ഗിരിയേട്ടാ നിങ്ങളുടെ ഒടുക്കത്തെ സംശയമാണ് നമുക്കിടയിലെ പ്രശ്നങ്ങൾക്ക് എല്ലാം കാരണം.. നിങ്ങൾ വേഗം തന്നെ ഒരു ഡോക്ടറെ കാണണം.. എനിക്ക് വയ്യ ഇങ്ങനെ നിങ്ങളുടെ കുറ്റപ്പെടുത്തലുകളും സംശയങ്ങളും ആയിട്ടുള്ള നിങ്ങളുടെ കൂടെയുള്ള ജീവിതം.. എത്ര കണ്ടു ഒരാൾ ശ്രമിക്കും.. എല്ലാത്തിനും ഒരു പരിധി ഉണ്ട്.. എങ്ങോട്ട് തിരിഞ്ഞാലും സംശയമാണ് ഇങ്ങനെയാണെങ്കിൽ നമുക്ക് ഒരുമിച്ച് മുന്നോട്ട് ജീവിക്കാൻ പ്രയാസമാണ്.. മടുത്തു ഞാൻ.. ഞാൻ എൻ്റെ ജോലി രാജിവെച്ച വീട്ടിൽ ഇരിക്കാം.. എന്നാൽ എങ്കിലും നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ സമാധാനം കിട്ടുമെങ്കിൽ ബാക്കി വായിക്കാൻ തോന്നിയില്ല.. സത്യത്തിൽ അവളിൽ നിന്നും എത്ര കടുപ്പത്തിൽ ഒരു മറുപടി പ്രതീക്ഷിച്ചില്ല.. ആരോടാ ചാറ്റിങ്.. എപ്പോ നോക്കിയാലും കാണാമല്ലോ വാട്സാപ്പിൽ ഓൺലൈൻ ഇരിക്കുന്നത്.. ഞാനൊരു മെസ്സേജ് അയച്ചാൽ അത് നോക്കാൻ തന്നെ നിനക്ക് സമയമില്ലല്ലോ..
എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്.. ഇത്രയും എഴുതി സെൻറ് ചെയ്തതിന്റെ മറുപടിയാണ് ഇത്.. നല്ലൊരു ജാളിതാ തോന്നി.. എൻറെ മുഖത്തെ ചമ്മൽ അടുത്തിരിക്കുന്നവർ കണ്ടോ എന്ന് ഞാൻ നോക്കി.. ഭാഗ്യം ബ്രേക്ക് ടൈം ആയതുകൊണ്ട് തന്നെ എല്ലാവരും അവരുടെ ഫോണിൽ ചായയും കുടിച്ച് നോക്കിയിരിക്കുകയാണ്.. ചുവന്ന പഴുത്ത ഒരു ഇമോജി അവൾക്ക് ഇട്ടുകൊടുത്ത് ഞാൻ നെറ്റ് ഓഫാക്കി.. ചിലപ്പോൾ എല്ലാം അത് എന്റെ തോന്നലുകളാണ് എന്ന് എന്റെ മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ചു.. അവളോടുള്ള പകപോക്കൽ പോലെ ഞാനും വീട്ടിൽ ചെന്നാൽ എന്റെ ഫോണിൽ നോക്കി സമയം ചെലവഴിക്കാൻ തുടങ്ങി.. പണ്ടത്തെ ഓഫീസിൽനിന്ന് എത്തിയാൽ കുളികഴിഞ്ഞ് ന്യൂസ് ചാനൽ കണ്ടു ഒരു കടുംകാപ്പി കുടിക്കുന്നത് പതിവാണ്..
അന്ന് ഇവൾക്ക് ആയിരുന്നു പരാതി നിങ്ങളുടെ ഒടുക്കത്തെ ന്യൂസ് ചാനൽ കാണുന്നതുകൊണ്ട് ഒന്ന് സംസാരിക്കാൻ പോലും സമയമില്ലല്ലോ എന്ന്.. നോക്കിക്കോ ഒരു ദിവസം ഞാൻ ഇത് തല്ലിപ്പൊളിക്കും എന്ന്..അവൾക്കൊപ്പം ഞാൻ സമയം കണ്ടെത്താറുണ്ടായിരുന്നു.. സംസാരിക്കാനും അടുക്കളയിലും സമയം ചെലവഴിക്കാനും.. അന്നേരം ഓഫീസിലെ കാര്യങ്ങളും നാട്ടിലെ വർത്തമാനങ്ങളും ആയിട്ട് സമയം പോകുന്നത് തീരെ അറിഞ്ഞിരുന്നില്ല.. എന്നാൽ ഇന്ന് മൂകമാണ് പല സന്ധ്യകളും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…