ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഹരേ രാമ ഹരേ കൃഷ്ണ എന്ന നമ്മൾ പ്രാർത്ഥിക്കുന്ന ഒരു നാമത്തിന്റെ പ്രത്യേകതകളും അത് ഏത് സമയത്ത് പ്രാർത്ഥിച്ചാൽ ആണ് ഏറ്റവും അധികം നമ്മുടെ ജീവിതത്തിൽ ഉപകാരപ്പെടുന്നത് എന്നുള്ള കാര്യങ്ങളാണ്.. ആർക്കുവേണമെങ്കിലും പ്രാർത്ഥിക്കാവുന്നതാണ്.. ഇതിന് പ്രത്യേകിച്ച് കാലമോ അല്ലെങ്കിൽ സമയമോ അതുപോലെ സ്ത്രീ പുരുഷ പക്ഷാഭേദങ്ങളും ഒന്നും തന്നെ ഇല്ല എന്നുള്ളത് ആദ്യം തന്നെ പറയട്ടെ.. മന്ത്രങ്ങളിൽ രാജാവ് എന്നാണ് ഹരേ രാമ ഹരേ കൃഷ്ണ എന്ന നാമത്തെ പറയുന്നത്.. അതുകൊണ്ടാണ് മഹാ മന്ത്രം എന്ന് ഹരേ രാമ ഹരേ കൃഷ്ണ എന്ന മന്ത്രം അറിയപ്പെടുന്നത്.. അതുപോലെ നമ്മൾ വിളിക്കുന്നത്.. മനുഷ്യൻ ദൈവം പിതൃക്കൾ എല്ലാവരോടും ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും അതുപോലെ അറിഞ്ഞും അറിയാതെയും ചെയ്തിട്ടുള്ള ഇതുവരെയുള്ള എല്ലാ പാപങ്ങളും കഴുകി കളയാൻ ഇതിലും നല്ല വഴി ഇല്ല എന്ന് തന്നെ പറയാം..
പാപങ്ങൾ കഴുകി കളയുമ്പോൾ എന്താവും.. നമ്മുടെ ജീവിതം കൂടുതൽ ഉയർച്ചകളിലേക്ക് പോകുന്നു.. നമ്മുടെ ജീവിതം ഒരുപാട് നന്മകളിലേക്ക് പോകുന്നു.. നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും ഈശ്വരന്റെ അനുഗ്രഹത്തോടെ കൂടി ആകുന്നു.. ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ…. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ…. ഇത്രമാത്രം നിങ്ങൾ ചൊല്ലിയാൽ മതി.. ഒരു ദിവസം നിങ്ങൾ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ഇത് ചൊല്ലുകയാണെങ്കിൽ അത് ഏറ്റവും ഉത്തമം.. പക്ഷേ ഇതിനെ വിളക്ക് കൊളുത്തിയാൽ മാത്രമേ ചൊല്ലാൻ പറ്റുള്ളൂ എന്നുള്ള നിർബന്ധമില്ല.. അതുകൊണ്ടുതന്നെ ഫലത്തിലുള്ള വ്യത്യാസങ്ങൾക്കും ഒരു കുറവും കൂടുതലും ഉണ്ടാകുന്നില്ല.. അതുകൊണ്ടുതന്നെ പലരും എന്റെ അടുത്ത് ചോദിച്ചിരുന്നു തിരുമേനി ഞാൻ രാവിലെ ജോലിക്ക് പോകുന്ന വ്യക്തിയാണ് വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ എട്ടുമണി കഴിയും..
അപ്പോഴേക്കും വിളക്ക് വയ്ക്കേണ്ട സമയമെല്ലാം കഴിയും.. എനിക്ക് പ്രാർത്ഥിക്കാൻ കഴിയുന്നില്ല എന്താണ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചോദിച്ചിരുന്നു.. ഒന്നും നിങ്ങൾ അതോർത്ത് സങ്കടപ്പെടേണ്ട നിങ്ങൾ ജോലിക്ക് പോയി വന്നശേഷം കുളിച്ച് ശുദ്ധിയായി വൃത്തിയോടുകൂടി ഭഗവാൻ മനസ്സിൽ ഉണ്ടായാൽ മതി.. വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾ ഇല്ലെങ്കിൽ പോലും ഭഗവാനേ മനസ്സിൽ വിചാരിച്ചുകൊണ്ട് എവിടെയാണ് നിങ്ങൾക്ക് സമാധാനമായി ഇരിക്കാൻ കഴിയുന്നത് അവിടെ പോയി ഇരുന്നിട്ട് 108 പ്രാവശ്യം ഇത് ഉരുവിട്ടാൽ മതി… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….