മൈഗ്രൈൻ പ്രശ്നങ്ങൾ കൊണ്ട് ആളുകൾക്കുണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ.. മൈഗ്രേൻ വരുന്നതിനുമുമ്പ് ശരീരം കാണിച്ചു തരുന്ന സൂചനകൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ലോകത്തിൽ തലവേദന വരാത്ത ആളുകളായി ആരും തന്നെ ഉണ്ടാവില്ല.. പക്ഷേ ഈ തലവേദനകളിൽ തന്നെ ഏറ്റവും കഠിനമായ ഒരു തലവേദനയാണ് മൈഗ്രൈൻ അഥവാ ചെന്നിക്കുത്ത് എന്ന് പറയുന്നത്.. അപ്പോൾ എന്താണ് മൈഗ്രേൻ എന്നു പറയുന്നത്.. സാധാരണയായിട്ട് തലയുടെ ഒരുവശത്ത് മാത്രം വരുന്ന അതികഠിനമായ വേദന.. ഈ വേദന വന്നു കഴിഞ്ഞാൽ പല ആളുകൾക്കും പല രീതിയിൽ ആണ് ഈ വേദനകൾ അനുഭവപ്പെടാറുള്ളത് പക്ഷേ ആളുകളിൽ കോമൺ ആയി കാണുന്ന ഇതിൻറെ ഒരു ലക്ഷണം എന്ന് പറയുന്നത് മിക്കവാറും ഇത് വരുമ്പോൾ ആളുകളിൽ ഒരു ഓറ ഉണ്ടാകാറുണ്ട്.. അതായത് ഈ ഒരു പ്രശ്നം വരാൻ സാധ്യതയുണ്ട് എന്നുള്ള ഒരു സിഗ്നൽ ശരീരം മുൻപ് കാണിച്ചു തരാറുണ്ട്.. ചിലർക്ക് അത് കണ്ണുകളിൽ ഉണ്ടാകുന്ന ഒരു മങ്ങൽ ആയിരിക്കാം..

മറ്റു ചില ആളുകൾക്ക് കണ്ണുകളിൽ നിറങ്ങൾ മിന്നി മായുന്നതുപോലെ തോന്നും.. എന്നാൽ മറ്റു ചില ആളുകൾക്ക് അവരുടെ കേൾവി ശക്തികൾ കുറഞ്ഞ് വരുന്നതായി തോന്നാരുണ്ട്.. ചില ആളുകളിൽ വോമിറ്റിംഗ് പ്രവണത കാണാറുണ്ട്.. ഇങ്ങനെ പലതരത്തിലാണ് ആളുകളിൽ ഇതിൻറെ ലക്ഷണങ്ങൾ കാണിക്കുന്നത്.. അതുപോലെ തന്നെ മൈഗ്രേൻ ആളുകളിൽ പലകാലളവുകളിലാണ് ഉണ്ടാകുന്നത്.. അതായത് ചില ആളുകളിൽ മൈഗ്രൈൻ വരുന്നത് ഒരു വർഷത്തിൽ രണ്ടുമൂന്നു പ്രാവശ്യം മാത്രമായിരിക്കും.. എന്നാൽ മറ്റു ചിലർക്ക് ഒരു മാസത്തിൽ തന്നെ നാലഞ്ച് തവണ വരെ ഉണ്ടാവാം.. ചില ആളുകളിൽ മൈഗ്രേൻ വന്നാൽ അത് അരമണിക്കൂർ കൊണ്ട് തന്നെ കുറയുകയും മാറുകയും ചെയ്യും.. ചില ആളുകളിൽ ഇത് രണ്ടുമൂന്നു ദിവസങ്ങൾ വരെ നീണ്ടുപോകാം..

എന്നാൽ ഒരു സത്യം പറയുകയാണെങ്കിൽ ഇത്തരത്തിൽ മൈഗ്രേൻ പ്രശ്നമുള്ള ആളുകളിൽ ഭൂരിഭാഗം ആളുകൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. ചില ആളുകളിൽ ഗ്യാസ് പ്രോബ്ലംസ് ആയിരിക്കാം.. ചില ആളുകളിൽ മലബന്ധം ഉണ്ടാവും.. മറ്റു ചില ആളുകൾക്ക് വോമിറ്റിംഗ് പ്രവണത വരും.. ഇത്തരത്തിൽ ദഹനസംബന്ധമായി എന്തെങ്കിലും ഒക്കെ പ്രശ്നങ്ങളുള്ള ആളുകൾക്കാണ് കൂടുതലും മൈഗ്രേൻ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്.. മറ്റൊരു കാര്യം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഏത് ദിവസത്തിലാണ് കൂടുതൽ നീണ്ടുനിൽക്കുന്നത് അത്തരത്തിലുള്ള ആളുകൾക്ക് ആയിരിക്കും ഇത് കൂടുതൽ പിന്നെയും വരുന്നത്.. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പല ആളുകളും മൈഗ്രേൻ പ്രശ്നം പരിഹരിക്കാനായി പലതരം കാര്യങ്ങളാണ് ചെയ്യാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *