ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തോളിലെ തേയ്മാനവും തോളിലെ സ്റ്റിഫ്നെസ്സ് നെ കുറിച്ച് ആണ്.. എന്താണ് തോൾ തേയ്മാനം ആണ് എന്ന് പറയുന്നത്.. തോൾ തേയ്മാനം എന്ന് പറഞ്ഞാൽ നമ്മുടെ തോൾ സന്ധിയിൽ ഉള്ള എല്ലും ജോയിന്റും തേഞ്ഞു പോകുന്നതിനെയാണ് തേയ്മാനം അല്ലെങ്കിൽ ഷോൾഡർ ആർത്രൈറ്റിസ് എന്ന് പറയുന്നത്.. ഇത് എന്തുകൊണ്ടാണ് വരുന്നത്.. ഇതിനു വരാൻ പല കാരണങ്ങളുണ്ട്.. ചെറിയ ചെറിയ ഇഞ്ചുറികൾ കൊണ്ടുവരാം ഉദാഹരണത്തിന് നമുക്ക് എന്തെങ്കിലും ഫ്രാക്ടർ ഉണ്ടായാലോ നമ്മുടെ എല്ലുകൾക്ക് വല്ല പൊട്ടലും ഉണ്ടായാലും അല്ലെങ്കിൽ അതിൻറെ തായ് ട്രീറ്റ്മെന്റുകൾക്ക് ശേഷം വരാം.. തോൾ എല്ലു തെറ്റുക അതായത് തോൾ തെന്നി പോകുക..
സന്ധി പുറത്ത് ചാടുക മുതലായ ഷോൾഡർ ഡിസ് ലൊക്കേഷൻ അങ്ങനത്തെ അവസ്ഥകൾ ഉണ്ടായാൽ തോളിൽ ഇതുപോലെ ആർത്രൈറ്റിസ് വരാം.. ചിലർക്ക് വാദസംബന്ധമായ രോഗങ്ങൾ ഉദാഹരണത്തിന് ആമവാതം.. ഏത് തരത്തിലുള്ള വാതരോഗങ്ങളും ഒരു പരിധി കഴിഞ്ഞാൽ നമ്മളെ ബാധിച്ചു കഴിഞ്ഞാൽ അവിടെയും തേയ്മാനം വരാം.. അതുപോലെ യൂറിക്കാസിഡ് മുതലായ അസുഖങ്ങളുള്ള ആളുകൾക്കും ഇത് വരാൻ.. അതുപോലെ ഇൻഫെക്ഷൻസ് വന്നാൽ വരാം.. അതുപോലെ ചിലർക്ക് ചില ഞരമ്പുകളുടെ പ്രശ്നങ്ങൾ കൊണ്ട് തോളിലെ സെൻസേഷൻ പോകുക.. ഈ തേയ്മാനം വരാനുള്ള മറ്റൊരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ തോളിലെ മസിൽ പൊട്ടി അതിനുശേഷം ഉണ്ടാകുന്ന അബ്നോർമൽ മൂവ്മെന്റ് കൂടെ വരുന്ന തേയ്മാനമാണ്.. അതായത് തോളിലെ എല്ല് പൊട്ടിയതിനു ശേഷം കുറേക്കാലം നമ്മൾ അതും വെച്ചുകൊണ്ട് തന്നെ വർക്ക് ചെയ്യുമ്പോൾ നമുക്ക് തേയ്മാനം വരാം.. അങ്ങനെ പല പല കാരണങ്ങൾ കൊണ്ട് തോളിലെ തേയ്മാനം സംഭവിക്കാം..
ഇനി എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ.. തോളിൽ വരുന്ന ഏത് രോഗത്തിന്റെയും ലക്ഷണം തോൾ വേദന തന്നെയാണ് ഏറ്റവും പ്രധാന ലക്ഷണം എന്ന് പറയുന്നത്.. കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ബുദ്ധിമുട്ട് തോൾ വേദന തന്നെയാണ്.. അതിന്റെ കൂടെ തന്നെ നമ്മുടെ കൈകൾ മേലോട്ട് കൊണ്ടുപോവാനോ അല്ലെങ്കിൽ തിരിക്കാൻ മടക്കാനോ ഒന്നും തന്നെ പറ്റാതെ ആവാം..മേലെ നിന്നുള്ള സാധനങ്ങൾ എടുക്കാൻ വരെ നമുക്ക് ബുദ്ധിമുട്ടുണ്ടാകും.. ഇനി അതുകൂടാതെ തന്നെ രാത്രി കിടന്നുറങ്ങുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദനകൾ.. കൈകൾ ചലിപ്പിക്കുമ്പോൾ ശബ്ദം കേൾക്കുക അതുപോലെ പെട്ടെന്ന് പിടുത്തം വരുക ഇതെല്ലാം തന്നെ തോൾ തെയ്മാനതിൻ്റെ ലക്ഷണങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…