ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞദിവസം ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു പരസ്യം കണ്ണിൽ പെടുകയുണ്ടായി. പരസ്യത്തിലെ കണ്ടന്റ് എന്താണെന്ന് വെച്ചാൽ മകൾ ഒരു സങ്കടത്തോടെ അമ്മയോട് പറയുകയാണ് എൻറെ സ്കൂൾ ഫംഗ്ഷന് അമ്മ മാത്രം പറഞ്ഞാൽ മതി.. അച്ഛനെ കൊണ്ടുവരേണ്ട.. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ അച്ഛന് അകാലനര ബാധിച്ചിട്ടുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ അച്ഛനെ കണ്ടാൽ അവളോട് കൂട്ടുകാരികൾ അവളെ കളിയാക്കും എന്നുള്ളത് ആയിരുന്നു പ്രധാന പ്രശ്നം. ഈ പരസ്യത്തിൽ കണ്ട ആ ഒരു സിറ്റുവേഷൻ അല്ലെങ്കിൽ ഈയൊരു അവസ്ഥ ഒരുപാട് അനുഭവിക്കുന്നവർ ആയിരിക്കും നമ്മളെ പല ആളുകളും.. അകാലനരകൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് അല്ലെങ്കിൽ ആത്മവിശ്വാസക്കുറവ് അനുഭവിച്ചുകൊണ്ട്..
അതല്ലെങ്കിൽ സൗന്ദര്യ സങ്കൽപത്തിന് മങ്ങൾ ഏൽപ്പിക്കാൻ ഉള്ളത് തന്നെയാണ് അകാലനര എന്ന് പറയുന്നത്.. കഴിഞ്ഞ കുറെ വർഷങ്ങൾക്കു മുൻപ് 30 വയസ്സ് കഴിഞ്ഞാൽ മാത്രമായിരുന്നു ഈ ഒരു പ്രശ്നം കണ്ടു വന്നിരുന്നത്.. പക്ഷേ ഇന്നത്തെ കാലത്ത് അങ്ങനെയല്ല.. 13 വയസ്സു മുതൽ ആൺകുട്ടികളും പെൺകുട്ടികളും അതുപോലെ 25 വയസ്സായ യുവതി യുവാക്കളിൽ ഒക്കെ ഈയൊരു പ്രശ്നം കണ്ടുവരുന്നു.. അപ്പോൾ എന്താണ് ഈ അകാലനര എന്നു പറയുന്നത്.. ഇത് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും എന്തെല്ലാമാണ് മാർഗങ്ങൾ.. നമ്മുടെ ഭക്ഷണരീതിയിൽ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടോ.. തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ എല്ലാം തീർക്കാൻ വേണ്ടിയാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്..
കറുത്ത മുടിയിൽ നിന്നും വെള്ള നിറത്തിലേക്ക് നമ്മുടെ മുടി മാറുമ്പോൾ പൊതുവേ പ്രായമായി അല്ലെങ്കിൽ പ്രായമായി കൊണ്ടിരിക്കുന്നു എന്നുള്ളതിന് ഒരു സൂചനയാണ് ഈ മുടി നരയ്ക്കുക എന്ന് പറയുന്നത്.. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ 13 വയസ്സു മുതൽ ഉള്ള കുട്ടികളിൽ അല്ലെങ്കിൽ 25 വയസ്സുള്ള യുവതി യുവാക്കളിൽ ഒക്കെ അവരുടെ പാരമ്പര്യങ്ങൾ കൊണ്ട്.. അല്ലെങ്കിൽ അവരുടെ ജീവിതശൈലികൾ അതും അല്ലെങ്കിൽ മെഡിക്കൽ കണ്ടീഷൻസ് കൊണ്ട് എല്ലാം നേരത്തെ നര ബാധിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. പൊതുവേ നമ്മുടെ തലയിലെ മുടിയുടെ വേര് കോശങ്ങളിൽ പിഗ്മെന്റ് കോശങ്ങൾ കാണും.. അവിടെയുള്ള മേലാനിൻ കൂടുകയും കുറയുകയും അനുസരിച്ചാണ് നമ്മുടെ മുടിക്ക് കറുപ്പ് വേണോ അല്ലെങ്കിൽ നര ബാധിക്കുകയും ഒക്കെ ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…