കല്യാണം കഴിഞ്ഞ് കാറിൽ എൻറെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ.. അവൾ മൊബൈൽ കയ്യിൽ നിന്ന് ഒന്ന് മാറ്റി പിടിക്കുകയോ.. എന്നെ നോക്കുകയോ ചെയ്യാത്തത് എനിക്ക് വല്ലാത്ത ഒരു വല്ലായ്മ ഉണ്ടാക്കി.. ഞാൻ എന്തൊക്കെയോ ചോദിച്ചതിന് വെറും മൂളൽ മാത്രം.. അവൾ ധൃതിപ്പെട്ട് മെസ്സേജുകൾക്ക് മറുപടികൾ അയക്കുന്ന തിരക്കിലാണ്.. കൂട്ടുകാർ ആവും ഞാനോർത്തു.. ഇടയ്ക്ക് അവളുടെ കൈ തട്ടി ഒരു വോയിസ് മെസ്സേജ് ഓൺ ആയി.. ഒരു പുരുഷൻ ആണ്.. പെട്ടെന്ന് അവളത് ഓഫ് ചെയ്തു.. അതിൽ ഒരു കള്ളത്തരം തോന്നി ഞാൻ പെട്ടെന്ന് മൊബൈൽ തട്ടിയെടുത്ത് നോക്കി.. കാമുകനാണ് നല്ല പ്രണയപൂർവ്വം ഉള്ള ചാറ്റ്.. കല്യാണം കഴിഞ്ഞ് കഷ്ടിച്ച ഒരു മണിക്കൂർ പോലും കഴിഞ്ഞിട്ടില്ല..
ഞാൻ കണ്ടിട്ടും അവൾക്ക് യാതൊരു കൂസലും ഇല്ല.. വീട്ടുകാർ പറഞ്ഞതുകൊണ്ട് ആണത്രേ.. ഞാൻ പെണ്ണുകാണാൻ ചെന്നപ്പോൾ ആവർത്തിച്ച് ചോദിച്ചതാണ് അന്നേരം എന്നോട് ഇഷ്ടമാണ് എന്ന് നാണത്തോടെ പറഞ്ഞവളാണ് ഇന്ന് ഇവിടെ ഇങ്ങനെ.. എന്താല്ലേ.. വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിട്.. ഞാൻ ഡ്രൈവറോട് പറഞ്ഞതും അവൾ ഒന്നു ഞെട്ടി.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. അവളുടെ ബന്ധുക്കൾ അതുപോലെ എൻറെ ബന്ധുക്കൾ എല്ലാവരും എത്തി.. ഫേസ്ബുക്ക് പ്രണയം അവർ ഇതുവരെ കണ്ടിട്ടുപോലുമില്ല.. അവൻറെ കൂടെ പോകണമെന്ന് അവൾ.. അവനെ വിളിച്ചു വരുത്തണമെന്ന് പോലീസ്.. ഞാൻ പറഞ്ഞു അവൻറെ കൂടെ പോവുകയോ അല്ലെങ്കിൽ പോകാതിരിക്കുകയോ എനിക്ക് അറിയേണ്ട.
നഷ്ടപരിഹാരം ആയിട്ട് എനിക്ക് 25 ലക്ഷം രൂപ എനിക്ക് ഇപ്പോൾ കിട്ടണം.. ഒറ്റ പൈസ പോലും സ്ത്രീധനം വാങ്ങാതെ കിട്ടിയ ഞാനാണ് അപ്പോൾ ഇത് പറഞ്ഞത് അല്ല വല്ല തെറ്റും ഉണ്ടോ.. എൻറെ ജീവിതമാണ് ഇവിടെ കോഞ്ഞാട്ടയായി കിടക്കുന്നത്.. പിന്നെയാണ് 25 ലക്ഷം.. നീയത് കേസ് കൊടുത്ത് വാങ്ങിക്കോ എന്ന് അച്ഛൻ.. അയാൾ അറിഞ്ഞു ചെയ്ത ഒരു ചതിയാണ് എന്ന് ഇതിനിടയിൽ എനിക്ക് മനസ്സിലായി.. എടി കൊച്ചെ നിനക്ക് ഇത്തിരിയെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ എൻറെ പൈസ എനിക്ക് തന്നേക്കണം.. അല്ലെങ്കിൽ നിന്നെയും അവനെയും ചേർത്ത് ഞാൻ കേസ് ഫയൽ ചെയ്യും.. നീ കോടതി കയറി ഇറങ്ങി മരിക്കും.. അവൾ ഇട്ടിരിക്കുന്നത് എല്ലാം ഊരി തന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…