അലർജി പ്രശ്നങ്ങൾ ഉള്ള ആളുകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻസ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകൾക്കുമുള്ള ഒരു കോമൺ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് അലർജി.. അപ്പോൾ നമുക്ക് ആദ്യം എന്താണ് അലർജി എന്നും.. ഇത്തരം ഒരു രോഗം വന്നാൽ ഇത് മാറുമോ.. അതുപോലെ ഈ രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുമോ എന്നുള്ള പലതരം സംശയങ്ങളാണ് എല്ലാ ആളുകളും വന്ന് ചോദിക്കാറുള്ളത്.. അതുകൊണ്ടുതന്നെ നമുക്ക് ആദ്യം എന്താണ് അലർജി എന്നതിനെക്കുറിച്ച് ഒന്ന് വിശദമായി മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കൊറോണ വൈറസ്.. കോവിഡ് വൈറസ് വന്നു അപ്പോൾ എല്ലാരും പറഞ്ഞു നമ്മുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യാനുള്ള പലതരം മരുന്നുകൾ ഒക്കെ വാട്സാപ്പിൽ വന്നുകൊണ്ടിരുന്നു.. ഇമ്മ്യൂണിറ്റി എന്ന് പറഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് നമ്മുടെ രോഗപ്രതിരോധശേഷി..

നമ്മുടെ ശരീരത്തിന് ഒക്കെ ഒരു വൈറസ് വരുമ്പോൾ അത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി അതിനെതിരെ പ്രവർത്തിക്കുകയും.. ആ വൈറസിനെ ശരീരത്തിൽ നിന്നും പുറന്തള്ളുകയും അതിനെതിരെ ആയിട്ട് വർക്ക് ചെയ്യുകയും ചെയ്യുമ്പോൾ ആ ഇമ്മ്യൂണിറ്റിയുടെ അളവ് അനുസരിച്ച് അത് പെട്ടെന്ന് ഇൻഫെക്ഷൻ ആവാതെ പുറത്തേക്ക് വരും.. എത്രയും കാര്യങ്ങൾ എല്ലാ ആളുകൾക്കും അറിയാവുന്ന കാര്യങ്ങളാണ്.. അപ്പോൾ എന്താണ് ഈ അലർജി എന്ന് പറയുന്നത്.. അലർജി എന്നു പറഞ്ഞാൽ ഇതേ ഇമ്മ്യൂണിറ്റി തന്നെയാണ് പക്ഷേ അത് എന്ന് പറയുമ്പോൾ നമുക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാത്ത സാധനങ്ങൾ.. തീരെ നമുക്ക് ഒരു ഹാനികരം അല്ലാത്ത വസ്തുക്കൾക്കെതിരായി ഈ ഇമ്യൂണിറ്റി പ്രവർത്തിക്കുമ്പോഴാണ് അതിനെ നമ്മൾ അലർജി എന്ന് പറയുന്നത്.. ഓരോ ആളുകളുടെയും ശരീരത്തിൽ അവരുടെ ഇമ്മ്യൂണിറ്റി അധികമായി വർക്ക് ചെയ്യുന്നു..

ആ ഒരു ഡിഫക്റ്റിനെ ആണ് നമ്മൾ അലർജി എന്നു പറയുന്നത്.. അപ്പോൾ എവിടെ നിന്നാണ് ആ ഡിഫക്ട് വരുന്നത്.. ഈ അലർജിയെ ഇമ്മ്യൂണിറ്റി ചെയ്യുന്ന കോശങ്ങൾ ഉണ്ട്.. ആ കോശങ്ങളിൽ വരുന്ന ഡിഫക്ട് ആണ് ഇത്.. ഈ ഡിഫക്ട് എന്ന് കേൾക്കുമ്പോൾ തന്നെ ഏകദേശം എല്ലാവർക്കും മനസ്സിലാകും ഇത് പാരമ്പര്യമായി വരുന്നതാണ് എന്ന്.. അച്ഛനും അമ്മയ്ക്കും അലർജി പ്രശ്നങ്ങളുണ്ടെങ്കിൽ നൂറിൽ 80 ശതമാനവും അത് കുട്ടിക്ക് വരാൻ സാധ്യതയുണ്ട്.. ഇനി മാതാപിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് മാത്രമേ ഉള്ളൂ എങ്കിൽ 50% വരാൻ ചാൻസ് ആ കുട്ടിക്ക് ഉണ്ടാകും.. അതുപോലെ ജനറ്റിക് കൂടാതെ മറ്റ് എന്തെല്ലാം കാരണങ്ങളുണ്ട്.. നമ്മുടെ എൻവിറോൺമെൻറ് ഒരു പ്രധാന കാരണമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *