ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തിമിരം.. തിമിരം എന്നുപറഞ്ഞാൽ എന്താണ്.. അത് നമ്മുടെ കണ്ണിൻറെ ഉള്ളിൽ ഒരു ലെൻസ് ഉണ്ട് അതിൽ മൂടൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് നമ്മൾ തിമിരം എന്ന് പറയുന്നത്.. ഈ രോഗം പ്രധാനമായും പ്രായാധിക്യം മൂലം ഉണ്ടാകുന്ന ഒരു അസുഖമാണ്.. ഈ തിമിരം എന്ന രോഗം എങ്ങനെയാണ് നമ്മുടെ കാഴ്ചയെ ബാധിക്കുന്നത് . അതിനുമുമ്പ് നമുക്ക് കണ്ണിൻറെ ഘടനകളെ കുറിച്ച് മനസ്സിലാക്കണം.. കണ്ണിൻറെ മുൻവശത്തായി സ്ഥിതി ചെയ്യുന്നതാണ് ലെൻസ് എന്ന് പറയുന്നത്.. രശ്മികളെ ഫോക്കസ് ചെയ്ത് കണ്ണിൻറെ ഞരമ്പുകളെ ഏൽപ്പിച്ച അവിടെ നിന്നും ഒപ്റ്റിക് നർവ് വഴി തലച്ചോറിൽ എത്തിക്കുകയാണ് പതിവ്..
ഈ ലെൻസിൽ കൂടുതലായും വെള്ളവും പ്രോട്ടീനുമാണ് ഉള്ളത്.. ഈ പ്രോട്ടീൻസ് ക്ലിയർ ആയിരിക്കുമ്പോൾ രശ്മികൾ തടസ്സങ്ങൾ ഒന്നുമില്ലാതെ കണ്ണിൻറെ ഞരമ്പുകളിലേക്ക് എത്തുന്നു.. അതേസമയം പ്രായം കൂടുന്നതിനനുസരിച്ച് ഈ പ്രോട്ടീനിൽ വ്യത്യാസങ്ങൾ ഉണ്ടാവുന്നു.. അങ്ങനെ വളരെ പതുക്കെ ലെൻസിന്റെ ഉപയോഗങ്ങൾ കുറഞ്ഞുവരുന്നു.. അങ്ങനെയാണ് ഈ രശ്മികൾ ഞരമ്പുകളിലേക്ക് എത്താതെ ഇരിക്കുകയും കാഴ്ചമങ്ങുകയും ചെയ്യുന്നത്.. നമ്മുടെ കണ്ണിലെ ലെൻസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കാഴ്ചയും അടുത്തുള്ള കാഴ്ചയും ഒരുപോലെ കാണാൻ സാധിക്കുന്ന ഒന്നാണ് നമ്മുടെ നാച്ചുറൽ ലെൻസ് ആണ്.. അതുപോലെ 40 അല്ലെങ്കിൽ 45 വയസ്സ് കഴിയുമ്പോൾ നമ്മുടെ ലെൻസിന് അതിന്റെ ആകൃതിയിൽ വ്യത്യാസം വരുത്താനുള്ള ഒരു ശേഷി ഇല്ലാതാകുന്നു.
അങ്ങനെയാണ് നമുക്ക് വെള്ളഴുത്ത് വരുന്നത്.. അപ്പോൾ ഈ ഒരു പ്രത്യേകതയും നമ്മുടെ നാച്ചുറൽ ലെൻസിനും ഉണ്ട്.. ഇനി നമുക്ക് കാട്രാക്ടിന്റെ പ്രധാന രോഗലക്ഷണങ്ങളെ കുറിച്ച് നോക്കാം.. ആദ്യത്തെ പ്രധാന കാരണം കാഴ്ചമങ്ങൽ തന്നെയാണ്.. രണ്ട് കണ്ണിലെയും കാഴ്ചക്കുറവ് എന്ന് പറയുന്നത് പല അളവുകളിലായിരിക്കാം.. ഒരു കണ്ണിലാണ് കാഴ്ചക്കുറവ് കൂടുതൽ ആണെങ്കിൽ അത് നമ്മൾ അറിയുന്നില്ല കാരണം ഇത് പതുക്കെ പ്രോസസ് ചെയ്യുന്ന ഒരു കണ്ടീഷനാണ്.. ഒരു കണ്ണിൽ കാഴ്ചക്കുറവും മറ്റേ കണ്ണിൽ കാഴ്ച കൂടുതലും ആകുമ്പോൾ ഇത് പലരും അറിയാതെ ഇരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…