ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കുടവയർ എന്ന് പറയുന്നത് ഇന്ന് പലർക്കും ഒരു പ്രധാനപ്പെട്ട പ്രശ്നമായി മാറിയിരിക്കുകയാണ്.. മെലിഞ്ഞിരിക്കുന്ന ആളുകൾക്ക് പോലും ചിലപ്പോൾ കുടവയർ ഉണ്ടാവും.. അതുപോലെ അമിതമായ ശരീരഭാരം ഉള്ളവർക്ക് കുടവയർ ഇല്ലാത്ത ആളുകൾ ഉണ്ടാവും.. എന്നാൽ കൂടുതൽ ആളുകൾക്ക് ശരീരഭാരവും ഉണ്ട് അതുപോലെ കുട വയറുമുണ്ട് എന്നാണ് സ്ഥിതി.. അപ്പോൾ ഇത് കുറയ്ക്കാനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നുള്ളതാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. കുടവയർ കുറയ്ക്കാൻ നല്ല വ്യായാമവും അതുപോലെ നല്ല ഭക്ഷണക്രമവും വേണമെന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം..
പലപ്പോഴും എന്തെല്ലാം ഡയറ്റ് നോക്കിയിട്ടും എന്തെല്ലാം എക്സസൈസ് ചെയ്തിട്ടും വയർ കുറയ്ക്കാൻ പറ്റാത്ത ആളുകൾക്ക് അതിനു സഹായിക്കുന്ന ചില മരുന്നുകൾ പോലും ഉണ്ട്.. അത് നമുക്ക് ഏറ്റവും അവസാനം പറയാം.. ആദ്യം തന്നെ നമുക്ക് ഇതിനുള്ള ഡയറ്റുകൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. ഏറ്റവും പ്രധാനം മധുരം ബേക്കറി മൈദ.. എന്നിവ പൂർണമായും ഒഴിവാക്കുക എന്നുള്ളതാണ്.. അപ്പോൾ മൈദ അടങ്ങിയിട്ടുള്ളത് ബ്രഡ് അതുപോലെ ബിസ്ക്കറ്റ് തുടങ്ങിയ സാധനങ്ങൾ നമ്മൾ ഉപേക്ഷിക്കുക തന്നെ ചെയ്യണം..
അതുപോലെ നല്ല തവിട് അടങ്ങിയ ധാന്യം ഇത് നാലിൽ ഒന്നുമാത്രം അതായത് പാലക്കാടൻ മട്ട അരി എന്നുള്ളത് ചുവന്ന നിറത്തിലുള്ള അരി ഈ വൈറ്റ് റൈസിന് പകരം അത് ഉപയോഗിക്കുക.. നമ്മൾ കാർബോഹൈഡ്രേറ്റ് പരമാവധി കുറച്ചു കൊണ്ടു വരിക.. അതിന്റെ കൂടെ കൂടുതൽ വെജിറ്റബിൾസ് ഫ്രൂട്ട്സ് ഒക്കെ ധാരാളം ഉപയോഗിക്കുക നമുക്ക് വിശക്കാതിരിക്കാൻ ആയിട്ട്.. ഭക്ഷണത്തിനു മുൻപ് തന്നെ നല്ലൊരു സാലഡ് കഴിച്ചാൽ നമുക്ക് ഈ പറയുന്ന വണ്ണവും കുടവയറും എല്ലാം നല്ലപോലെ കുറഞ്ഞുവരും.. അതിനെല്ലാം ആദ്യം മനസ്സ് വേണം നമ്മൾ മരുന്നു പോലെ കഴിക്കേണ്ട ഭക്ഷണങ്ങളാണ്.. അതുപോലെ ഭക്ഷണത്തിനു മുൻപ് മൂന്നു ഗ്ലാസ് വെള്ളം കുടിക്കുക.. അതുപോലെ അതിന്റെ കൂടെ നല്ല രീതിയിലുള്ള ഒരു സാലഡ് ഉണ്ടാക്കി കഴിക്കുക..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….