ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും പറയാനുള്ള ഒരു കാര്യമാണ് നല്ല ഉറക്കം ലഭിക്കുന്നത് വളരെ ഒരു അനുഗ്രഹമാണ് എന്ന്.. പലർക്കും നല്ല ഉറക്കം ലഭിക്കാതെ വളരെയധികം ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ട്.. പല ആളുകൾക്കും നല്ല ഉറക്കം ലഭിക്കാത്തതു കൊണ്ടുള്ള ശാരീരികവും അതുപോലെതന്നെ മാനസികവുമായ പ്രശ്നങ്ങൾ ഒരുപാട് അലട്ടുന്ന ആളുകളാണ്.. നന്നായിട്ട് ഉറങ്ങാനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്നുള്ളതിനെ കുറിച്ച് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. ആദ്യം തന്നെ ഉറക്കത്തിന് നമ്മുടെ ശരീരത്തെയും നമ്മുടെ മനസ്സിനെയും ഒരുക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.. സ്ലീപ് ഹൈജീൻ എന്ന് പറയുന്ന ഒരു ടേം തന്നെ ഉണ്ട്..
അതായത് നമ്മുടെ നല്ല ഉറക്കത്തിനു വേണ്ടി ഒരു പറ്റിയ ആംബിയൻസ് നമ്മൾ തന്നെ ക്രിയേറ്റ് ചെയ്യുക.. അത് മാനസികമായിക്കോട്ടെ ശാരീരികവും ആയിക്കോട്ടെ.. അതുകൊണ്ടുതന്നെ ഉറങ്ങാനുള്ള ഒരു കൃത്യമായ സമയം പാലിക്കുക.. അതുപോലെ കൃത്യസമയത്ത് തന്നെ ഉണരുകയും ചെയ്യുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.. അടുത്തതായി ഉറങ്ങേണ്ട പ്രധാനപ്പെട്ട സ്ഥലം അതായത് നമ്മുടെ ബെഡ്റൂം അതിനനുസരിച്ചുള്ള ലൈറ്റ് തുടങ്ങിയവ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക.. നല്ല ലൈറ്റുകൾ എന്ന് പറയുമ്പോൾ തികച്ചും പ്രകാശം കുറഞ്ഞ ലൈറ്റുകൾ വെക്കുക എന്നുള്ളതാണ് പക്ഷേ ഇരുട്ടത്ത് തന്നെ ഉറങ്ങുന്നതാണ് ഏറ്റവും അഭികാമ്യം.. ചിലപ്പോൾ അത്യാവശ്യം ലൈറ്റ് വേണം എന്നുണ്ടെങ്കിൽ ഉറക്കം നമുക്ക് ഉണ്ടാക്കുന്ന രീതിയിലുള്ള ചെറിയ നീലനിറത്തിലുള്ള വെളിച്ചം കുറഞ്ഞ ലൈറ്റുകൾ നമുക്ക് ബെഡ്റൂമിൽ ഉപയോഗിക്കാവുന്നതാണ്..
അതിനോടൊപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം കടുത്ത നിറങ്ങളിലുള്ള ബെഡ്ഷീറ്റ് അല്ലെങ്കിൽ പുതപ്പ്.. അതുപോലെ ജനൽ കർട്ടൻസ് തുടങ്ങിയവ പരമാവധി ബെഡ്റൂമിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കുക.. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കടും നിറത്തിലുള്ള പെയിന്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.. അതുപോലെ പ്രധാനമായും ഒരു വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കുക.. അതായത് നമ്മുടെ ചെരുപ്പുകൾ അതുപോലെ തന്നെ മുഷിഞ്ഞ വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം നമുക്ക് ബെഡ്റൂമിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….