December 10, 2023

കൈത്തണ്ടകളിലും അതുപോലെ കൈവിരലുകളിലും ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടോ.. എങ്കിൽ തീർച്ചയായും ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കൈവിരലുകളിലും അതുപോലെ കൈത്തണ്ടയിലും അനുഭവപ്പെടുന്ന മരവിപ്പും അതുപോലെ വേദനകളും എല്ലാം.. സ്ത്രീകളിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലായും കണ്ടുവരുന്നത്.. എന്തുകൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.. ഇതിനുപിന്നിലെ പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്.. ഇതിനുള്ള പരിഹാരം മാർഗങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം..

   

ഓരോ ആളുകളിലും വളരെ വ്യത്യസ്തമായ രീതികളിലാണ് ഇതിൻറെ ലക്ഷണങ്ങൾ ഓരോന്നും കണ്ടുവരുന്നത്.. ചിലർക്ക് കൈകൾ കൊണ്ട് ചില വസ്തുക്കൾ ഒന്നും പിടിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു അതുപോലെ മറ്റു മറ്റു ചിലർക്ക് ഫോൺ അധികനേരം കൈകളിൽ പിടിക്കുമ്പോൾ മരവിപ്പ് അനുഭവപ്പെടുന്നു.. അതുപോലെ തുണി അലക്കി പിഴിയുമ്പോൾ അതുപോലെ പാത്രം കഴുകുമ്പോൾ ഒക്കെ വേദനകൾ അനുഭവപ്പെടുന്നു.. അതുപോലെ കൈകൾ ഒരേ സ്ഥാനത്ത് തന്നെ വച്ചുകൊണ്ട് കുറച്ച് അധികം നേരം ജോലി ചെയ്യുമ്പോൾ കൈക്ക് മരവിപ്പ് അനുഭവപ്പെടുന്നു.. ചിലർക്ക് കൈകളിൽ ഇക്കിളിപ്പെടുത്തുന്നത് പോലെ തോന്നൽ അനുഭവപ്പെടുന്നു.. ഇങ്ങനെ ഓരോ ആളുകളിലും വ്യത്യസ്തമായിട്ടാണ് ഓരോ ലക്ഷണങ്ങളും കണ്ടുവരുന്നത്..

ഇത്തരം ബുദ്ധിമുട്ടുകൾക്ക് പ്രധാനമായും കൈത്തണ്ടകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവാം അല്ലെങ്കിൽ കൈകളിലെ എല്ലുകൾക്ക് വരുന്ന തേയ്മാനം കൊണ്ട് ആവാം.. കൈത്തണ്ടയിൽ വരുന്ന പ്രശ്നങ്ങൾക്ക് പ്രധാനമായും കാർപ്പൽ ടണൽ സിൻഡ്രം എന്നാണ് പറയുന്നത്.. നമ്മുടെ കൈ തണ്ടയിലെ എല്ലുകളെ കാർപ്പൽ ബോൺസ് എന്നു പറയുന്നു.. ഈ എല്ലുകൾക്ക് മുകളിൽ ആയിട്ട് അതിനെ കവർ ചെയ്യുന്ന രീതിയിൽ ഒരു പ്രത്യേകതരം ഒരു സ്ട്രക്ചർ കൂടിയുണ്ട്.. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഇടമാണ് കാർപൽ ടണൽ എന്നുപറയുന്നത്.. ഇവയ്ക്ക് ഇടയിലൂടെയാണ് നമ്മുടെ കൈവിരലുകളിലേക്കുള്ള മസിൽ ഞരമ്പുകളും കൈവിരലുകളുടെ ചലനം നിയന്ത്രിക്കുന്ന ഒരു പ്രധാന നാഡിയായ മീഡിയം നർവ് കടന്നുപോകുന്നത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *