മോളെ നീ എന്താണ് ഈ പറയുന്നത്.. വിവാഹം കഴിക്കാനുള്ള പ്രായം നിനക്ക് ആയില്ലല്ലോ.. 18 വയസ്സല്ലേ ആയുള്ളൂ ഇനിയും പഠിക്കാനുള്ള പ്രായം ഏറെയുണ്ട്.. അച്ഛൻ നെടുവീർപ്പെട്ടു.. എനിക്ക് ഒന്നും കേൾക്കണ്ട.. അമ്മ മരിച്ചിട്ട് വർഷം രണ്ട് തികയുമ്പോഴേക്കും അച്ഛന് കെട്ടണം.. രണ്ടാനമ്മയുടെ കൂടെ ഒരു നിമിഷം പോലും ഞാൻ ഈ വീട്ടിൽ നിൽക്കില്ല.. നിനക്ക് താഴെയുള്ള കുട്ടിക്ക് വയസ്സ് ഏഴ് മാത്രമേ ഉള്ളൂ മോളെ.. അത് നീ ഓർക്കണ്ടേ.. അവളുടെ കാര്യം നോക്കുവാൻ ഒരു അമ്മ വേണം.. അച്ഛൻ എന്താണെന്ന് വെച്ചാൽ ചെയ്തു എനിക്കൊന്നും കേൾക്കണ്ട.. എനിക്കൊരു കല്യാണം കഴിക്കണം വേഗം.. വേണ്ട മോളെ നീ വേണമെങ്കിൽ ഒരു ഹോസ്റ്റലിൽ നിന്ന് പഠിച്ചോ.. നിന്നെ വേണമെങ്കിൽ എന്റെ വീട്ടിലോ അല്ലെങ്കിൽ അമ്മയുടെ വീട്ടിലോ ആക്കാം.. വേണ്ട എനിക്ക് ഈ നരകത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി.. അച്ഛൻ പറയുന്നത് കേൾക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല..
എന്തൊക്കെയോ പറയുന്നതിനിടയിൽ അച്ഛൻ പറഞ്ഞു ഇനി എല്ലാം നിൻറെ ഇഷ്ടം.. പിന്നീട് അച്ഛൻ ഒന്നും പറഞ്ഞില്ല.. ആ അച്ഛൻറെ കണ്ണുകൾ നിറഞ്ഞിരുന്നു.. അത് ഞാൻ കണ്ടില്ല എന്ന് നടിച്ചു.. അനിയത്തി ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു.. പെട്ടെന്ന് തന്നെ അച്ഛൻ നല്ലൊരു വിവാഹബന്ധം ആലോചിച്ച് അത് നടത്തി തരികയും ചെയ്തു.. വിവാഹം കഴിഞ്ഞ് പഠിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.. പണമുള്ള പഴയ തറവാട്..രമേശേട്ടന് നല്ല ശമ്പളമുള്ള സർക്കാർ ജോലിയും.. വീട്ടിൽ അച്ഛനും അമ്മയും ഞങ്ങളും മാത്രം.. ഒരു പെങ്ങൾ ഉള്ളത് ഹോസ്റ്റലിൽ നിന്നും മെഡിസിന് പഠിക്കുന്നു.. അച്ഛൻ കൈ നിറയെ പൊന്നു നൽകിയാണ് എന്നെ അയച്ചത്.. എൻറെ അമ്മയുടെ ആഭരണങ്ങൾ ഒന്നും ആ വരുന്ന സ്ത്രീയെ കൊണ്ട് ഞാൻ തൊടിക്കില്ല എന്ന് തീരുമാനിച്ചിരുന്നു..
രമേശേട്ടന് ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് വളരെ ഇഷ്ടമായി.. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വന്നു കയറുന്ന രണ്ടെണ്ണം കുറിച്ച് അനിയത്തിയോട് അവളുടെ മനസ്സിൽ ആവശ്യത്തിന് വിഷം കയറ്റുവാൻ ഞാൻ മറന്നില്ല… അച്ഛൻറെ വിവാഹത്തിന് ഞാൻ പോയില്ല.. അധികം ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല.. ഒരു അമ്പലത്തിൽ പോയി രണ്ടുമാല ഇട്ടു.. അനിയത്തി വിളിച്ച് അവിടുത്തെ കാര്യങ്ങൾ പറഞ്ഞു തന്നു.. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.. വിവാഹം കഴിഞ്ഞ് പഠിക്കാം എന്ന് എൻറെ മോഹത്തിന് അമ്മായിയമ്മ തടസ്സനിന്നു.. മകൻറെ കാര്യങ്ങൾ നോക്കുവാനാണ് മരുമകൾ അല്ലാതെ തുള്ളിച്ചാടി ഓടിനടക്കാൻ അല്ലത്രേ.. മറുത്തൊന്നും രമേശേട്ടൻ പറഞ്ഞില്ല.. മധുവിധു രാവുകൾ തീർന്നതും ഞാൻ ജീവിതം പഠിച്ചു..
അനിയത്തി ഇപ്പോൾ എന്തോ വിളിക്കാറില്ല.. ആദ്യമൊക്കെ അച്ഛൻ വീട്ടിൽ വരുമായിരുന്നു.. എന്നെ കൂട്ടിക്കൊണ്ടുപോവാനും വിശേഷങ്ങൾ തിരക്കാനും.. അതൊന്നും എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടും അച്ഛനെ അവഗണിക്കുന്നത് കൊണ്ടും പിന്നീട് അച്ഛൻ ആ വരവ് നിർത്തി.. അവസാന വരവിൽ ഇനി ഇങ്ങോട്ട് വരരുത് എന്ന രീതിയിൽ ഞാൻ സംസാരിച്ചിരുന്നു.. രണ്ടാനമ്മയെ ഒരിക്കലും അച്ഛൻ കൂട്ടിക്കൊണ്ടുവന്നില്ല.. അവരെപ്പറ്റി ഒരിക്കലും ഞാൻ തിരക്കിയതുമില്ല.. അച്ഛൻ പറഞ്ഞതുപോലെ ഹോസ്റ്റലിൽ നിന്നെ പഠിച്ചാൽ മതിയായിരുന്നു എന്ന് എനിക്ക് പിന്നീട് പലപ്പോഴും തോന്നിയിരുന്നു.. എല്ലാം ഞാൻ തന്നെ വിളിച്ചു വരുത്തിയതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…