നമ്മുടെ വീട്ടിൽ അലക്കു കല്ലും അതുപോലെ വാഷിംഗ് മെഷീനും വെക്കേണ്ട യഥാർത്ഥ സ്ഥാനങ്ങൾ..

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് അലക്ക് കല്ല് എന്ന് പറയുന്നത്.. അലക്ക് കല്ല് ഇല്ലാത്ത വീട് ഇല്ല എന്ന് തന്നെ നിസംശയം പറയാം.. നമ്മുടെ ഏറ്റവും ഐശ്വര്യമായിട്ട് ലക്ഷ്മി കടാക്ഷത്തോടെ കൂടി ഒരു വഴിക്ക് ഇറക്കിവിടുന്നത് ഈയൊരു അലക്കു കല്ലു വഹിക്കുന്ന പങ്ക് വളരെ വലുതാണ്.. നമ്മുടെ വസ്ത്രത്തിൽ നമ്മൾ അണിയുന്ന വസ്ത്രങ്ങളിൽ ഉള്ള എല്ലാ തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളെയും അഴുക്കുകളെയും ഇല്ലാതാക്കി പൂർണ്ണമായിട്ടും പരിശുദ്ധമായിട്ടും വസ്ത്രം നൽകി നമ്മളെ ഐശ്വര്യമായി പുറത്തേക്ക് വിടുന്നത് ഈ അലക്ക് കല്ലുകളാണ്.. കാലക്രമേണ അലക്ക് കല്ലുകൾ വാഷിംഗ് മെഷീനായി മാറിയപ്പോൾ നമ്മുടെ വീട്ടിനകത്ത് തന്നെയാണ് നമ്മൾ ഈ അലക്ക് കാര്യങ്ങൾ നടത്തുന്നത്.. വസ്തുക്കൾ രണ്ടും രണ്ടാണ് എന്നുണ്ടെങ്കിലും അവൻ നിറവേറ്റുന്ന കാര്യം എന്ന് പറഞ്ഞാൽ അത് ഒന്നുതന്നെയാണ്..

അപ്പോൾ അലക്ക് കല്ല് ആയാലും വാഷിംഗ് മെഷീൻ ആയാലും രണ്ടിന്റെയും പർപ്പസ് അഥവാ രണ്ടും ചെയ്യുന്ന കാര്യം എന്നു പറയുന്നത് ഒന്ന് തന്നെയാണ്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് വാസ്തുപരമായി എവിടെയാണ് അലക്ക് കല്ലിൻറെ സ്ഥാനം.. അലക്ക് കല്ല് അല്ലെങ്കിൽ വാഷിംഗ് മെഷീൻ ഒക്കെ നമ്മുടെ വീട്ടിൽ എവിടെയാണ് വയ്ക്കാൻ പാടില്ലാത്തത്.. എവിടെയാണ് ഇത് യഥാർത്ഥത്തിൽ വയ്ക്കേണ്ടത് എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്നു പറയുന്നത് നമ്മുടെ വീടിന് പ്രധാനമായും 8 ദിക്കുകളാണ് ഉള്ളത്.. 8 ദിക്കുകൾ എന്നു പറയുമ്പോൾ കിഴക്ക് അതുപോലെ പടിഞ്ഞാറ്.. തെക്ക്.. വടക്ക്.. കൂടാതെ തെക്ക് കിഴക്ക്..

തെക്കു പടിഞ്ഞാറ്.. വടക്ക് കിഴക്ക്.. വടക്ക് പടിഞ്ഞാറ്.. ഇത്തരത്തിൽ 8 ദിക്കുകളുണ്ട്.. അതായത് നാലു പ്രധാന ദിക്കുകളും അത് കൂടാതെ നാല് കോണുകളും ആണ് ഉള്ളത്.. നമ്മുടെ വീട്ടിൽ യാതൊരു കാരണവശാലും അലക്കുകല്ലുകൾ വരാൻ പാടില്ലാത്ത മൂന്ന് ഇടങ്ങളാണ് ഉള്ളത്.. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് നമ്മുടെ വീട്ടിലേക്ക് എല്ലാ പോസിറ്റീവ് ഊർജ്ജങ്ങളും കടന്നുവരുന്ന നമ്മുടെ വീട്ടിലേക്ക് ശുദ്ധവായുവും സൂര്യപ്രകാശവും നമ്മുടെ വീട്ടിലേക്ക് എല്ലാ അനുകൂല തരംഗങ്ങളും കടന്നുവരുന്ന കോണ് ആയിട്ടുള്ള ഈ ഈഷാനു കോണ് അഥവാ വടക്ക് കിഴക്ക് മൂല ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *