ശരീരത്തിൽ ഒന്നു മെല്ലെ തൊട്ടാൽ പോലും ഉണ്ടാകുന്ന അതികഠിനമായ വേദനകൾ.. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കുണ്ടാകുന്ന സെൻസേഷനുകളിൽ ഏറ്റവും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം വേദനകളാണ്.. ശരീരത്തിൽ പലപ്പോഴും പല സ്ഥലങ്ങളിലായി ഉണ്ടാകുന്ന വേദനകൾ നമുക്ക് പലപ്പോഴും വളരെ വലിയ ബുദ്ധിമുട്ടുകൾ തരാറുണ്ട്.. പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതിൻറെ ലക്ഷണങ്ങളായി വരുന്ന വേദനകൾ പറഞ്ഞാൽ തന്നെ നമുക്ക് വളരെ വലിയ ആശ്വാസമാണ്.. ഉദാഹരണത്തിന് നടുവേദന അതായത് ഡിസ്ക് പ്രശ്നങ്ങൾ കൊണ്ടാണ് നടുവേദന വരുന്നത് എങ്കിലും വേദന കുറയാനുള്ള മരുന്നുകൾ കഴിച്ച വേദനകൾ കുറഞ്ഞാൽ നമ്മൾ ഹാപ്പിയാണ്.. എവിടെയെങ്കിലും തട്ടുകയോ അല്ലെങ്കിൽ മുട്ടുകയോ ഒക്കെ ചെയ്തു വേദനകൾ വന്നാൽ തന്നെ ഒന്നോ രണ്ടോ ദിവസം അനുഭവിക്കുന്ന കഷ്ടപ്പാട് നമുക്ക് ഓർക്കാനേ വയ്യ.. അങ്ങനെയാണെങ്കിൽ തുടർച്ചയായി ശരീരത്തിൽ വേദനകൾ ഉണ്ടാവുക..

ഒന്ന് ശരീരത്തിൽ മെല്ലെ തൊട്ടാൽ പോലും സഹിക്കാൻ പറ്റാത്ത അത്രയും വേദനകൾ ഉണ്ടാവുക.. ഇത്തരം വേദനകൾ അനുഭവിക്കുന്ന ആൾക്കാരുടെ അവസ്ഥകൾ എന്തായിരിക്കും എന്ന് നമുക്കൊന്ന് ആലോചിച്ചു നോക്കാം.. ഫൈബ്രോമയാൽജിയ എന്ന് പറയുന്ന ഒരു കണ്ടീഷൻ കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടാവുന്നത്.. ഫൈബ്രോ മയാൽജിയ ഉള്ള ആളുകളെ നമ്മൾ ഒന്ന് തൊട്ടാൽ പോലും അവർ നിലവിളിക്കുന്നത് കാണാം വേദനകൾ സഹിക്കാൻ കഴിയാതെ.. സാധാരണഗതിയിൽ 18 ഓളം വരുന്ന ടെൻഡർ പോയിന്റുകളിൽ വേദനകൾ ഉണ്ടാകുന്ന സമയത്താണ് ആ വ്യക്തിക്ക് ഫൈബ്രോമയാൾജിയ എന്ന് പറയുന്ന കണ്ടീഷൻ ഉണ്ട് എന്ന് നമ്മൾ പറയുക..

ഉദാഹരണമായി പറയുകയാണെങ്കിൽ ഒന്ന് കഴുത്തിന്റെ വശങ്ങളിൽ അല്ലെങ്കിൽ നെഞ്ചിൽ അല്ലെങ്കിൽ ഹിപ്പ്.. അതല്ലെങ്കിൽ നട്ടെല്ലിന്റെ കീഴ്ഭാഗങ്ങൾ.. അതുപോലെ തുടയുടെ പേശികൾ.. മുട്ട് തുടങ്ങിയ വ്യത്യസ്തങ്ങളായ ഭാഗങ്ങളിലൊക്കെ വേദനകൾ വരുക എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ ലക്ഷണമായിട്ട് നമ്മൾ കാണുന്നത്.. ഈ വന്ന രോഗം ഫൈബ്രോമയാൾജിയ ആണ് എന്ന് ഉറപ്പിക്കണം എങ്കിൽ ഇതിൻറെ കൂടെ മറ്റു ചില ലക്ഷണങ്ങൾ കൂടെ കാണിക്കാറുണ്ട്.. ഉദാഹരണത്തിന് രാവിലെ എഴുന്നേൽക്കുമ്പോൾ ഇത്തരക്കാർക്ക് ഒരു സ്റ്റിഫ്‌നെസ്സ് ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *