സന്ധികളിൽ ഉണ്ടാകുന്ന അതികഠിനമായ വേദനകളും നീർക്കെട്ടുകളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വളരെയധികം ആളുകളെ ബാധിക്കുന്ന ഒന്നാണ് സന്ധികൾക്ക് ഉണ്ടാവുന്ന വേദന വേദനയോടെ കൂടി ഉണ്ടാകുന്ന നീർക്കെട്ട്.. ഈ ഒരു അവസ്ഥയുടെ കാരണങ്ങൾ എന്തൊക്കെയാണ്.. എപ്പോഴാണ് നമ്മൾ ഇതിനെ ഗൗരവമായി കണക്കാക്കേണ്ടതും ഡോക്ടറെ സമീപിക്കേണ്ടത്.. തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. നമുക്കറിയാം ഹോസ്പിറ്റലില്‍ വരുന്ന പകുതിപേർക്കും അവരുടെ സന്ധികളിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെ നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളായിട്ട് വരാറുണ്ട്.. അപ്പോൾ എന്താണ് സന്ധി അഥവാ ജോയിൻറ് എന്ന് പറയുന്നത്.. രണ്ട് അസ്ഥികളെ അഥവാ എല്ലുകളെ യോജിപ്പിക്കുന്ന ഭാഗത്തെയാണ് സന്ധി അഥവാ ജോയിൻറ് എന്ന് പറയുന്നത്..

ഇപ്പോൾ നമ്മുടെ ശരീരത്തിൽ വലുതും ചെറുതുമായി ഏകദേശം 300 ഓളം സന്ധികൾ ഉണ്ട്.. ഈ സന്ധികളെ ബാധിക്കുന്ന വേദന അഥവാ വേദനയോട് കൂടി നീർക്കെട്ട് ഇതിനെയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്ന് പറയുന്നത്.. ഇതിൽനിന്ന് നിങ്ങൾ മനസ്സിലാക്കേണ്ടത് എന്താണെന്ന് ചോദിച്ചാൽ ആർത്രൈറ്റിസ് എന്ന് പറയുന്നത് വെറും ഒരു ലക്ഷണം മാത്രമാണ് എന്നുള്ളതാണ്.. അതായത് മൈഗ്രൈൻ അതുപോലെ മെയിൻഐറ്റ്റെസ് തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായി തലവേദന ഒരു ലക്ഷണമായി വരുന്നതുപോലെ ആർത്രൈറ്റിസ് എന്ന് പറയുന്നത് പല രോഗങ്ങളുടെയും ഒരു ബാഹ്യലക്ഷണം മാത്രമാണ്..

പലപ്പോഴും ആർത്രൈറ്റിസ് എന്നു പറയുമ്പോൾ പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണ ഇത് പ്രായമായ ആളുകളിൽ മാത്രം വരുന്ന ഒരു രോഗമാണ് എന്നുള്ളതാണ്.. പക്ഷേ ഇത് തീർത്തും ഒരു തെറ്റായ തെറ്റിദ്ധാരണ ആണ്.. ആർത്രൈറ്റിസ് ലക്ഷണങ്ങളായി വരുന്ന പല രോഗങ്ങളും പ്രായഭേദമന്യേ എല്ലാ ആളുകളെയും ബാധിക്കാറുണ്ട്.. അപ്പോൾ ആത്രൈറ്റിസ് ലക്ഷണമായി വരുന്ന രോഗങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. പ്രധാനമായും നമ്മൾ ഇതിനെ പല കാറ്റഗറിസ് ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *