ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾക്ക് വളരെ സങ്കടകരമായ ഒരു അവസ്ഥയ്ക്കുള്ള കുറച്ച് ടിപ്സുകളാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത്.. അതായത് കുറെ ആളുകൾ എന്നോട് പറയാറുണ്ട് അവർക്ക് ഫ്ലെക്സിബിലിറ്റി ഇല്ല.. ഡോക്ടറുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് പക്ഷേ അതെല്ലാം ഡോക്ടർക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ.. തുടങ്ങിയ ഒരുപാട് സങ്കടങ്ങളാണ് എന്നോട് കാണുമ്പോൾ പറയാറുള്ളത്.. അപ്പോൾ ഇന്ന് അത്തരത്തിലുള്ള സങ്കടങ്ങളെല്ലാം മാറ്റാൻ ആണ് വന്നിരിക്കുന്നത്.. ഈ വീഡിയോ കാണുന്ന ഓരോ വ്യക്തികളും യോഗ ചെയ്യണം എന്നുള്ള ഒരു ആത്മാർത്ഥമായ ആഗ്രഹം കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്..
അപ്പോൾ ഇന്ന് എല്ലാ ആളുകൾക്കും കോമൺ ആയി സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന യോഗ എക്സർസൈസുകൾ ആണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.. അപ്പോൾ എല്ലാവർക്കും എളുപ്പമുള്ള മാർഗം എന്നു പറയുന്നത് ഒരു കസേരയിൽ ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റുമല്ലോ.. അപ്പോൾ എല്ലാവരും ഇതുപോലെ ഒരു ചെയർ എടുത്ത് നട്ടെല്ല് നിവർത്തി അതിൽ ഇരിക്കുക.. കൈ എങ്ങനെ വേണമെങ്കിലും വയ്ക്കാം.. തലയും അതുപോലെ കഴുത്തിന്റെ എക്സസൈസ് നമുക്ക് ആദ്യം ചെയ്യാം.. കഴുത്ത് രണ്ട് സൈഡിലേക്ക് മാറി മാറി ചരിക്കാം.. അതിനുശേഷം തല മുകളിലേക്ക് താഴേക്കും പൊക്കാം.. ഇത് ഒരു അഞ്ചു പ്രാവശ്യം വരെ ചെയ്യാം.. അതിനുശേഷം നമ്മുടെ കഴുത്ത് ഇടതുഭാഗത്തുനിന്ന് പതിയെ തിരിച്ച് വലതുഭാഗത്തേക്ക് കൊണ്ടുവരുക.. അതിനുശേഷം വലതുഭാഗത്തുനിന്ന് പതിയെ കഴുത്ത ചരിച്ച് ഇടതു ഭാഗത്തേക്ക് കൊണ്ടു വരിക..
അതിനുശേഷം പുറകിലേക്കും അതുപോലെതന്നെ ചെയ്യുക.. അതിനുശേഷം നിങ്ങളുടെ കഴുത്ത് നിങ്ങൾക്ക് എത്രത്തോളം തിരിക്കാൻ പറ്റുമെന്ന് നിങ്ങൾ തന്നെ ടെസ്റ്റ് ചെയ്തു നോക്കുക.. ഇടതുഭാഗത്തേക്ക് വലതുഭാഗത്തേക്കും ഇതുപോലെ ഒന്ന് തിരിച്ച് നോക്കുക.. അപ്പോൾ നമ്മുടെ കഴുത്തും തലയും തമ്മിലുള്ള എക്സസൈസ് ചെയ്തു കഴിഞ്ഞു.. ഇനി അടുത്തതായി ഷോൾഡർ എക്സർസൈസ് ആണ്.. കൈ മുഷ്ടി ചുരുട്ടി ഒരു കൈ പതിയെ റൊട്ടേറ്റ് ചെയ്യുക.. ഇതൊരു മൂന്ന് തവണ ചെയ്യുക.. അതിനുശേഷം ഇത് റിവേഴ്സ് ടൈപ്പിൽ വീണ്ടും ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….