വായിച്ചുകഴിഞ്ഞ പുസ്തകങ്ങളിലേക്കും ഇനി വായിക്കാനായി മാറ്റിവെച്ചിരിക്കുന്ന പുസ്തകങ്ങളിലേക്കും നോക്കി താഹിറ നിറയുന്ന കണ്ണുകൾ അമർത്തി തുടച്ചു.. ഇന്നേക്ക് മൂന്നാം നാൾ എനിക്ക് നിക്കാഹ് ആണ്.. തന്റെ ഇഷ്ടമോ സമ്മതമോ ഒന്നും നോക്കാതെ ബാപ്പയും ബന്ധുക്കളും തമ്മിൽ എടുത്ത തീരുമാനം.. പഠിക്കാനുള്ള ആഗ്രഹത്തെ കരിച്ചു കളഞ്ഞ ആ തീരുമാനത്തിന് മുൻപിൽ തലകുനിച്ചു നിൽക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് ധൈര്യമില്ലാതെ പോയി.. സഫിയ… ഉപ്പ ഉമ്മയെ വിളിക്കുന്നത് കേട്ട് താഹിറ മുറിയിൽ നിന്ന് പതിയെ ഉമ്മറത്തേക്ക് തല നീട്ടി നോക്കി..
ഉപ്പയ്ക്കുള്ള വെള്ളവുമായി പോകുന്ന ഉമ്മയെ താഹിറ യാചന ഭാവത്തിൽ നോക്കി.. മകളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ സഫിയ അവളെ സമാധാനമായി ഇരിക്കാൻ കണ്ണുകൾ കൊണ്ട് മറുപടി നൽകി.. അപ്പോഴേക്കും താഹിറ ക്ക് പുറകിലായി അനിയത്തി സമീറയും വന്ന് നിന്നു.. അവർ രണ്ടാളും ഉറങ്ങിയോ.. വരാന്തയിൽ കിടന്ന ചാരുകസേരയിൽ ഇരുന്നുകൊണ്ട് അഹമ്മദ് കുട്ടി കഴുത്തിലെ വിയർപ്പ് അമർത്തി തുടച്ചുകൊണ്ട് സഫിയയോട് ചോദിച്ചു.. ഇല്ല അവൾ ഇപ്പോഴും കരച്ചിൽ തന്നെയാണ്.. അവൾ ഇനിയും പഠിക്കണം എന്ന് പറയുന്നുണ്ട്.. നിങ്ങൾക്ക് അവരോട് ഒന്നുകൂടി ചോദിച്ചു കൂടെ ചിലപ്പോൾ അവർ അവളെ പഠിപ്പിച്ചാലോ.. പ്രതീക്ഷയോടെ സഫിയ അഹമ്മദ് കുട്ടിയുടെ മുഖത്തേക്ക് നോക്കി..
നിനക്കെന്താണ് സഫിയ ഭ്രാന്ത് ആണോ.. ഇത്രയും പഠിപ്പ് തന്നെ വേണ്ടായിരുന്നു എന്നാണ് കുടുംബക്കാരും ബന്ധുക്കളും പറയുന്നത്.. അത് കൂടിയതു കൊണ്ടല്ലേ ഒരു നല്ല കാര്യം വന്നിട്ടും അവൾ ഇങ്ങനെ തറുതല പറയുന്നത്.. അവളുടെ വാക്കുകൾ കേട്ട് നീയും കൂടി അതിനൊപ്പം തുള്ളാൻ നിൽക്കണ്ട.. നിക്കാഹിന് അവർക്ക് കൊടുക്കേണ്ട ഉറുപ്പിയ എങ്ങനെ കൊടുക്കും എന്ന് ആലോചിച്ച് തല പുകഞ്ഞിരിക്കുമ്പോഴാണ് നിൻറെ ഒരു വർത്തമാനം.. കേറി പൊയ്ക്കോ, എന്റെ മുമ്പിൽനിന്ന്.. അയാളുടെ ദേഷ്യം കണ്ട് മറുത്ത് ഒന്നും തിരിച്ചു പറയാൻ കഴിയാതെ സഫിയ പിന്തിരിഞ്ഞു നടന്നു.. മുറിയുടെ വാതിലിൽ തന്നെ നോക്കിനിൽക്കുന്ന മകളുടെ പ്രതീക്ഷ നിറഞ്ഞു മുഖത്തെ കണ്ടില്ലെന്ന് നടിച്ച് സഫിയ അടുക്കളയിലേക്ക് നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…