ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹെർണിയ അഥവാ കുടലിറക്കം എന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. മിക്ക ആളുകൾക്കും വളരെ സുപരിചിതമായ അറിയാവുന്ന ഒരു അസുഖമാണ് കുടലിറക്കം എന്നു പറയുന്നത്.. ഇത് ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു അസുഖം കൂടിയാണ്.. കാലിന്റെ മടക്കുകളിൽ ആണ് സാധാരണയായി ആണുങ്ങൾക്ക് കണ്ടുവരുന്നത്.. സ്ത്രീകളിൽ ഇത് പൊക്കിളിന്റെ ഭാഗത്ത് ആയിട്ടാണ് കണ്ടുവരുന്നത്.. അതൊരു തള്ളിച്ച പോലെ നമുക്ക് തോന്നും.. മിക്കവാറും കിടക്കുമ്പോൾ അത് അകത്തേക്ക് പോകും അതാണ് ഹെർണിയ എന്ന് പറയുന്നത്.. അതായത് വയറിൻറെ ഭിത്തിയിൽ ഉണ്ടാകുന്ന ഒരു ദ്വാരത്തിൽ കൂടെ കുടൽ പുറത്തേക്ക് തള്ളുക എന്നുള്ളതാണ്.. ഇത് ഏത് പ്രായക്കാരിലും വരാം.. ചെറിയ കുട്ടികളിൽ പോലും ഇത് വരാം..
ഓരോരുത്തർക്കും ഇത് വരുന്നതിന്റെ കാരണങ്ങൾ പലതരം ആയിരിക്കും.. വളരെ ചെറിയ കുട്ടികൾക്ക് വരുന്നത് ജന്മനാൽ തന്നെ വരാം.. അതുകഴിഞ്ഞിട്ടാണെങ്കിൽ നമ്മുടെ മസിലുകൾക്ക് ഉണ്ടാകുന്ന ക്ഷീണങ്ങൾ കൊണ്ടുവരാം.. അങ്ങനെ ആ ഭാഗത്ത് ഒരു വിള്ളൽ വന്നിട്ട് അവിടെ കുടലിറക്കം വരാം.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രസവം ഒക്കെ കഴിയുമ്പോൾ പൊക്കിളിന്റെ ഭാഗത്തായി പ്രസവസമയത്തുള്ള വീർപ്പം വന്നിട്ട് അത് പിന്നീട് അയക്കുമ്പോൾ അവിടെ തള്ളി നിൽക്കുന്നത് പോലെ തോന്നും.. അതിനെ നമ്മൾ വയറിൻറെ മുൻഭാഗത്തുള്ള ഹെർണിയ എന്ന് പറയാൻ.. എങ്ങനെയായാലും ഹെർണിയ വന്നു കഴിഞ്ഞാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഹെർണിയ മരുന്നുകൾ കൊണ്ട് മാറ്റാൻ കഴിയില്ല..
ലോകത്ത് എവിടെയും മരുന്നുകൾ കൊണ്ട് ചികിത്സ ഇല്ല അതിനു ശാസ്ത്രക്രിയ എന്നുള്ള ഒരു ഓപ്ഷൻ മാത്രമേയുള്ളൂ.. എന്തുകൊണ്ടാണ് നമ്മൾ ശാസ്ത്രക്രിയ ചെയ്ത അത് മാറ്റണമെന്ന് പറയുന്നത് കുടലിറക്കം വന്നു കഴിഞ്ഞാൽ കുടലിന് പിന്നീട് തടസ്സങ്ങൾ വരാം.. അത് പിന്നീട് അവിടെ കട്ടിയായി നിലനിൽക്കാം.. അവിടെ രക്തസ്രാവം വരുമ്പോൾ അടിയന്തരിതമായി കൂടുതൽ തന്നെ മുറിച്ചുമാറ്റേണ്ട ഒരു അവസ്ഥ വരാം.. അത്രത്തോളം വളരെയധികം കോംപ്ലിക്കേഷനുകൾ വരാൻ സാധ്യതയുള്ള ഒരു അസുഖമാണ് ഈ ഹെർണിയ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….