December 9, 2023

എന്താണ് അന്യൂറിസം.. ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ഇവ വരാനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരു കില്ലർ ഡിസീസിനെ കുറിച്ച് ആണ്.. കില്ലർ ഡിസീസിനെ കുറിച്ചുള്ള ഒരു ബോധവൽക്കരണം.. ഇതിനെ നമ്മൾ തലച്ചോറിലെ ടൈം ബോംബുകൾ എന്നും പറയും.. ടൈം ബോംബ് എന്ന് പറഞ്ഞാൽ അത് ഏത് നിമിഷം വേണമെങ്കിലും പൊട്ടാം.. അതുമൂലം മനുഷ്യൻ ഏതു നിമിഷം വേണമെങ്കിലും മരിക്കാം.. ഈ രോഗത്തിനെയാണ് നമ്മൾ പറയുന്നത് അന്യൂറിസം എന്ന്.. അന്യൂറിസം എന്ന് പറഞ്ഞു കഴിഞ്ഞാൽ രക്തക്കുഴലുകളിൽ അതായത് തലച്ചോറിൽ മാത്രമല്ല ശരീരത്തിൽ എവിടെ വേണമെങ്കിലും അന്യൂറിസം വരാം പക്ഷേ തലച്ചോറിലാണ് ഇത് കൂടുതലും കോമൺ ആയി കണ്ടുവരുന്നത്..

   

ഇനി ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ തലച്ചോറിലെ രക്തക്കുഴലുകളിൽ ശക്തി പറയുമ്പോൾ അത് ബലൂൺ പോലെ വീർക്കുന്നു.. ഇത് ആർക്കാണ് കൂടുതലായും കണ്ടുവരുന്നത്.. ഇത് കൂടുതലും കാണുന്നത് 40 അല്ലെങ്കിൽ 45 വയസ്സ് കഴിഞ്ഞിട്ടുള്ള സ്ത്രീകൾക്കാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.. പക്ഷേ സ്ത്രീകൾക്ക് മാത്രമല്ല ഇത് കണ്ടുവരുന്നത് പുകവലി സ്വഭാവമുള്ള പുരുഷന്മാർക്കും ഒരു ഈ അവസ്ഥ കൊണ്ടുവരാറുണ്ട്..

ഒരു 50 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് കണ്ടുവരുന്നത്.. പുകവലിക്കുമ്പോൾ ഇതുപോലെ രക്ത കുഴലുകൾ തളർന്നു പോകുകയും തുടർന്ന് രക്തക്കുഴലുകൾ അവിടെ വീർത്ത് നിൽക്കുന്നു.. ഈയൊരു രോഗം വരുമ്പോൾ പലപ്പോഴും ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല.. കൂടുതലും പല ആളുകൾക്കും ക്ഷീണം അതുപോലെ കൺപോളകൾ തളർന്നും പോകുക.. അതുപോലെ മൈഗ്രൈൻ പോലുള്ള തലവേദനകൾ അനുഭവപ്പെടുക.. പലപ്പോഴും പല ആളുകളും മൈഗ്രേൻ എന്നും പറഞ്ഞ് തെറ്റിദ്ധരിക്കുന്നത് ഈ ഒരു രോഗത്തിന് ആയിരിക്കാം..

ഇനി ഈ അന്യുറിസം പൊട്ടുന്നത് വരെ അത് വലിയ കാര്യമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാക്കില്ല.. ഇത് പൊട്ടിക്കഴിഞ്ഞാൽ അതൊരു മാരകമായ ബ്ലീഡിങ് ഉണ്ടാക്കും.. അതിന് പലവിധ ഗ്രേഡുകൾ ഉണ്ട്.. ഗ്രേഡ് കൂടുന്തോറും ആൾക്ക് രക്ഷപ്പെടാനുള്ള ചാൻസ് കുറയുകയും മരണപ്പെടാനുള്ള ചാൻസ് കൂടുകയും ചെയ്യുന്നു.. അതായത് വളരെ വലിയ ബ്ലീഡിങ് ആണെങ്കിൽ മരണപ്പെടാനുള്ള ചാൻസ് വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *