എത്ര മനോഹരമായ ഒരു ദിവസമാണ് നമ്മുടെ ജീവിതത്തിലേക്ക് ഇന്ന് കടന്നു വന്നിരിക്കുന്നത്.. ധനു മാസത്തിലെ തിരുവാതിര.. ഭഗവാൻറെ അതായത് മഹാദേവന്റെ പിറന്നാൾ.. അതിലും മഹത്തരം ആയ മറ്റൊരു ദിവസം നമ്മുടെ ജീവിതത്തിൽ ലഭിക്കാൻ മറ്റൊന്നില്ല എന്ന് തന്നെ പറയാം.. ഇന്നത്തെ ദിവസം നമുക്ക് കണി കാണിച്ച ഭഗവാനോട് നന്ദി പറഞ്ഞുകൊണ്ട് ജഗദീശ്വരനോട് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ വിഷയത്തെക്കുറിച്ച് സംസാരിക്കാം.. ഭഗവാനെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസം കൂടിയാണ് ധനു മാസത്തിലെ തിരുവാതിര എന്നു പറയുന്നത്.. ഭഗവാനും അമ്മ മഹാമായ സർവ്വശക്തയുമായ ദേവിയും ഒന്ന് ചേർന്ന് അല്ലെങ്കിൽ വിവാഹം നടന്ന ദിവസം എന്നുകൂടി ധനുമാസത്തിലെ തിരുവാതിരയെ സങ്കൽപ്പിക്കപ്പെടുന്നുണ്ട്..
അപ്പോൾ ഇത്രയും പവിത്രമായ അല്ലെങ്കിൽ ഇത്രയും പ്രത്യേകതയുള്ള ഒരു ദിവസം ഞാൻ നേരത്തെ പല അധ്യായങ്ങളിലും പറഞ്ഞിരുന്നു ഏത് വീടുകളിലാണ് പ്രാർത്ഥിക്കേണ്ടത്.. വിളക്കുകൾ കൊളുത്തി എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്.. എന്തൊക്കെ വഴിപാടുകൾ ക്ഷേത്രങ്ങളിൽ പോയി ചെയ്യാം.. ധനു മാസത്തിലെ തിരുവാതിര വ്രതങ്ങൾ എടുക്കുന്ന ആളുകൾ ഒക്കെയുണ്ട് എന്നുണ്ടെങ്കിൽ തിരുവാതിര വ്രതം എടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എല്ലാത്തിനെക്കുറിച്ചും പറഞ്ഞിരുന്നു.. ധനുമാസത്തിലെ ഈ തിരുവാതിര ദിവസം നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ പുണ്യം കൊണ്ടുവരാൻ ആയിട്ട് ഭഗവാൻറെ സർവ്വ കടാക്ഷങ്ങളും കൊണ്ടുവരുവാൻ ആയിട്ട് നമ്മൾ ഭഗവാനെ ഭജിക്കുന്നു എന്നത് ഭഗവാൻ അറിയാൻ ആയിട്ട് നമ്മൾ ദിവസവും പ്രാർത്ഥിക്കേണ്ട ഒരു ഒറ്റവരി മന്ത്രവും ആയിട്ടാണ് ഇന്നത്തെ അധ്യായത്തിലൂടെ ഇവിടെ പറയാൻ പോകുന്നത്..
തീർച്ചയായിട്ടും നമ്മൾ ഇവിടെ പറയാൻ പോകുന്ന ഈ മന്ത്രം നമ്മൾ എട്ടു പ്രാവശ്യം ഉരുവിട്ട് നല്ലപോലെ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഭഗവാനിൽ നിന്ന് വന്നുചേരും എന്നുള്ളതാണ്.. ഏറ്റവും ഉത്തമം എന്ന് പറയുന്നത് കുളിച്ച് എല്ലാ ശുദ്ധിയോടും കൂടി സന്ധ്യയ്ക്ക് വിളക്കുകൾ കൊളുത്തിയശേഷം പ്രാർത്ഥിക്കുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത് അതല്ലെങ്കിൽ പകൽ സമയത്ത് ആണെങ്കിൽ പോലും കുളിച്ച് വൃത്തിയായി നമുക്ക് ഇത് പ്രാർത്ഥിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…