കഫക്കെട്ട് എന്ന വില്ലനെ നമുക്ക് എങ്ങനെ പരിഹരിക്കാം.. കഫക്കെട്ട് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കഫക്കെട്ട് എന്ന വിഷയത്തെക്കുറിച്ചാണ്.. ഇതിനെ മലയാളത്തിൽ പറയുമ്പോൾ ആർക്കും അത് എന്താണ് എന്ന് തിരിച്ചു ചോദിക്കേണ്ടി വരില്ല.. നമ്മളെല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ആളുകൾ ആയിരിക്കും.. പക്ഷേ ഇതിന് ഇംഗ്ലീഷിൽ എന്താണ് പറയുക.. ഈ കഫക്കെട്ടിനെ ഫലപ്രദമായി മീനിംഗ് ചെയ്യുന്ന ഒരു ഇംഗ്ലീഷ് വാക്ക് നമുക്ക് പറയാൻ കഴിയില്ല.. എന്നാൽ ഈ ഒരു പ്രശ്നം കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. ചുമ അതുപോലെ കഫക്കെട്ട്.. ശ്വാസംമുട്ടൽ ഇതിനോടൊപ്പം വരുന്ന മറ്റ് അലർജി പ്രശ്നങ്ങൾ മൂക്കടപ്പ് അതുപോലെ തുമ്മൽ കണ്ണു ചൊറിച്ചിൽ തുടങ്ങിയവയും വിട്ടുമാറാത്ത ശ്വാസംമുട്ടൽ ആയിട്ട് പരിണാമം പ്രാപിച്ച അത് നമ്മളെ എല്ലാവരെയും വളരെയധികം ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു സംഗതി ആയിട്ട് മാറാറുണ്ട് പലപ്പോഴും..

ഈ കഫക്കെട്ട് എന്തുകൊണ്ട് ഒക്കെയാണ് വരുന്നത്.. ഇതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഇതിനായിട്ട് എന്തെല്ലാം ട്രീറ്റ്മെന്റുകൾ ഇന്ന് മോഡൽ മെഡിസിനിൽ അവൈലബിൾ ആണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.. കഫക്കെട്ട് എന്ന പ്രശ്നം നമ്മുടെ ശ്വാസ നാളികളിൽ കഫം അടിഞ്ഞുകൂടുന്നതിനെയാണ് സൂചിപ്പിക്കുന്നത്.. അത് നമ്മുടെ മൂക്ക് മുതൽ തൊണ്ട വരെയുള്ള അപ്പർ റെസ്പിറേറ്ററി ട്രാക്ക് എന്നും അതിന് താഴെയുള്ള ഭാഗത്തെ ലോവർ റെസ്പിറേറ്ററി ട്രാക്ക് എന്നും പറയുന്നു.. അപ്പോൾ ഈ റെസ്പിറേറ്ററി ട്രാക്കുകളിൽ എവിടെ വേണമെങ്കിലും കഫം അടിഞ്ഞുകൂടാം.. അത് മൂക്കടപ്പും തുമ്മൽ ഒക്കെയായി വരാം..

കഫം കുറുകി ഉണ്ടാകുന്ന ശബ്ദം കുഞ്ഞു കുട്ടികളിൽ ഉണ്ടാകുമ്പോൾ അമ്മമാർ അതിനെ കുറു കുറുപ്പ് എന്ന് ആണ് പറയുന്നത്.. ഈ കഫക്കെട്ടിന് പലപ്പോഴും ഒരു ഇംഗ്ലീഷ് പദം കൃത്യമായി പറയാൻ കഴിയാത്തതുകൊണ്ട് നമ്മൾ ഡോക്ടർമാർ തന്നെ കഫക്കെട്ട് എന്ന് മലയാളത്തിൽ എഴുതി വയ്ക്കുകയാണ് പതിവ്.. അപ്പോൾ ഈ കുറുകുറുപ്പ് അതുപോലെതന്നെ കഫക്കെട്ട് ഒക്കെ കുറേ കാരണങ്ങൾ കൊണ്ട് തന്നെ ഉണ്ടാകുന്ന കാര്യങ്ങളാണ്.. അപ്പോൾ നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ കഫക്കെട്ടിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.. ധാരാളമായി വെള്ളം കുടിക്കുക.. അതും ചെറിയ ചൂടോടുകൂടിയുള്ള വെള്ളം ധാരാളം കുടിക്കുക.. നമുക്ക് അലർജി ഉണ്ടാക്കുന്ന പല ഭക്ഷണങ്ങളും ഉണ്ടാകും അവ കൂടുതലും ഒഴിവാക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *