December 9, 2023

അമ്മച്ചി സ്ട്രോക്ക് വന്നു തളർന്നു കിടപ്പിലായപ്പോൾ അപ്പച്ചനും വീട്ടിലെ വേലക്കാരിയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും..

മാർക്കറ്റിൽ പച്ചക്കറി മൊത്തം വ്യാപാരമായിരുന്നു പാപ്പച്ചനു.. ഭാര്യ സാറാമ്മയും നാലു മക്കളും ചേർന്ന് അല്ലൽ ഒന്നുമില്ലാത്ത ജീവിതം.. മക്കളെയെല്ലാം ഉയർന്ന നിലവാരത്തിൽ പഠിപ്പിക്കുകയും നല്ല രീതിയിൽ സമ്പത്തും ധനവും കൊടുത്ത് മൂന്നു പെൺമക്കളെയും കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു.. ഇളയ മകൻ സിജോയും ഭാര്യയും യുകെയിൽ മകനുമൊത്ത താമസിക്കുന്നു.. ഒരു തവണ മകൻ നാട്ടിൽ വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീടു ഒന്ന് പുതുക്കി പണിയണം..നിൻറെ പേർക്ക് ഇത് എഴുതി വയ്ക്കാം.. നീ ഇത് ലോണെടുത്ത് ഒന്ന് ശരിയാക്ക്.. സിജു സമ്മതം മൂളി.. അഞ്ച് കിടപ്പുമുറികളുള്ള 3000 സ്ക്വയർഫീറ്റ് ഉള്ള മോഡേൺ ആയ ഒരു വീട് ആയി മാറി.. അവിടെ സന്തോഷത്തോടെ കഴിയുകയായിരുന്നു.. അപ്പോഴാണ് സാറാമ്മയ്ക്ക് സ്ട്രോക്ക് വരുന്നത്.. ആശുപത്രികളിൽ ആഴ്ചകളോളം വിദഗ്ധ ചികിത്സകൾ തേടിയെങ്കിലും വലിയ ഫലം ഒന്നുമുണ്ടായില്ല…

   

പ്രതികരണശേഷികൾ നഷ്ടപ്പെട്ട് കൈകാലുകൾ തളർന്ന അവർ കിടപ്പിലായി.. വീട്ടുജോലികൾ ചെയ്യാനും അമ്മയെയും നോക്കാനും ജോലിക്കാരിയെ ഏർപ്പാടാക്കിയ ശേഷമാണ് മക്കൾ വിദേശത്തേക്ക് മടങ്ങിയത്.. വൃത്തിയും ചിട്ടയും ഒക്കെ ഉണ്ട് എന്ന് തോന്നിയ ആരോഗ്യവതിയും വിവാഹവും കഴിഞ്ഞ് ഉഷ എന്ന 35 കാരി ആ വീട്ടിലേക്ക് എത്തി.. മാസങ്ങൾ കടന്നുപോയി.. ഉഷ അമ്മയെ കരുതലോടെ ശുശ്രൂഷിക്കുന്നുണ്ട് എന്ന് തന്നെ മക്കൾ കരുതി.. വീഡിയോ കോൾ വിളിക്കുമ്പോൾ അമ്മയുടെ അരികിൽ നിന്ന് പാപ്പച്ചനും പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സുഖമാണ്.. വേവലാതിപ്പെടുക ഒന്നും വേണ്ട.. നന്നായി പ്രാർത്ഥിച്ചാൽ മാത്രം മതി.. ഉഷ വീട്ടിലെത്തി എട്ടുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പെട്ടെന്ന് സിജോ നാട്ടിൽ വന്നു..

മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു ആ വരവ്.. താൻ വീട്ടിൽ വന്ന് കയറിയപ്പോൾ സന്തോഷമല്ല എന്തോ പരിഭവമാണ് അപ്പച്ചന്റെ മുഖത്ത് ഉണ്ടായിരുന്നത് എന്ന് സിജോക്ക് തോന്നി.. എന്തൊക്കെയോ മറക്കാൻ ശ്രമിക്കുന്നതുപോലെ.. അമ്മ കിടന്ന മുറിയിലേക്ക് കയറിയ സിജോ കൂടുതൽ ഞെട്ടി.. വൃത്തിഹീനമായും വലിച്ചുവാരിയുമാണ് ആ മുറി കിടന്നിരുന്നത്.. വീഡിയോ കോൾ വിളിക്കുമ്പോൾ കാണുന്ന ഭാഗം മാത്രം വൃത്തിയായി വച്ചിട്ടുണ്ട്.. ഉഷ പാഞ്ഞു വന്ന എല്ലാം വൃത്തിയാക്കി എങ്കിലും അവരുടെ പെരുമാറ്റം സിജോക്ക് ഇഷ്ടമായില്ല.. വീട്ടിലെ ജോലി കൂടുതലിനെക്കുറിച്ചും അവർ പരാതി പറഞ്ഞു.. പിന്നീടുള്ള ദിവസങ്ങളിൽ ഉഷ അപ്പച്ചനോട് കാണിക്കുന്ന അമിത സ്വാതന്ത്ര്യവും കൊഞ്ചലും തിരിച്ചുള്ള അപ്പച്ചന്റെ തമാശകളും പറയുന്നതൊക്കെ സിജോക്കെ ചില സംശയങ്ങൾ ഉണ്ടാക്കി.. അനിയത്തി വീട്ടിലെത്തി ഈ കാര്യങ്ങൾ പറഞ്ഞു എങ്കിലും അതൊക്കെ നിൻറെ തോന്നലാണ് എന്ന് പറഞ്ഞു വൈകിട്ട് തന്നെ തിരിച്ചുപോയി..

അപ്പച്ചനിൽ വന്ന മാറ്റങ്ങൾ.. അപ്പച്ചൻ അമ്മച്ചിയുടെ അടുത്ത് വന്ന് ഇരിക്കുകയോ ആ മുറിയില് എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കുകയും ചെയ്യുന്നില്ല എന്ന് സിജോക്ക് മനസ്സിലായി.. വിദേശത്തേക്ക് മടങ്ങുന്നതിനു മുൻപ് സിജോ അപ്പച്ചനോട് പറഞ്ഞു പത്രത്തിലെ വീട്ടിലെ കവർച്ചകൾ വായിച്ചു പേടിയാവുകയാണ്.. എന്തായാലും വീടിനും പുറത്ത് സിസിടിവി വയ്ക്കാം. അതൊരു മുൻകരുതലാണ്.. സിസിടിവി വച്ചപ്പോൾ സിജോ ബുദ്ധിപൂർവ്വം മറ്റൊരു കാര്യം കൂടി ചെയ്തു… അപ്പച്ചൻ അറിയാതെ അമ്മച്ചിയുടെ മുറിയിലും വീടിൻറെ പല ഭാഗത്തും ക്യാമറ ഫിറ്റ് ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *