December 11, 2023

മുഖത്തിന്റെ ഒരു സൈഡിൽ മാത്രം ചില സമയങ്ങളിൽ അനുഭവപ്പെടുന്ന വേദനകൾ.. പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ട്രൈജീനിയൽ നൂറാൾജിയ എന്ന രോഗത്തെക്കുറിച്ചാണ്.. കെമി ഫേഷ്യൽ സിൻഡ്രോം എന്ന അസുഖത്തിന്റെ ഗണത്തിൽ പെടുന്ന തലച്ചോറിൽ നിന്ന് ഉൽഭവിച്ച് മുഖത്തിലേക്ക് വരുന്ന ട്രൈജീനില്‍ എന്ന ഒരു ഞരമ്പിന് ഉണ്ടാകുന്ന തകരാറ് മൂലം മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രം ഉണ്ടാവുന്ന വേദനയാണ് ട്രൈജീമിനൽ ന്യൂറൽജിയ എന്ന് പറയുന്നത്.. നമ്മുടെ തലച്ചോറിൽ നിന്ന് 12 ഞരമ്പുകൾ ആണ് ഉത്ഭവിക്കുന്നത്.. അതിൽ അഞ്ചാമത്തെ ഞരമ്പാണ് ഇത്.. നൂറാൾജിയ എന്നാൽ ഞരമ്പിന്റെ തകരാറുമൂലം ഉണ്ടാകുന്ന വേദനയാണ് നൂറാൾജിയ എന്ന് പറയുന്നത്.. അപ്പോൾ നമ്മുടെ അഞ്ചാമത്തെ ഞരമ്പിന് തകരാറുകൾ സംഭവിക്കുന്നത് മൂലം ഉണ്ടാകുന്ന വേദനയാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം.. നമ്മുടെ മുഖത്തുള്ള സെൻസേഷനെ സഹായിക്കുന്നതാണ് ഈ ഞരമ്പുകൾ..

   

മൂന്നു ബ്രാഞ്ചുകൾ ആണ് ഈ ഞരമ്പിന് ഉള്ളത്.. ആദ്യത്തെ ബ്രാഞ്ച് നമ്മുടെ നെറ്റിയെയും കണ്ണിന് ചുറ്റുമുള്ള ഭാഗത്തുള്ള സെൻസേഷനും സഹായിക്കുന്നു.. രണ്ടാമത്തെ ബ്രാഞ്ച് എന്ന് പറയുന്നത് നമ്മുടെ കവിളിനെയും മേൽ ചുണ്ടുകളുടെയും ഭാഗത്തെ സെൻസേഷനെ സഹായിക്കുന്നു.. മൂന്നാമത്തെ ബ്രാഞ്ച് നമ്മുടെ താടിയെയും അതുപോലെ താടിയുടെ ഭാഗത്തെ കീഴ് ചുണ്ടുകളുടെ ഭാഗത്തെ സെൻസേഷന് സഹായിക്കുന്നു.. എന്തൊക്കെയാണ് ഈ രോഗങ്ങൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ.. അതായത് നമ്മുടെ മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രം വരുന്ന..

വളരെ പെട്ടെന്ന് ആരംഭിച്ച അതുപോലെ പെട്ടെന്ന് അവസാനിക്കുന്ന.. ചുരുക്കം സെക്കന്റുകൾ മുതൽ മിനിറ്റുകൾ വരെ മാത്രം നിലനിൽക്കുന്ന ഒരു ഷോക്ക് അല്ലെങ്കിൽ കറൻറ് സെൻസേഷൻ പോലെ ഉണ്ടാകുന്ന ഒരു വേദന ആണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം എന്ന് പറയുന്നത്.. അതിന്റെ കൂടെ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചെറിയ തുടുപ്പുകൾ ഇതിൻറെ ഭാഗമായി അനുഭവപ്പെടാറുണ്ട്.. ചെറിയ ചെറിയ കാരണങ്ങൾ കൊണ്ടാണ് ഇവ സംഭവിക്കുന്നത് അതായത് നമ്മൾ വണ്ടിയിൽ സഞ്ചരിക്കുമ്പോൾ മുഖത്ത് കാറ്റു തട്ടുമ്പോൾ.. അല്ലെങ്കിൽ നമ്മൾ ചെറുതായി ഒന്ന് മുഖത്ത് തൊടുന്നത്.. അല്ലെങ്കിൽ നമ്മൾ ഭക്ഷണം കഴിക്കുന്നത്.. അല്ലെങ്കിൽ മുഖം കഴുകുന്നത്.. ഇതെല്ലാം തന്നെ വേദന ആരംഭിക്കാനുള്ള കാരണങ്ങളാണ്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *