മോനെ നീ ഇവിടെ തന്നെ നിന്നാൽ മതി.. വേറെ നാട്ടിൽ പോകുന്നത് എന്തിനാണ്.. നമുക്ക് വേണ്ടത് എല്ലാം ദൈവം തരുന്നുണ്ടല്ലോ.. അല്ലെങ്കിലും സ്വന്തം നാട് വിട്ട് മരുഭൂമികളിൽ പോയി കഷ്ടപ്പെടുവാൻ മനസ്സും ഉണ്ടായിരുന്നില്ല.. ഭാര്യയുടെ സഹോദരൻ അവിടെയുണ്ട്.. അവനാണ് ജോലി ശരിയാക്കിയത്.. അവളുടെ കുറച്ച് ആഭരണങ്ങൾ വീടുപണിക്കായി പണയം വച്ചിട്ടുണ്ട്.. കുറച്ചു പണമുള്ള വീട്ടിലെ പെണ്ണിനെ കല്യാണം കഴിക്കുമ്പോൾ എല്ലാവരും പറഞ്ഞു മോനെ കൊക്കിൽ ഒതുങ്ങുന്നത് മാത്രമേ കൊത്താവു എന്ന്.. നമുക്ക് ആ പെൺകുട്ടി വേണ്ട.. നിൻറെ മുറപ്പെണ്ണ് നിനക്കായി കാത്തിരിക്കുന്നുണ്ട്.. അത് നീ ഒരിക്കലും മറക്കരുത്.. അമ്മാവന് അത് വിഷമമാകും.. പ്രണയം തലയ്ക്കു പിടിച്ചപ്പോൾ അവൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. വിവാഹം കഴിഞ്ഞപ്പോൾ മാത്രമാണ് പ്രണയം പോലെ സുന്ദരമല്ല ജീവിതം എന്ന് എനിക്ക് മനസ്സിലായത്.. മക്കൾ രണ്ടുപേരായി..
അവർക്ക് വേണ്ട സുഖസൗകര്യങ്ങൾ എല്ലാം ഉണ്ടാക്കണം.. പെങ്ങളുടെ പങ്ക് കൊടുക്കണം.. എല്ലാത്തിനും കൂടെ ആകെയുള്ളത് ഞാൻ മാത്രം.. അങ്ങനെ മരുഭൂമിയിലേക്ക് പുറപ്പെട്ടു.. നാട്ടിൽ നിന്നും മുറ തെറ്റാതെ പെങ്ങളുടെ കത്ത് വരും.. അവൾക്ക് പറയുവാൻ പലതും ഉണ്ടാവും.. നാട്ടിൽ നിന്നും ഭാര്യ വിളിക്കുമ്പോൾ എല്ലാം ഒന്നുമാത്രം ആശിച്ചു.. ഏട്ടാ എനിക്ക് കാണുവാൻ കൊതിയാകുന്നു എന്നാണ് വരുന്നത് അതുമാത്രം കണ്ടില്ല.. അയച്ചു കൊടുക്കേണ്ട പൈസ.. തിരിച്ച് അടയ്ക്കേണ്ട വായ്പ തുക.. തുടങ്ങി നീണ്ട ഒരു നിര തന്നെ അവൾ എന്നും പറയുമായിരുന്നു.. ഇടയ്ക്ക് എപ്പോഴോ നാട്ടിൽ നിന്നും വരുന്ന പെങ്ങളുടെ കത്തുകളിൽ അവളെപ്പറ്റി മോശമായി പലതും കണ്ടു.. ആദ്യം ഒന്നും അത് അത്ര കാര്യമാക്കിയില്ല എങ്കിലും പിന്നീട് അതെല്ലാം മനസ്സിൽ തങ്ങി അതൊരു നീറ്റലായി.. എല്ലാവരും രാത്രി ഉറങ്ങിക്കഴിയുമ്പോൾ അവൾ ആരെയോ വിളിച്ച് കയറ്റുന്നുണ്ട് പോലും..
നാട്ടിലേക്ക് പോയിട്ട് വർഷം 4 കഴിഞ്ഞു.. ഇനിയും വയ്യ.. കൊണ്ടുവന്ന സാധനങ്ങൾ എല്ലാവരും വീതിച്ചു കൊണ്ടുപോയി.. ഒറ്റയ്ക്ക് മുറിയിൽ ആയപ്പോൾ അവൾ പതിയെ അടുത്തേക്ക് വന്നു.. അവളോട് നീരസം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. അല്ലെങ്കിലും ഭർത്താവ് വിദേശത്ത് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണവുമായി കാമുകനോടൊപ്പം ഒളിച്ചോടി പോകുന്ന എത്രയോ പേരുടെ കഥകൾ കേട്ടിരിക്കുന്നു.. നല്ല ക്ഷീണം ഞാനൊന്ന് കിടക്കട്ടെ.. അവളുടെ മുഖത്ത് പോലും നോക്കാതെയാണ് അങ്ങനെ പറഞ്ഞത്.. പിറ്റേദിവസം അവളെപ്പറ്റി പെങ്ങളുടെ ഭർത്താവിനോട് ഒന്ന് തിരക്കി.. അവൾ നിൻറെ കൂട്ടുകാരൻറെ ഒപ്പം ആണ്.. അളിയൻ പറഞ്ഞപ്പോൾ എനിക്ക് വിശ്വാസമായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…