നാളെ എൻറെ കുട്ടി ഈ സാരി ഉടുക്കണം കേട്ടോ.. ഈ മുല്ലപ്പൂവും വച്ചോളൂ.. ഞാൻ അവളുടെ കയ്യിലേക്ക് സാരിയും മുല്ലപ്പൂവും വച്ചുകൊടുത്തു.. അവളുടെ മുഖത്ത് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല.. നീരസം പുറത്തുകാണിക്കാതെ അവൾ അത് വാങ്ങിച്ചു.. പാവം കുട്ടി ഒരുപാട് സ്വപ്നങ്ങൾ അവൾക്കുണ്ട്.. വയസ്സ് 21 മാത്രമേ ആയിട്ടുള്ളൂ.. വിവാഹപ്രായം ആയോ എന്നത് അറിയില്ല.. പക്ഷേ എനിക്ക് എത്രനാൾ അവളെ ഇങ്ങനെ കാത്തുസൂക്ഷിക്കുവാൻ കഴിയും.. കുടുംബത്തിനും മൊത്തം ചീത്ത പേരാണ് വേശ്യയുടെ മകൾ. അതാണ് ഇവിടുത്തെ നാട്ടുകാർ അവൾക്കിട്ട ഓമന പേര്.. ആ പേരും വെച്ച് അവളെ ആരും സ്വീകരിക്കില്ല.. എനിക്ക് ഈ സമൂഹത്തെ പേടിയാണ്.. അവളെ അവർ നശിപ്പിച്ചാലും അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു സുരക്ഷിതമായ കരങ്ങളിൽ ആക്കി എനിക്ക് തിരിച്ചു പോകണം.. എനിക്ക് ഓർമ്മവച്ച നാൾ മുതൽ പല ആളുകളും അമ്മയെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്..
അനിയത്തി ജനിച്ച ഉടനെ തന്നെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നു.. അവളുടേത് പ്രേമ വിവാഹമായിരുന്നു.. അതുകൊണ്ടുതന്നെ അമ്മയെ സ്വന്തം വീട്ടുകാരും ഉപേക്ഷിച്ചു.. അച്ഛൻറെ വീട്ടുകാർ വലിയ പണക്കാർ ആയിരുന്നു.. അവരെ അമ്മയെ താഴ്ന്ന ജാതിക്കാരിയാണ് എന്ന് പറഞ്ഞപ്പോൾ പുറത്താക്കി.. ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയെ വിട്ടിട്ടു പോയി.. അതാണ് സത്യം ജീവിതത്തിലെ വെല്ലുവിളികൾ എല്ലാം ഏറ്റെടുക്കാനുള്ള തന്റേടം ആ പ്രേമത്തിനും ഉണ്ടായിരുന്നില്ല.. പിന്നീട് അങ്ങോട്ട് അമ്മ ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങൾക്ക് വേണ്ടി.. അതിന് വേണ്ടി സ്വീകരിച്ച മാർഗ്ഗങ്ങളിൽ ഒന്ന് വേശ്യയുടേതാണ് എന്നെ എല്ലാവരും പറയുന്നത് പക്ഷേ എനിക്ക് അതൊരു സമസ്യ ആണ്.. ഒരിക്കൽപോലും ഞാൻ ആ കാര്യത്തെക്കുറിച്ച് അമ്മയോട് ചോദിച്ചിട്ടില്ല.. ആ കണ്ണുകളിലെ ദുഃഖം കാണുമ്പോൾ എന്തോ അതൊന്നും ചോദിക്കാൻ കഴിയാറില്ല..
ഏതായാലും അമ്മ എന്നെയും അവളെയും അനാഥാലയത്തിൽ നിർത്തി കൊണ്ടാണ് പഠിപ്പിച്ചത്.. ഇടക്കൊക്കെ അമ്മ ഞങ്ങളെ കാണാൻ വരും പുതിയ വസ്ത്രങ്ങളും പലഹാരങ്ങളുമായി.. അവസാനമായി വന്നപ്പോൾ അമ്മ എൻറെ കൈകളിൽ പിടിച്ചു ഒരുപാട് കരഞ്ഞു.. എന്തിനാണ് എന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു.. മോളെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ഈ ലോകത്തിൻറെ ശരികൾ എനിക്ക് അറിയില്ല.. അവൾ കുട്ടിയാണ് അവളെ നിന്നെ ഏൽപ്പിക്കുന്നു.. ഈ അമ്മയെ വെറുക്കരുത് അതുപോലെ സംശയിക്കുകയും ചെയ്യരുത്.. അത് താങ്ങുവാൻ ഈ അമ്മയ്ക്ക് കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…