കരളിനെ രോഗങ്ങൾ ബാധിക്കാതെ എങ്ങനെ സംരക്ഷിക്കാം.. കരളിൻറെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങളെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള രോഗങ്ങളാണ് ലിവറിനെ ബാധിക്കുന്ന അതായത് കരളിനെ ബാധിക്കുന്ന രോഗങ്ങൾ എന്നുള്ളത്.. അപ്പോൾ ഒരുപക്ഷേ കരൾ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ്.. അത് വളരെയധികം കെമിക്കൽ റിയാക്ഷൻസ് അതായത് രാസപ്രവർത്തനങ്ങൾ അതായത് 500 അധികം രാസപ്രവർത്തനങ്ങൾ ശരീരത്തിൽ നിയന്ത്രിക്കുന്ന ഒരേയൊരു അവയവം കൂടിയാണ് കരൾ.. അതുകൂടാതെ നമ്മുടെ ശരീരത്തിലേക്ക് കയറുന്ന വിഷപദാർത്ഥങ്ങളെ പുറത്തേക്ക് തള്ളുന്നതിനും അതുപോലെ മരുന്നുകളിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥങ്ങളെ പുറത്തേക്ക് തള്ളാൻ വേണ്ടിയും..

അതുപോലെ ഹോർമോണിൽ അടങ്ങിയിരിക്കുന്ന ടോക്സിനുകളെ പുറന്തള്ളാനും ഒക്കെ നമ്മളെ സഹായിക്കുന്ന ഒരു അവയവം കൂടിയാണ് കരൾ എന്ന് പറയുന്നത്.. മെറ്റബോളിസത്തിന് അതായത് നമ്മുടെ ശരീരത്തിനകത്ത് നടക്കുന്ന ഉപാചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കാനുള്ള കഴിവ് ഈ പറയുന്ന നമ്മുടെ ലിവറിന് ഉണ്ട്.. അതുപോലെതന്നെ ഫാറ്റിന്റെ ഉപാപചയത്തിന് സ്വാധീനിക്കാനുള്ള കഴിവ്.. വൈറ്റമിൻ ബി എ ആക്ടീവ് ഫോമിലേക്ക് മാറ്റാനുള്ള കഴിവ്.. ഇങ്ങനെ പല പല ശരീരധർമ്മ പ്രവർത്തനങ്ങളും നടത്തുന്നതാണ് ലിവർ എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ ലിവറിനെ ബാധിക്കുന്ന ഏത് രോഗങ്ങളും നമ്മുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും ബാധിക്കാം.. പലപ്പോഴും നമ്മൾ ശരീരത്തിൻറെ ലിവറിന് വരുന്ന രോഗങ്ങൾ ഉണ്ട് ഉണ്ടാകുന്ന സൂചനകളെയും അതിന്റെ ലക്ഷണങ്ങളെയും ശ്രദ്ധിക്കാറില്ല..

ക്ലിനിക്കിലേക്ക് പലപ്പോഴും രോഗങ്ങൾ ആയിട്ട് വരുന്ന രോഗികൾ പറയാറുള്ളത് സർ ലിവറിൽ ഫാറ്റി ലിവർ ഉണ്ട്.. സ്കാൻ ചെയ്തപ്പോൾ ഇതെല്ലാം കണ്ടു പക്ഷേ എനിക്ക് യാതൊരു കുഴപ്പവുമില്ല.. അതുകൊണ്ടുതന്നെ പല ആളുകളും കരൾ കാണിച്ചുതരുന്ന ഇത്തരം ലക്ഷണങ്ങൾ ആരും ശ്രദ്ധിക്കാറില്ല.. അതുകൊണ്ടുതന്നെ ഇവ ക്രമേണ കോംപ്ലിക്കേഷനുകളിലേക്ക് പോകുകയും അങ്ങനെ ഉണ്ടാക്കുന്ന രോഗങ്ങൾ അത് നമ്മുടെ ജീവനെ തന്നെ ബാധിക്കുന്ന ഒരു അവസ്ഥയിലേക്ക് വരികയും ചെയ്യുന്നു.. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ ലിവർ കാണിച്ചുതരുന്ന ഇത്തരം ലക്ഷണങ്ങളെ മനസ്സിലാക്കി അത്തരം പ്രശ്നങ്ങൾ സോൾവ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇവ കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് എത്തുകയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *