ഹോസ്റ്റലിൽ നിന്നും ഒരു പാവപ്പെട്ട കുട്ടിയെ കള്ളി എന്ന് മുദ്രകുത്തി.. എന്നാൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ പിന്നീട് സംഭവിച്ചത്..

മേടം ആ പണം ഞാൻ എടുത്തിട്ടില്ല.. ഇതെങ്ങനെ എന്റെ പുസ്തകത്തിനുള്ളിൽ വന്നു എന്ന് എനിക്കറിയില്ല.. കള്ളി പഠിച്ച കള്ളി.. അതെങ്ങനെ വന്നു എന്ന് നിനക്ക് അറിയില്ല അല്ലേ.. രാവിലെ അല്ലേ നീ പറഞ്ഞത് ഹോസ്റ്റൽഫീ അടയ്ക്കാൻ പണമില്ല എന്ന്.. രണ്ടുദിവസം കഴിഞ്ഞ് തരാം എന്ന്.. പിന്നെ എങ്ങനെയാണ് ഈ പണം നിൻറെ കയ്യിൽ വന്നത്.. എന്തിനാണ് നീ ഇത് മോഷ്ടിച്ചത്.. എങ്കിലും നിൻറെ അച്ഛനെ ഓർത്ത് ഞാനിതാ ആരോടും പറയുന്നില്ല.. ആ പാവം മനുഷ്യൻ ഇത് അറിഞ്ഞാൽ തകർന്നു പോകും.. കയ്യിൽ പണം ഒന്നും ഇല്ലാതിരുന്നിട്ടും അയാൾ നിന്നെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നില്ലേ.. പാടത്ത് കിടന്ന് കഷ്ടപ്പെടുന്ന ആ മനുഷ്യനെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല.. പാവപ്പെട്ട ആളുകൾക്ക് അഭിമാനം വളരെ വലുതാണ് കുട്ടി..

ഇന്നുമുതൽ നീ മറ്റൊരു മുറിയിൽ കിടന്നാൽ മതി.. ഇത്രയും നാൾ ഈ ഹോസ്റ്റലിൽ നടന്ന മോഷണങ്ങൾ എല്ലാം നീ ചെയ്തത് ആയിരുന്നു അല്ലേ.. എനിക്ക് ഇപ്പോൾ അത് വളരെ വ്യക്തമായി.. കണ്ണുകൾ നിറഞ്ഞു അവൾ ആ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ കണ്ടു തന്നെ നോക്കി പിറുപിറുക്കുന്ന കൂട്ടുകാരികൾ.. ഉറ്റക്കൂട്ടുകാരിയായ അഞ്ജലി അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.. അവൾ പോലും എന്നെ വെറുക്കുന്നു.. രണ്ടുവർഷം ബിരുദാനന്തരം ബിരുദം ചെയ്യുമ്പോൾ ഒരുമിച്ച് താമസിച്ചിട്ടും അവൾക്ക് എന്നെ മനസ്സിലായില്ല.. നാളെ കോളേജ് മൊത്തം ഈ വാർത്ത പടരും.. അഭിമാനം നഷ്ടപ്പെട്ടു ഇനി ആകെ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂ.. പതിയെ സ്റ്റെപ്പുകളിലൂടെ മുകളിലേക്ക് കയറി താഴേക്ക് ചാടാം എന്ന് കരുതി.. പെട്ടെന്ന് ഒരു കൈ വന്ന് എന്നെ പിടിച്ചു.. മെർലിൻ.. കൂടെ പഠിക്കുന്ന കുട്ടിയായിരുന്നു അവൾ.. വലിയ കാശുള്ള വീട്ടിലെ കുട്ടിയാണ്..

ആരോടും അവൾ കൂട്ടുകൂടാറില്ല.. അവൾ ഒറ്റയ്ക്ക് ഒരു റൂമിലാണ് താമസം.. ഒരിക്കൽപോലും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് പോലുമില്ല.. അവൾ എന്നോട് ചോദിച്ചു.. ആത്മഹത്യ ചെയ്താൽ നിൻറെ ചീത്ത പേരു മാറുമോ.. ഈ കുറ്റങ്ങളെല്ലാം അവർ നിന്റെ മേലെ അടിച്ചേൽപ്പിക്കും അത് സത്യമായിരുന്നു എന്ന് ഈ ലോകം മുഴുവൻ വിശ്വസിക്കും.. പട്ടിണി കിടന്ന് ആണെങ്കിലും അച്ഛൻ നിന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ചില്ലേ.. നീ നിൻറെ മാതാപിതാക്കളെ ഓർത്താൽ മാത്രം മതി.. സത്യം എന്നായാലും ഒരു ദിവസം പുറത്തുവരും..

കുറ്റക്കാരി അല്ല എന്ന് തോന്നുന്നു എങ്കിൽ നിനക്ക് എന്റെ മുറിയിൽ വരാം.. മുറിയിൽ താമസിക്കാം.. ഇനി ഹോസ്റ്റൽ ഫീസ് കൊടുക്കണ്ട.. ഇനി ഞാൻ കൊടുത്തോളാം അതെല്ലാം കേട്ട് എൻറെ കണ്ണ് നിറഞ്ഞു.. ക്ലാസിലെ എല്ലാവരും അവളെ മാറ്റി നിർത്തിയിട്ടേയുള്ളൂ.. ഞാൻ പോലും എത്ര കമന്റ് പറഞ്ഞിരിക്കുന്നു.. പക്ഷേ ഒരു ആവശ്യം വന്നപ്പോൾ അവൾ മാത്രമേ ഉള്ളൂ.. ഞാനറിയാതെ ചോദിച്ചുപോയി.. ഞാൻ കള്ളിയാണ് എന്ന് നിനക്ക് തോന്നുന്നില്ലേ മർലിൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *