രണ്ടു പെൺകുട്ടികളെയും തന്ന് 15 വർഷത്തെ മനോഹരമായ ഒരു ജീവിതവും സമ്മാനിച്ച ഒരു വാക്കുപോലും മിണ്ടാതെ ശ്യാമേട്ടൻ യാത്ര പറഞ്ഞിട്ട് നാളേക്ക് ഒരു വർഷം.. നിയന്ത്രിക്കാൻ കഴിയാതെ മനസ്സിലെ സങ്കടം സരിതയുടെ കണ്ണുകളിലൂടെ പെരുമഴയായി പൊട്ടി ഒഴുകി.. എന്തിനു ജീവിക്കണമെന്ന് പോലും ചിന്തിച്ചു പോയ നാളുകൾ.. പൊന്നു മക്കളെ തനിച്ചാക്കി ഏട്ടനോടൊപ്പം പോകാൻ പലപ്പോഴും ചിന്തിച്ചു എങ്കിലും മനസ്സ് വന്നില്ല.. അവർ എന്ത് തെറ്റ് ചെയ്തു.. എല്ലാം വിധിയാണ് എന്നെ സമാധാനിച്ച് പതിയെ വീണ്ടും ജീവിതത്തിലേക്ക് കയറിത്തുടങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിലെ സരള ചേച്ചിയും ചേച്ചിയുടെ ഭർത്താവ് പ്രമോദ് ഏട്ടനും എന്നെ ഒരുപാട് സഹായിച്ചു.. ഒറ്റ മകനായ ഏട്ടനെ വീട്ടുകാർ എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. ചെറുപ്പത്തിലെ മരിച്ച അമ്മ.. ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ താമസിയാതെ അച്ഛനും ഞങ്ങളെ വിട്ടു വിട പറഞ്ഞു..
രാത്രി ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.. ഒരു വർഷം മുമ്പ് രാത്രി വൈക്വോളം ഓരോ കാര്യങ്ങളും പറഞ്ഞ് കിടന്നുറങ്ങിയത് അറിഞ്ഞില്ല.. രാവിലെ എഴുന്നേറ്റ് പോകാനായി ഇരിക്കുമ്പോൾ കെട്ടിപ്പുണരുന്ന ഏട്ടൻറെ കൈകൾ എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ ആ കൈകൾ വല്ലാതെ തണുത്ത് മരവിച്ചിരുന്നു.. ഒരു വേദന പോലും അറിയാതെ ഉറക്കത്തിൽ വന്ന മരണം സൈലൻറ് അറ്റാക്കിന്റെ രൂപത്തിൽ.. രാവിലെ നേർത്ത തണുപ്പിൽ മക്കളെ സ്കൂളിലേക്ക് ആക്കി തിരികെ വരുമ്പോൾ വാതിൽ കുറ്റിയിടാൻ മറന്നു.. അടുക്കളയിൽ പാത്രങ്ങൾ കഴുകി ഓർമ്മകളിൽ മുഴുകിയിരുന്നപ്പോൾ തൊട്ടു പിറകിൽ നിന്ന് ആരോ മുറുകെ കെട്ടിപ്പിടിച്ചു.. മുറുക്കിപ്പിടിച്ച കൈകൾ വിടുവിക്കാനായി നോക്കുമ്പോൾ മനസ്സിലായി അത് പ്രമോദ് ഏട്ടനാണ് എന്ന്..
സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച മനുഷ്യൻ.. സരിത അവൻ പോയിട്ട് കാലങ്ങൾ എത്രയായി.. ഒറ്റയ്ക്ക് എത്ര കാലം നീ ഇങ്ങനെയും ജീവിക്കും.. നിനക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.. പ്രമോദ് ഏട്ടാ കൈയെടുക്കു എന്ന് പറഞ്ഞ് എന്നെ ചുറ്റിവരിഞ്ഞ കൈകൾ ഞാൻ ബലത്തിൽ അടർത്തി മാറ്റി.. വലതു കൈകളിലേക്ക് എല്ലാ ശക്തിയും ആവാഹിച്ച് കൊടുത്തു ഞാൻ ഒന്ന്.. സ്വന്തം സഹോദരനെ പോലെയാണ് ഞാൻ നിങ്ങളെ കണ്ടിരുന്നത്.. വിവാഹപ്രായമായ ഒരു മകളില്ലേ തനിക്ക്.. അതെങ്കിലും ഒന്ന് ഓർത്തു കൂടെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….