ഗോപാലേട്ടാ സുഖമല്ലേ.. എൻറെ ചോദ്യം കേട്ടതും ബീഡി വലിക്കുന്നത് നിർത്തി എന്നെ നോക്കി.. അപ്പോൾ ആ മുഖത്ത് തളംകെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു.. ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഏട്ടൻ ചോദിച്ചു മോൾ എപ്പോൾ വന്നു.. കുറച്ചുദിവസമായി ഏട്ടാ.. ഇന്നാണ് ഇവിടേക്ക് വരാൻ സമയം കിട്ടിയത്.. കുഞ്ഞിന്റെ അമ്മയെ കാണുമ്പോഴൊക്കെ വിശേഷം ഞാൻ ചോദിച്ച അറിയാറുണ്ട്.. കുഞ്ഞ് നല്ലൊരു നിലയിൽ എത്തുമെന്ന് എനിക്ക് അറിയാമായിരുന്നു.. മോൾക്ക് ഇപ്പോഴും എന്നെ ഓർമ്മയുണ്ടല്ലോ അതുതന്നെ വലിയ കാര്യം.. എന്താ ചേട്ടാ ഇങ്ങനെയൊക്കെ പറയുന്നത്.. ചേട്ടനെയും ചേട്ടൻറെ കടയെയും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. സ്വപ്നങ്ങളെ കൈയെത്തി പിടിക്കാൻ ഞാൻ പഠിച്ചത് ഇവിടെ നിന്നാണ്.
ഇവിടുത്തെ വിദ്യാലയം എനിക്ക് എത്ര പ്രിയപ്പെട്ടതാണ്.. അതിലും പ്രിയപ്പെട്ടതാണ് എനിക്ക് ഏട്ടൻറെ കട.. അതൊക്കെ ഒരു കാലം കുഞ്ഞേ.. അമേരിക്കയിൽ പോയിട്ടും കുഞ്ഞ് എന്നെ മറന്നില്ലല്ലോ.. അമേരിക്കയിൽ പോയാൽ സ്വന്തം നാട് മറക്കുമോ ഏട്ടാ.. മനസ്സ് എപ്പോഴും ഇവിടെ തന്നെയാണ്.. മുട്ടായിയൊക്കെ ഇവിടെ നിന്നല്ലേ വാങ്ങി കഴിച്ചത്.. അന്നത്തെ മിഠായികൾക്ക് എന്തൊരു രുചിയായിരുന്നു.. പിന്നെ 10 പൈസയുടെ കണ്ണിമാങ്ങ അച്ചാർ അതിന്റെ എരിവ് മനസ്സുകൊണ്ട് പഴയ കുട്ടിയായി മാറിയിരുന്നു അപ്പോൾ.. മുടി പിന്നെ മടക്കി കെട്ടി കൈ നിറയെ കുപ്പിവളകൾ ഇതുകൊണ്ട് നടന്ന ആ പാവാട കാരി.. ഈ ലോകത്തിൻറെ ഏത് കോണിൽ പോയാലും മനസ്സ് എന്നും ഇവിടെ തന്നെയായിരിക്കും.. ചിന്തിച്ചു നിന്ന സമയം പോയത് അറിഞ്ഞില്ല.. ആ ചേട്ടാ സമയം ഒരുപാട് ആയി ഞാൻ പിന്നീട് വരാം.. ശരി മോളെ മോനെ ഞാൻ രണ്ടു നാരങ്ങ മിട്ടായി കൊടുത്തോട്ടെ..
അതിനെന്താ ചേട്ടാ കൊടുക്കു.. അവന് കിട്ടിയ രണ്ട് നാരങ്ങ മിട്ടായി ഒന്ന് ഞാൻ എടുത്ത് വായിലിട്ടു.. സ്കൂളിനു മുന്നിലുള്ള വഴിയിൽ കൂടി പോകണം എന്നുള്ളത് എൻറെ നിർബന്ധമായിരുന്നു.. നാലുവർഷം കഴിഞ്ഞുള്ള വരവാണ് ഇനി കുറച്ചു ദിവസം എനിക്ക് മാത്രമായി എൻറെ വീട്ടിൽ വേണം.. ഭർത്താവിനോട് അവിടെനിന്ന് വരുമ്പോഴേ പറഞ്ഞതാണ്.. വീട്ടിൽ ചെന്നപ്പോഴേക്കും അമ്മ ഉണ്ടാക്കിയതെല്ലാം ഒറ്റയടിക്ക് കഴിച്ച് തീർത്തു.. അല്ലെങ്കിലും ഞാൻ വീട്ടിലെത്തുമ്പോഴാണ് ആ പഴയ കുട്ടിയായി മാറുന്നത്.. എൻറെ ഇഷ്ടങ്ങളൊക്കെ അവർക്ക് മാത്രമേ അറിയൂ.. പറമ്പിലൂടെ ഒന്ന് നടക്കണം.. താഴെ കിടക്കുന്ന കണ്ണിമാങ്ങകൾ പെറുക്കി അമ്മയ്ക്ക് കൊടുക്കണം.. അമ്മ അത് ചെറുതായി അരിഞ്ഞ ഉപ്പും മുളകും വിതറി തരും.. അത് കഴിച്ച് കുറച്ചുനേരം അങ്ങനെ ഇരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…