ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ വീടും പരിസരവും ഏറ്റവും മനോഹരമായ സൂക്ഷിക്കാൻ നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് പലതരത്തിലുള്ള പൂച്ചെടികളും മറ്റും നട്ടുവളർത്തുന്നത്.. ഏറ്റവും ഭംഗിയുള്ള പല വർണ്ണത്തിലുള്ള പലനിറത്തിലുള്ള ചെടികളും പൂക്കളും നമ്മൾ വീടിന് ചുറ്റും വളർത്താറുണ്ട്.. പലപ്പോഴും പലരും വാസ്തുപ്രകാരം ഇതൊന്നും നോക്കാതെയാണ് നമ്മൾ പലരും ഇത്തരത്തിലുള്ള ചെടികൾ വീടിനു ചുറ്റും നട്ടുവളർത്തുന്നത്.. എന്നാൽ വാസ്തുപരമായി വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് വീടിൻറെ ഏതൊക്കെ ഭാഗങ്ങളിൽ ഏതൊക്കെ ചെടികൾ വളർത്താം അതുപോലെ ഏതൊക്കെ ചെടികൾ വരാൻ പാടില്ല അല്ലെങ്കിൽ വീടും വീടിൻറെ പരിസരങ്ങളിലും ചില ചെടികൾ ഒരു കാരണവശാലും വരാൻ പാടില്ല എന്നുള്ളത് ഒക്കെ..
ഇതിനെക്കുറിച്ച് നമ്മൾ മുൻപും ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്.. അത് കണ്ടിട്ട് ഒരുപാട് ആളുകൾ അവരുടെ അനുഭവങ്ങൾ നമ്മളോട് ഷെയർ ചെയ്തിട്ടുണ്ട്.. ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചെടിയെ കുറിച്ചാണ്.. വളരെ ദൈവാംശം നിറഞ്ഞ ഒരു ചെടിയെ കുറിച്ചാണ്.. ചെടിയുടെ പേര് എന്ന് പറയുന്നത് മന്ദാരമാണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ചെടിയാണ്.. നിങ്ങളിൽ പലരുടെയും വീടുകളിലുള്ള ഒരു ചെടി കൂടിയാണ് ഈ മന്ദാരം എന്ന് പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാവുന്ന പ്രശസ്തമായ വരികളാണ് തെച്ചി മന്ദാരം തുളസി എന്ന് തുടങ്ങുന്നത്..
അതിൽ മന്ദാരത്തിന് കൊടുത്തിരിക്കുന്ന സ്ഥാനം നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാവും.. അപ്പോൾ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങളിൽ ഒന്നാണ് മന്ദാരം എന്ന് പറയുന്നത് അല്ലെങ്കിൽ ഭഗവാനെ അണിയിച്ചെടുക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു പുഷ്പം കൂടിയാണ് മന്ദാരം എന്ന് പറയുന്നത്.. അതുകൊണ്ട് നമ്മുടെ വീട്ടിൽ മന്ദാരത്തിന്റെ ഒരു ചെടിയെങ്കിലും വളർത്തുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യമാണ്.. മന്ദാരം പൂത്തുലഞ്ഞു നിൽക്കുന്ന ഒരു വീട് ഐശ്വര്യത്തിന്റെ അതുപോലെ സമൃദ്ധിയും സമാധാനവും നിറഞ്ഞ വാഴും എന്നാണ് പറയാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…