ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തെ തന്നെ തകർക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് കാണുന്ന രോഗങ്ങളിൽ ഏകദേശം നൂറോളം രോഗങ്ങൾ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.. ശരീരത്തിൻറെ കാവൽക്കാരായി പ്രവർത്തിക്കേണ്ട ഇമ്മ്യൂൺ സിസ്റ്റം തന്നെ നമ്മുടെ ശരീരകോശങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും തുടങ്ങുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഇത്.. അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ തന്നെ താളം തെറ്റി നല്ലത് ഏതാണ് ശത്രു ഏതാണ് എന്നു തിരിച്ചറിയാൻ കഴിയാതെ വെടിവെക്കുന്ന ബോംബിട്ട് തകർക്കാൻ ശ്രമിക്കുന്ന അവസ്ഥ ആണ് ഇത്തരം രോഗങ്ങൾക്ക് കാരണം.. നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന സോറിയാസിസ്.. എക്സിമ തുടങ്ങി.. സന്ധികളെയും അതുപോലെ മറ്റ് അവയവങ്ങളെയും ബാധിക്കുന്ന വാത രോഗങ്ങൾ.. ഇൻസുലിൻ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന ടൈപ്പ് വൺ പ്രമേഹം..

തൈറോയ്ഡ് ഹോർമോൺ കുറയുന്ന ഹാഷിംമോട്ടോ തൈറോയ്ഡ്റ്റിസ്.. തൈറോയ്ഡ് ഹോർമോൺ കൂടുന്ന രോഗങ്ങൾ.. ലൂപസ് രോഗങ്ങൾ.. നർവുകളെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്റ്റിറോയ്സിസ്.. കിഡ്നിയെ ബാധിക്കുന്ന നെഫ്രോപതി.. രക്തക്കുഴലുകളെ ബാധിക്കുന്ന വാസ്കുലൈറ്റ്സ്.. കരളിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്.. ഹൃദയത്തെ ബാധിക്കുന്ന റൊമാറ്റിക് ഫീവർ.. രക്താണുക്കളെ ബാധിക്കുന്ന ഐടിപി.. കുടലിനെ ബാധിക്കുന്ന ക്രോൺ ഡിസീസ്.. തുടങ്ങി നമ്മുടെ ഏത് അവയവങ്ങളെയും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ബാധിക്കാം.. ഒന്നാമത്തേത് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതും.. രോഗമുണ്ടായാൽ അതിൽ നിന്നും മുക്തി നേടി തരേണ്ടതും നമ്മുടെ ഇമ്മ്യൂൺ സിസ്റ്റമാണ്..

ശരീരത്തിൽ എത്തുന്ന വിഷാംശങ്ങൾ വർധിക്കുമ്പോൾ അതുപോലെ നമ്മുടെ വിസർജ്യ വസ്തുക്കൾ ശരീരത്തിൽ തന്നെ കെട്ടിനിൽക്കുകയും ചെയ്യുമ്പോൾ അതുപോലെ പോഷകങ്ങളിലെ അസംന്ദുലിതാവസ്ഥയുമാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ ആവുന്നത്.. രണ്ടാമത്തേത് ഏത് ഭാഗത്തെ ഏതുതരം കോശങ്ങളെയാണ് നശിപ്പിക്കപ്പെടുന്നത് എന്നത് അനുസരിച്ച് നമ്മുടെ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.. ക്ഷീണം അതുപോലെ തളർച്ച നേരിയ പനി അതുപോലെ ശരീര വേദന അതുപോലെ സന്ധികളിലുള്ള വേദന.. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന ചുവന്ന നിറം.. ചൊറിഞ്ഞു പൊട്ടുക തുടങ്ങിയവ ആണ് തുടക്കത്തിലെ കാണുന്ന ലക്ഷണങ്ങൾ.. രോഗം കൂടുന്നത് അനുസരിച്ച് രോഗലക്ഷണങ്ങളും കൂടി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *