ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൂർക്കം വലി എന്നുള്ളത്.. കൂർക്കം വലിക്ക് മരുന്നുകൾ ഉണ്ടോ.. ഇത് നമുക്ക് പൂർണ്ണമായും ഭേദമാക്കാൻ കഴിയുമോ.. യഥാർത്ഥത്തിൽ ഇതൊരു രോഗമാണോ.. ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ കൂർക്കംവലിയെ കുറിച്ച് എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും.. അതുകൊണ്ടുതന്നെ അത്തരം സംശയങ്ങൾക്കുള്ള ഒരു ഉത്തരവുമായിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. സത്യം പറഞ്ഞാൽ കൂർക്കംവലി എന്നാൽ എന്താണ്.. നമ്മൾ ഉറങ്ങുന്ന സമയത്ത് പുറത്തേക്ക് വരുന്ന ഒരു ശബ്ദം..
അത് ഉറങ്ങുന്ന ആൾക്ക് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നതിൽ ഉപരി അവരുടെ ചുറ്റുവട്ടത്ത് അല്ലെങ്കിൽ അവരുടെ കൂടെ ഉറങ്ങുന്ന വ്യക്തികൾക്ക് ആണ് ഇത് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത്.. അപ്പോൾ ഈ കൂർക്കം വലി ഉണ്ടാകുന്നത് എന്തിൻറെ ഭാഗമായിട്ടാണ്.. ഇതിനെ നമ്മൾ ചികിത്സിക്കേണ്ടത് അത്യാവശ്യമാണോ.. അല്ലെങ്കിൽ ഇതൊരു അസുഖമാണോ.. ഇത് രോഗത്തിനെക്കാളും ഒരു രോഗ അവസ്ഥയായി കാണാം.. ഉദാഹരണമായി പറഞ്ഞാൽ മഞ്ഞപ്പിത്തം എന്നുള്ളത് നമുക്ക് ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണം മാത്രമാണ്.. പക്ഷേ അതിന് കാരണങ്ങൾ പലതാണ്.. അതേപോലെതന്നെ നമുക്ക് ഉണ്ടാവുന്ന ഇത്തരത്തിലുള്ള കൂർക്കം വലി ഒരു രോഗലക്ഷണം മാത്രമാണ്.. ഇതിൽ സാധാരണ ഗതിയിലുള്ള കൂർക്കം വലി ഉണ്ട്..
നമുക്ക് നല്ല ക്ഷീണം ഉണ്ടാവുന്ന സമയത്ത്.. അതുപോലെ ആൽക്കഹോൾ കഴിക്കുന്ന ആളുകൾക്ക്.. തടി കൂടുതലുള്ള ആളുകൾക്ക്.. അതുപോലെ മൂക്കടപ്പ് ജലദോഷം തുടങ്ങിയവ ഉള്ള സമയത്ത്.. ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ കൂർക്കം വലി ഉണ്ടാകും.. അപ്പോൾ നമ്മൾ ഏതുതരം കൂർക്കം വലി ഉണ്ടാകുമ്പോഴാണ് ഒരു ഡോക്ടറെ പോയി കാണേണ്ടത്.. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. അത് ഒരു ഒബ്സ്ട്രാക്ടീവ് സ്ലീപ് അപ്നിയ എന്നൊരു കണ്ടീഷന്റെ ഭാഗമായിട്ട് കൂർക്കം വലി വരുമ്പോഴാണ് അത് നമ്മൾ കൂടുതലായി ശ്രദ്ധിക്കേണ്ടത്.. എന്താണ് ഒബ്സ്ട്രാക്ക്ക്ഷൻ എന്ന് പറയുന്നത്.. ഒബ്സ്ട്രക്ഷൻ എന്ന് പറഞ്ഞാൽ തടസ്സം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….