തനിക്ക് തോന്നിയത് ആവുമോ.. ഇങ്ങനെയൊരു ചിന്ത എങ്ങനെ എൻറെ ഉള്ളിൽ വന്നു ഭഗവാനെ… മീര നീറുന്ന മനസ്സോടുകൂടി അടുക്കളയിൽ ജോലി തുടർന്നു.. വെളുപ്പിന് അഞ്ചുമണിക്ക് എഴുന്നേറ്റ് സർവ്വവും ചെയ്തു വച്ചിട്ട് വേണം മഹേഷിനും തനിക്കും പോകാൻ.. തൻറെ ട്രെയിൻ എട്ടുമണിക്കാണ്.. മഹേഷിനെ കുറച്ചുകൂടി വൈകി മക്കളെ സ്കൂളിലൊക്കെ വിട്ട് പോയാൽ മതി.. വൈകുന്നേരവും മഹേഷ് ആദ്യം എത്തും.. കുട്ടികൾ സ്കൂളിൽ നിന്ന് നേരെ ട്യൂഷൻ ക്ലാസ്സിലേക്കാണ് പോകുക.. അവിടെ നിന്നും മഹേഷ് അവരെ കൂട്ടിക്കൊണ്ടു വരികയാണ് പതിവ്.. അത് ഒരു ആശ്വാസമായിരുന്നു ഈ അടുത്ത കാലം വരെ.. മഹേഷിൽ ഒരു മാറ്റം തോന്നിത്തുടങ്ങിയത് എന്നാണ്.. അവൾ അതിനെക്കുറിച്ച് ഓർത്തെടുക്കുവാൻ ശ്രമിച്ചു.. സ്നേഹ മോൾ വയസ്സ് അറിയിച്ച തുടങ്ങിയ ഒരു ദിവസം.. മോളുടെ മുറിയിൽ ഒരു ദിവസം രാത്രി എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോൾ അരികിൽ മഹേഷ് ഇല്ല..
വേഗം ഓടി അവിടേക്ക് ചെന്നപ്പോൾ മഹേഷ് മോളുടെ മുറിയിൽ ഉണ്ട്.. തെല്ല് കുനിഞ്ഞ് മകളുടെ ഉടലിലേക്ക് ഒന്ന് ആഞ്ഞതും എന്താ ഒരു ശബ്ദം കേട്ടത് എന്ന് ഞാൻ ചോദിച്ചതും മോളുടെ മേലെ മാറിക്കിടന്ന് പുതപ്പ് ശരിയാക്കിയതും പെട്ടെന്ന് ആയിരുന്നു.. അന്ന് ഞാൻ അതത്ര കാര്യമാക്കിയില്ല.. പൂച്ച വന്നതുപോലെ തോന്നിയെന്ന് മഹേഷ് പറഞ്ഞത് ഞാൻ വിശ്വസിച്ചു.. അങ്ങനെ അവിശ്വസിക്കേണ്ട ഒരു കാര്യവുമില്ല.. കാരണം അത് സ്വന്തം മക്കൾ അല്ലേ.. എന്നാലും ഉള്ളിൽ എവിടെയോ ഒരു കരട് വീണു.. അറിയാതെ മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങി.. സ്നേഹ മോളെ യാണ് മഹേഷിന് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞ അനുമോൾ എപ്പോഴും വഴക്കിടും.. അവൾ എന്റെ മൂത്ത മകൾ അല്ലേ എന്നു പറഞ്ഞ് അവളെ മഹേഷ് മടിയിൽ ഇരുത്തി ഇറുക്കി കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നത് അച്ഛൻറെ വാത്സല്യം മാത്രമായിട്ടാണ് ആദ്യമൊക്കെ തോന്നിയത്.. പിന്നെ എപ്പോഴും അതിൽ അസ്വാഭാവികത തോന്നിത്തുടങ്ങി..
ഉള്ളിൽ കിടന്ന ഒരു തീ ആളിക്കത്തുന്നത് പോലെ.. ഈശ്വരാ ഇതൊരു തോന്നൽ മാത്രം ആയിരിക്കണം എന്ന് പ്രാർത്ഥിക്കുമ്പോഴും അല്ല അല്ല എന്ന് ഉള്ളിൽ നിന്ന് ആരോ വിളിച്ച് പറയുന്നതുപോലെ.. അത് ഒരു അമ്മയ്ക്ക് മനസ്സിലാവും.. ഭർത്താവിന്റെ മാറ്റം എളുപ്പത്തിൽ ഭാര്യക്ക് മനസ്സിലാവുന്നത് പോലെ തന്നെ കുഞ്ഞുങ്ങൾക്ക് ചുറ്റും ചുറ്റുന്ന കണ്ണുകളെ അമ്മയ്ക്ക് മനസ്സിലാവും.. അവൾ ശരിക്കും ഒന്ന് ഉറങ്ങിയിട്ട് തന്നെ ദിവസങ്ങൾ ആവും.. മകൾ കുളിക്കുന്ന ബാത്റൂമിന്റെ മുൻപിൽ സംശയാസ്പദമായി മഹേഷിനെ കണ്ടപ്പോൾ തുടങ്ങി മനസ്സിൽ ആദിയാണ്.. അയാൾ അപ്പോൾ മൊബൈലിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.. അവൾ തിരിഞ്ഞു കിടക്കുന്ന മഹേഷിനെ നോക്കി.. നല്ല ഉറക്കം.. അവൾ മെല്ലെ എഴുന്നേറ്റ് അയാളുടെ മൊബൈൽ എടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…