും ചെലവാക്കാം എന്ന് പറഞ്ഞത്.. വേണമെങ്കിൽ എൻറെ ആഭരണങ്ങൾ എല്ലാം വിൽക്കാം.. പണമുണ്ടെങ്കിൽ എല്ലാം ആകുമോ.. എന്നെ പ്രസവിച്ച ഉടനെ അമ്മ മരിച്ചു.. അന്ന് ചേട്ടന് വയസ്സ് 3.. അന്ന് അച്ഛനാണ് എന്നെയും ചേട്ടനെയും വളർത്തിയത്.. അച്ഛൻ ഒരു കൃഷിക്കാരൻ ആയതു കൊണ്ട് തന്നെ ഞങ്ങൾക്കൊരു ജോലിക്കാരിയെ വയ്ക്കേണ്ടി വന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….