നമ്മുടെ ജീവിതശൈലികളും ഭക്ഷണക്രമങ്ങളും ക്രമീകരിക്കുന്നത് വഴി നമുക്ക് എത്രത്തോളം പൈൽസിനേ പ്രതിരോധിക്കാൻ കഴിയും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് പല ആളുകളിലും കണ്ടുവരുന്ന ബുദ്ധിമുട്ടാണ് പക്ഷേ അത് ഡയറക്റ്റ് ആയിട്ട് പലരും അത് തുറന്നു പറയാറില്ല കാരണം ഈ പൈൽസ്.. ഹെമറോയിഡ്സ് അതുപോലെ ഫിഷർ ഈ ഒരു കണ്ടീഷൻ അതായത് നമ്മുടെ മലദ്വാരത്തിന്റെ ഭാഗങ്ങളിൽ വരുന്ന പലതരം ബുദ്ധിമുട്ടുകൾ നമ്മൾ പറയാതിരുന്നാൽ അത് വലിയൊരു പ്രശ്നമായി മാറും.. പല ആളുകളും ഇതിൻറെ ഭാഗമായിട്ട് പല ഭക്ഷണങ്ങളും മാറ്റിവയ്ക്കാറുണ്ട്.. അതുപോലെതന്നെ അവരുടെ ഇഷ്ടപ്പെട്ട പല യാത്രകളും പോകാൻ സാധിക്കാതെ മാറ്റിവയ്ക്കാറുണ്ട്.. അതുപോലെ ഈ രോഗത്തിൻറെ ഒരു ബുദ്ധിമുട്ടും ഉണ്ട് നമ്മുടെ സ്വഭാവത്തിൽ തന്നെ പലതരം മാറ്റങ്ങളും സംഭവിക്കാറുണ്ട്..

ഇത്തരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്.. വേറൊരു പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടോ ഈ പൈൽസ് അല്ലെങ്കിൽ എന്തും ആവട്ടെ ഈ പൈൽസിന് നമ്മൾ ഒരു സർജറി ചെയ്തു എന്നുവച്ചാൽ അതിൽ 90% ആളുകൾക്കും കുറച്ചു മാസങ്ങൾ കഴിയുമ്പോൾ വീണ്ടും പൈൽസ് വരാറുണ്ട്.. അതായത് വീണ്ടും വീണ്ടും ഈ ഒരു ബുദ്ധിമുട്ടുകൾ തന്നെ കാണിച്ചു കൊണ്ടിരിക്കും.. ഓയിൻമെൻറ് ഉപയോഗിക്കുന്നുണ്ട് അതുപോലെ എണ്ണ അപ്ലൈ ചെയ്യുന്നുണ്ട്.. അതുപോലെ പലതരം സർജറികൾ ചെയ്യുന്നുണ്ട്.. അതുപോലെ മോഷൻ ക്ലിയർ ആയി പോകാനായി പലതരം മരുന്നുകൾ എടുക്കുന്നുണ്ട്.. എല്ലാ കാര്യങ്ങളും പ്രോപ്പറായി ചെയ്താലും ഈ ഒരു പ്രശ്നങ്ങൾ നമ്മളെ വിട്ടു മാറുന്നില്ല..

ഇതിൻറെ ഒരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്.. പലപ്പോഴും ആളുകൾ സർജറി എന്ന എളുപ്പപ്പണി നോക്കുമ്പോൾ അങ്ങനെ ക്ലിയർ ആവും പക്ഷേ യഥാർത്ഥത്തിൽ എന്താണ് ഈ പൈൽസ് എന്നു പറയുന്നത്.. ഇതെങ്ങനെയാണ് വരുന്നത്.. ഇതിന് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന ഒരു ധാരണകൾ നമുക്ക് കിട്ടിയാൽ ഭാവിയിൽ ഇതിൽ മൂലം മറ്റൊരു സർജറി ചെയ്യേണ്ട ആവശ്യം ഒരിക്കലും വരില്ല.. സർജറി ചെയ്താലും ചെയ്തില്ലെങ്കിലും മലദ്വാരഭാഗത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് ഭൂരിഭാഗം ആളുകൾക്കും നമ്മളോട് പറയാൻ പറ്റാത്ത ഒരു പ്രശ്നമാണ്.. അപ്പോൾ അതിന് എന്താണ് നമ്മൾ ചെയ്യേണ്ടത്.. പൈൽസിനെ കുറിച്ച് ആദ്യം വിശദമായി മനസ്സിലാക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *