പെങ്ങളും മക്കളും വീട്ടിലേക്ക് വരുമ്പോൾ ഇഷ്ടക്കേടായിരുന്ന സഹോദരന് ഒരു കഷ്ടം വന്നപ്പോൾ പെങ്ങൾ ചെയ്തത് കണ്ട് കണ്ണു നിറഞ്ഞു..

രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷമുള്ള ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു തോളിൽ ഒരു വലിയ ബാഗുമായി പെങ്ങളും കുട്ടികളും വീട്ടിൽ വന്ന് കയറുന്നത്.. പെങ്ങളുടെയും കുട്ടികളുടെയും വരവ് ഉമ്മയ്ക്ക് വെള്ളിയാഴ്ചയ്ക്ക് ഒപ്പം വലിയ പെരുന്നാൾ വന്നതിന്റെ സന്തോഷമാണെങ്കിൽ എനിക്ക് അന്ന് ദുഃഖവെള്ളി ആയിരിക്കും.. കാരണം അവർ വന്നാൽ ഒരുക്കലും തുടക്കലും അടിക്കലും ഒക്കെയായി ഭാര്യയുടെ പണികൾ ഇരട്ടിക്കും.. അതിന്റെ അമർഷം ആരും കാണാതെ വാക്കുകളിലൂടെയും നോക്കുകളിലൂടെയും എന്നിൽ തീർത്തു കൊണ്ടായിരിക്കും അവൾ ആശ്വാസം തീർക്കുക.. ഞായറാഴ്ച വൈകിട്ട് പെങ്ങളും കുട്ടികളും തിരിച്ചുപോകുമ്പോൾ അവൾ കൊണ്ടുവന്ന ഒരു ബാഗിന്റെ ഒപ്പം കെട്ടുകളുടെ എണ്ണവും കൂടും..

അതനുസരിച്ച് ഭാര്യ നിതി പോലെ സൂക്ഷിച്ച നാളികേരത്തിന്റെ എണ്ണവും കുറയും.. മക്കളെപ്പോലും തൊടാൻ അനുവദിക്കാതെ പോകാൻ നിർത്തിയ മാങ്ങകൾ അപ്രത്യക്ഷമാകും.. പറമ്പിലെ ചക്ക വാഴക്കുലകൾ എന്നിവയ്ക്കൊപ്പം അടുക്കളയിലെ ഉപ്പിലിട്ടതും അച്ചാർ കുപ്പികളും വരെ കാലിയാകും.. എന്തിനെ ഏറെ അടുക്കും ചിട്ടയോടെ കൂടി ഭാര്യ കൊണ്ട് നടന്ന വീടിൻറെ അവസ്ഥ പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയാകും.. അവസാനമായി പെങ്ങൾ വന്നു കയറിയ ഒരു വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനുശേഷം ഉമ്മ പറഞ്ഞു മോനെ ഉപ്പയുടെ ഈ സ്ഥലത്ത് നിന്നും അവൾക്ക് അവളുടെ ഓഹരി കൊടുക്കണ്ടേ.. ഓഹരിയോ ഇനിയെന്ത് ഓഹരി.. അവൾക്ക് ഉള്ളതെല്ലാം കെട്ടിച്ച് അയച്ചപ്പോൾ കൊടുത്തതാണല്ലോ.. അതുകൂടാതെ ഉപ്പ ഉണ്ടായിരുന്ന സമയത്ത് പലപ്രാവശ്യം അവളെ സഹായിച്ചിട്ടിലെ വീട് പണിക്ക് ആയിട്ടും അളിയൻറെ ബിസിനസിന് ആയിട്ടും..

അവസാനം അതെല്ലാം നഷ്ടം വന്നപ്പോൾ ഗൾഫിലേക്ക് പോകാനായിട്ട് സഹായിച്ചില്ലേ.. അവസാനം അവളെ എല്ലാ ആഴ്ചകളിലും വന്നു കയറിയത് വീട്ടിലെ സാധനങ്ങൾ മാത്രം കൊണ്ടുപോകാൻ അല്ല വീട് തന്നെ കൊണ്ടുപോകാനാണ് എന്ന് ഉമ്മയ്ക്ക് ഇപ്പോൾ മനസ്സിലായില്ലേ.. നീ ഒന്ന് പതുക്കെ പറയു മോനെ.. അവൾ കേൾക്കും.. അവൾ ഒന്നും ചോദിക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടില്ല.. ഞാൻ എൻറെ ഇഷ്ടത്തിന് പറഞ്ഞതാണ്.. തലയും താഴ്ത്തി അമ്മ എൻറെ അടുത്ത് നിന്ന് നിസ്സഹായതയോടെ നടന്നു നീങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ പെങ്ങൾ എൻറെ അരികിൽ വന്നു പറഞ്ഞു എടാ ഞാൻ പോകുകയാണ് കേട്ടോ.. അതെന്താ ഇന്ന് തന്നെ പോകുന്നത് സാധാരണ രണ്ട് ദിവസം കഴിഞ്ഞല്ലേ പോകാറുള്ളൂ.. അതെ പക്ഷേ മക്കൾ വാശിപിടിക്കുന്നു വീട്ടിൽ പോകാൻ ആയിട്ട്.. അവർക്ക് പരീക്ഷകൾ ഉണ്ട് അത്രേ അവർക്ക് പഠിക്കാനുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *