അലർജി എന്ന അസുഖത്തെ എങ്ങനെ നമുക്ക് പ്രതിരോധിക്കാം.. ഇവ വരാതിരിക്കാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വിട്ടുമാറാത്ത അലർജി.. അതുപോലെ മൂക്കടപ്പ്.. കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളം വരിക അതുപോലെ കണ്ണ് ചൊറിയുക.. മൂക്കിൽ ദശ വന്ന അടയുക.. അതുപോലെ കണ്ണിലും മൂക്കിലും എല്ലാം ചുവന്ന നിറം വന്നിട്ട് അവിടെമാകെ ചൊറിച്ചിൽ അനുഭവപ്പെടുക.. അതുപോലെ തടിപ്പ് അനുഭവപ്പെടുക.. അതുപോലെ ചെറിയ കയറ്റം കയറുമ്പോൾ തന്നെ ഒരു കിതപ്പ് അനുഭവപ്പെടുക.. ഇങ്ങനെ ഒരു മനുഷ്യൻറെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് അലർജി എന്ന് പറയുന്ന അസുഖം.. നമുക്ക് ഒരു ജലദോഷം വന്നു കഴിഞ്ഞാൽ നമുക്കറിയാം ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ ഒരു ഏഴു ദിവസം നമുക്ക് ഉണ്ടാവും.. അതിലൊന്ന് രണ്ട് ദിവസം നമുക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് വളരെയധികം ആണ് ആണ്..

ജലദോഷം അല്ലെങ്കിൽ മൂക്കൊലിപ്പ് എന്നൊക്കെ പറയുമ്പോൾ അല്ലെങ്കിൽ കേൾക്കുമ്പോൾ അത് അത്ര വലിയ അസുഖം അല്ലെങ്കിൽ പോലും അത് അനുഭവിക്കുന്ന ആളുകൾക്കാണ് അതിൻറെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കാൻ കഴിയുക.. അതുകൊണ്ടുതന്നെ വർഷങ്ങളായി ഇത്രയും വലിയ ബുദ്ധിമുട്ടുകൾ കൊണ്ട് നടക്കുന്ന ആളുകളുടെ അവസ്ഥ എന്തായിരിക്കും.. അപ്പോൾ അലർജി പറഞ്ഞാൽ എന്താണ് അത് നമുക്ക് എങ്ങനെ മരുന്നുകളിലൂടെ മാറ്റിയെടുക്കാൻ കഴിയും.. ഇതിനെ എന്തെല്ലാം പരിഹാരമാർഗങ്ങളാണ് ഉള്ളത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് ചർച്ച ചെയ്യാം..

അപ്പോൾ എന്താണ് അലർജി എന്ന് പറയുന്നത് അല്ലെങ്കിൽ എന്തൊക്കെയാണ് അലർജിയുടെ പ്രധാന ലക്ഷണങ്ങൾ എന്നെല്ലാം നമുക്ക് നോക്കാം.. നമുക്കറിയാം അലർജി എന്ന് പറയുന്നത് തന്നെ പലവിധത്തിലാണ് ഉള്ളത്.. അലർജികൾ വരാൻ പലവിധ കാരണങ്ങളുണ്ട്.. ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചാൽ അലർജി അനുഭവപ്പെടാറുണ്ട്.. അതുപോലെ മറ്റു ചിലർക്ക് പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെ വരാം.. അതുപോലെ ചില ആളുകൾക്ക് ഭയങ്കരമായ ശബ്ദം കേട്ടാൽ വരാറുണ്ട്.. ചില ആളുകൾക്ക് ചില മണങ്ങൾ ശ്വസിച്ചാൽ വരാറുണ്ട്..അതുപോലെ അലർജിക്ക് മരുന്നു കഴിക്കുന്ന ആളുകൾക്ക് അതുപോലും ചിലപ്പോൾ ഒന്ന് രണ്ട് ദിവസം മരുന്നിന്റെ അലർജി കാണിക്കാറുണ്ട്.. അപ്പോൾ സാധാരണ അലർജിയെ നമുക്ക് എങ്ങനെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *