ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥികളെ കുറിച്ചും അതിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളെ കുറിച്ചും.. അതുമായി ബന്ധപ്പെട്ട പ്രധാന ചികിത്സാ രീതികളെക്കുറിച്ചും ആണ്.. ഈ ഗ്രന്ഥികളെ കുറിച്ച് ഒരുപാട് അനാവശ്യ തെറ്റിദ്ധാരണകളും അനാവശ്യമായ വേദികളും നമ്മുടെ ഇടയിൽ ഉണ്ട്.. ഇത് എത്രത്തോളം ആണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ മൂത്ര സംബന്ധമായി യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു വ്യക്തി ഒരു സ്കാനിങ് റിപ്പോർട്ട് ആയി യൂറോളജി ഓ പിയിൽ വരികയും അസുഖം എന്താണ് എന്ന് ചോദിക്കുമ്പോൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുള്ള വീക്കമാണ് അതുകൊണ്ടുതന്നെ അതിന് ചികിത്സകൾ വേണമെന്ന് പറയുന്ന ഒരു അവസ്ഥയിലേക്ക് ആയി നമ്മൾ എത്തിയിട്ടുണ്ട്..
എന്താണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി.. മൂത്രസഞ്ചിയുടെ തൊട്ട് താഴെയായി മൂത്രക്കുഴലിന്റെ തുടക്കത്തിൽ അതിനെ പൊതിഞ്ഞ് കൊണ്ട് ഉള്ള ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് എന്ന് പറയുന്നത്.. ഉദാഹരണമായി പറയുകയാണെങ്കിൽ ഒരു തക്കാളി പോലെയുള്ള ഒരു ഫ്രൂട്ട് എടുത്തിട്ട് അതിൻറെ മധ്യത്തിലൂടെ ലംബമായി ഒരു ട്യൂബ് കടത്തിയാൽ എങ്ങനെയിരിക്കും എന്ന രൂപത്തിലാണ് മൂത്രക്കുഴൽ അതുപോലെ പ്രോസ്റ്റേറ്റ് തമ്മിലുള്ള ബന്ധം.. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം വളരെ ചെറുതും കാര്യമായ പ്രവർത്തനങ്ങൾ ഇല്ലാത്തതുമാണ്.. പക്ഷേ പ്രായപൂർത്തി ആകുന്നത് വഴി ശരീരത്തിൽ ഉണ്ടാവുന്ന ഹോർമോൺ വ്യത്യാസങ്ങൾ പ്രധാനമായും ടെസ്റ്റോസ്റ്റിറോൺ അതായത് പുരുഷ ഹോർമോണിന്റെ പ്രവർത്തനഫലമായി പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാവുകയും പ്രവർത്തനം സജ്ജമാകുകയും ചെയ്യും.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാനമായ ധർമ്മം എന്ന് പറയുന്നത് പ്രത്യുൽപാദന കാര്യങ്ങളിൽ സഹായിക്കുക എന്നുള്ളതാണ്.. ശുക്ലത്തിന്റെ ഏകദേശം 20 അല്ലെങ്കിൽ 30% പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നുള്ള ശ്രവങ്ങളാണ്.. മാത്രമല്ല ബീജത്തിന്റെ ആരോഗ്യ അവസ്ഥ നിലനിർത്താനും.. അതിൻറെ ചലനശേഷി നിലനിർത്താനും ശുക്ലം ദ്രവ രൂപത്തിൽ നിലനിർത്തുവാനും പോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നുള്ള ശ്രമങ്ങൾ നമുക്ക് ആവശ്യമാണ്.. മനുഷ്യൻറെ പ്രത്യുൽപാദനപരമായ ഏജ് ഗ്രൂപ്പുകളിൽ മാത്രമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പ്രവർത്തനങ്ങൾ നിറവേറ്റാൻ ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….