ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഒരുപാട് ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാറുള്ള ഒരു ചോദ്യം ആണ് ഡോക്ടറെ ശരീരത്തിൽ ബിപി കൂടിയാൽ എങ്ങനെ അറിയാൻ സാധിക്കും എന്നുള്ളത്.. ചില കേസുകൾ വരുമ്പോൾ നമുക്ക് തന്നെ ഒരു കൺഫ്യൂഷൻ ഉണ്ടാവും കാരണം ഈ ബിപി കൂടിയാലും കുറഞ്ഞാലും ഒരേ ലക്ഷണങ്ങൾ തന്നെ കാണിക്കുന്ന രണ്ടുമൂന്ന് അതായത് ഒരേ ലക്ഷണങ്ങൾ തന്നെയാണ് രണ്ട് അസുഖങ്ങൾക്കും ലക്ഷണങ്ങളായി കാണിക്കാറുള്ളത്.. അതുകൊണ്ടുതന്നെ നമുക്ക് ഇതിൽ ചെറിയ സംശയങ്ങൾ ഒക്കെ വരാൻ സാധ്യതയുണ്ട്.. നിങ്ങളുടെ ശരീരത്തിൽ ബിപി കൂടി കഴിഞ്ഞാൽ നിങ്ങൾക്ക് സിമ്പിൾ ആയി മനസ്സിലാക്കാൻ പറ്റുന്നത്..
അതുപോലെതന്നെ നിങ്ങളുടെ ശരീരത്തിൽ ബിപി കൂടിയിട്ടുണ്ടോ അല്ലെങ്കിൽ റെഗുലർ ആയിട്ട് തന്നെ ഉള്ള ബിപി ആണോ എന്ന് മനസ്സിലാക്കാൻ വേണ്ടിയുള്ള കുറച്ചു കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. പലപ്പോഴും രോഗികൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാനുള്ളത് ഡോക്ടറെ നല്ല ബിപി ഉണ്ടെന്നു തോന്നുന്നു അതുകൊണ്ട് നല്ല തലവേദനയാണ്.. ഈ തലവേദന ബാക്ക് സൈഡിലാണ് തുടങ്ങുന്നത് കുറേസമയം ഉണ്ടാവും അതുപോലെ തന്നെ ഉറക്കത്തിന് ഒരു സുഖം ഉണ്ടാവില്ല.. കിടന്നാൽ പോലും ഉറക്കം വരില്ല ഇങ്ങനെയുള്ള ഒരുപാട് അവസ്ഥകൾ വന്നു പറയാറുണ്ട്.. ഇത് ബിപി കൂടിയിട്ടാണ് കുറഞ്ഞിട്ടാണോ.. ഇത്തരം കേസുകളിൽ ബിപി കൂടിയ കേസുകളിൽ ആണ് ഒരു 90% ഹെഡ് എയ്ക്ക് അതായത് തലവേദന വരുന്നത്.. പുറകെ സൈഡിൽ ആയിട്ടാണ് ഉണ്ടാവുക അതുപോലെ തലയ്ക്കു നല്ല വെയിറ്റ് തോന്നും..
സാധാരണ തലവേദനയുള്ള ഒരു വ്യക്തിയാണെങ്കിൽ അവർക്ക് ബിപി കൂടിയാൽ പോലും അത് മനസ്സിലാക്കാൻ കഴിയില്ല.. പക്ഷേ ഇങ്ങനെയൊന്നുമില്ലാതെ അതായത് 35 വയസ്സിനുശേഷം ബിപി അല്ലെങ്കിൽ 40 വയസ്സിനുശേഷം ബിപിയെ കുറിച്ച് ചിന്തിക്കേണ്ട ഒരു അവസ്ഥ മാറി ഇപ്പോൾ 20 വയസ്സ് മുതൽ നമ്മൾ എന്തെങ്കിലും കാര്യത്തിന് ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോകുമ്പോൾ ഈ ബിപി ടെസ്റ്റുകൾ ചെയ്ത പരിശോധിക്കുന്നത് വളരെ നല്ലതാവും.. അപ്പോൾ ഇന്നത്തെ സാഹചര്യം അങ്ങനെയാണ് കാരണം നമ്മുടെ ജീവിതശൈലികൾ തന്നെയാണ് ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…