എന്താ രമേശാ നിൻറെ കെട്ടിയോള് ദുബായിൽ നിന്ന് വരുന്നു എന്ന് കേട്ടല്ലോ.. അത് നേരാണോ.. രാവിലെ പാല് വാങ്ങാൻ വന്ന രമേശനോട് കടക്കാരൻ കാദർക്ക ചോദിച്ചു.. അതെ കാദർക്ക ഉച്ചയ്ക്ക് ഉള്ള ഫ്ലൈറ്റിൽ വരുമെന്നാണ് പറഞ്ഞിരുന്നത്.. ഞാനും വീട്ടിലുള്ള ആളുകളും വിളിക്കാൻ പോകുന്നുണ്ട്.. അത് ശരി അപ്പോൾ ഇന്ന് അടിച്ചുപൊളിക്കാനുള്ള ദിവസമാണല്ലേ.. എന്തായാലും നടക്കട്ടെ.. ഒന്ന് പോ ഇക്കാ.. ഇയാളുടെ ഒരു കാര്യം.. കാദർക്കയുടെ വർത്തമാനം കേട്ട് അടുത്തുനിന്ന് അടുത്തുള്ള ചേച്ചി വാപൊത്തി ചിരിക്കുന്നത് കണ്ടപ്പോൾ രമേഷിനെ നാണം വന്നു.. നേരത്തെ പറഞ്ഞത് അനുസരിച്ച് ടാക്സിയിലാണ് രമേശനും മക്കളും കൂടി ഭാര്യയെ വിളിക്കാൻ പോയത്.. എയർപോർട്ടിൽ എത്തി അരമണിക്കൂർ കഴിഞ്ഞിട്ടാണ് ആൾക്കൂട്ടത്തിൽ ഇടയിലൂടെ നടന്നുവരുന്ന ഇന്ദു മതിയെ രമേശൻ കാണുന്നത്..
ചുവന്ന പട്ടുസാരി ഉടുത്ത് പഴയ ചുരുള്ളൻ മുടി എല്ലാം സ്ട്രൈറ്റ് ചെയ്തു ചുവന്ന തുടുത്ത് ഇരിക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ രമേശൻ ഒരു നിമിഷം ഞെട്ടിപ്പോയി.. സമയത്ത് കുളിക്കാതെയും അതുപോലെ നനക്കാതെയും മുഷിഞ്ഞ വേഷത്തിൽ എണ്ണ തേക്കാത്ത പാറിപ്പറന്ന് തലമുടിയുമായി രണ്ടു വർഷത്തിനു മുമ്പ് തൻറെ വീട്ടിൽ ഉണ്ടായിരുന്ന ആ പഴയ ഇന്ദു തന്നെയാണോ ഇത് എന്ന് രമേശൻ ഒരു നിമിഷം സംശയിച്ചു പോയി.. നിങ്ങൾ എന്താണ് മനുഷ്യാ വായും പൊളിച്ച് നിൽക്കുന്നത് പിള്ളേരെ വിളിച്ചു കൊണ്ടു വന്ന വണ്ടിയിൽ കയറി.. വീട്ടിൽ ചെന്നിട്ട് വേണം എനിക്കൊന്ന് കിടക്കാൻ.. വല്ലാത്ത യാത്ര ക്ഷീണം.. തന്നെ കാണുമ്പോൾ വന്ന് കെട്ടിപ്പിടിക്കും എന്ന് കരുതിയിരുന്ന രമേശൻ അവളുടെ പരുക്കൻ വാക്കുകൾ കണ്ട നിരാശനായി.. കാറിൻറെ അടുത്ത് എത്തിയതും ഫ്രണ്ട് ഡോർ തുറന്നു അവൾ അതിലേക്ക് കയറിയിരുന്നു.. രമേശൻ എന്തെങ്കിലും പറയുന്നതിനു മുൻപ് തന്നെ ഡോർ വലിച്ച് അടച്ചു..
കൂടെ കൊണ്ടുവന്ന വലിയ വലിയ പെട്ടികൾ എല്ലാം കാറിന്റെ ഡിക്കിയിൽ വച്ചിട്ട് രമേശൻ മക്കളോടൊപ്പം കാറിൻറെ ബാക്ക് സീറ്റിൽ കയറിയിരുന്നു.. നിങ്ങൾക്ക് ഞാൻ എത്ര രൂപ അയച്ചുതന്നതാണ് ആ പിള്ളേർക്ക് ഓരോ നല്ല ജോഡി വസ്ത്രങ്ങൾ എടുത്തു കൊടുത്തു കൂടായിരുന്നോ.. എയർപോർട്ടിൽ വരുമ്പോൾ എങ്കിലും ഒന്ന് വൃത്തിയായി വന്നുകൂടെ.. കാർ മുന്നിലേക്ക് എടുക്കുമ്പോൾ പിന്നിലേക്ക് തിരിഞ്ഞ് അവൾ പുച്ഛഭാവത്തോടെ രമേശനോട് ചോദിച്ചു.. അപ്പോൾ അതുകൊണ്ട് ആണല്ലേ ഞങ്ങളെ മൈൻഡ് ചെയ്യാതിരിക്കുന്നത്.. എടീ പൈസ അയച്ചു തരുമ്പോൾ നീ തന്നെയല്ലേ പറയാറുള്ളത് സൂക്ഷിച്ചും കണ്ടും ചെലവാക്കണം എന്ന്.. അതുകൊണ്ടാണ് ഞാൻ മക്കൾക്കും എനിക്കും പുതിയ ഡ്രസ്സ് ഒന്നും വാങ്ങിക്കാതെ ഇരുന്നത്.. അമ്മേ ഞങ്ങൾക്ക് ചോക്ലേറ്റ് കൊണ്ടുവന്നിട്ടുണ്ടോ എന്ന് ഇളയവൾ ചോദിച്ചു.. എല്ലാം കൊണ്ടുവന്നിട്ടുണ്ട് വീട്ടിലേക്ക് ആദ്യം എത്തട്ടെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…