ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ അമ്മമാരൊക്കെ രാവിലെ എഴുന്നേറ്റ് ഉടനെ ആദ്യം തന്നെ ചെയ്യുന്ന കാര്യമാണ് മുറ്റമൊക്കെ അടിച്ചുവാരുന്നത്.. ഇതുപോലെ ചൂലുകൊണ്ട് നമ്മുടെ മാലിന്യങ്ങളെല്ലാം അടിച്ചു വൃത്തിയാക്കാൻ നമ്മുടെ വയറിനുള്ളിൽ നിന്ന് മലമായി ശോധനയായി നല്ല രീതിയിൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ ആയിട്ട് നമ്മൾ ചില ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ എന്നുള്ള കാര്യം നമ്മൾ ഉറപ്പുവരുത്തണം.. ചില ഭക്ഷണങ്ങൾ നമ്മൾ കഴിക്കാതെ ഒഴിവാക്കി നിർത്തണം.. അത്തരം കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.. ഈ പറയുന്ന നമ്മുടെ മാലിന്യങ്ങളെയെല്ലാം അടിച്ചു വൃത്തിയാക്കുന്ന ചൂല് പോലെ അങ്ങ് ക്ലീനാക്കി കളയുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്.. നാരുകൾ നല്ലപോലെ അടങ്ങിയിട്ടുള്ള ഫൈബർ കണ്ടന്റ് ഉള്ള ഭക്ഷണസാധനങ്ങൾ..
അത് എന്തൊക്കെയാണ് എന്ന് അല്ലേ.. നമ്മൾ ഭക്ഷണത്തിനു മുൻപ് മരുന്നുകൾ പോലെ കഴിക്കേണ്ട ചില സാധനങ്ങൾ ഉണ്ട്.. നമ്മളെല്ലായിപ്പോഴും ചോറ് നല്ലപോലെ എടുത്ത് പാത്രം നിറച്ച് ചോറ് എടുത്ത അതിൻറെ ഒരു ചെറിയ ഭാഗത്ത് ചെറിയ കറിയിട്ട് കഴിക്കും അത് മിക്കവാറും അച്ചാറും അല്ലെങ്കിൽ വല്ല ഉണക്കമീനും ഒക്കെ ആയിരിക്കും.. പകരം നമ്മൾ പ്ലേറ്റ് എടുക്കുമ്പോൾ തന്നെ അതിനകത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത് ഒരു പ്ലേറ്റ് എടുത്തു കഴിഞ്ഞാൽ അതിൻറെ പകുതിഭാഗം ചോറും.. അല്ലെങ്കിൽ ചപ്പാത്തി പോലുള്ളവ എടുക്കാം.. ചോറ് എടുക്കുമ്പോൾ തവിട് അടങ്ങിയ ചോറ് ഭക്ഷിക്കുക.. നമ്മുടെ നാട്ടിൽ കിട്ടുന്ന വെളുത്ത അരി കൂടുതൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയും അതായത് മലബന്ധം പോലുള്ളവ ഉണ്ടാക്കുകയും അതുപോലെ കീഴ്വായു ശല്യം ഉണ്ടാക്കാനും ഗ്യാസ് പ്രോബ്ലംസ് ഉണ്ടാക്കാനും വയർ പുകച്ചിൽ അതുപോലെ നെഞ്ചരിച്ചൽ..
തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ഈ വെളുത്ത അരി ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവാം.. അത് കൂടുതലും മൈദ അല്ലെങ്കിൽ എരിവ് പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലും ഉണ്ടാകും.. അപ്പോൾ ചോറ് പകുതിയും ബാക്കി ഒരു പകുതിഭാഗം പ്രോട്ടീൻ ഭക്ഷണങ്ങൾക്ക് വേണ്ടിയും മാറ്റിവയ്ക്കാം.. അതിൽ കോഴിയിറച്ചിയാണ് ഏറ്റവും അഭികാമ്യം.. പലപ്പോഴും മുട്ടയുടെ വെള്ള നല്ല പ്രോട്ടീൻസ് തരുന്ന ഭക്ഷണപദാർത്ഥമാണ്.. ഇനി വെജിറ്റേറിയൻ മാത്രം കഴിക്കുന്ന ആളുകളാണെങ്കിൽ അവർക്ക് കടല വർഗ്ഗങ്ങൾ അല്ലെങ്കിൽ പയർ വർഗ്ഗങ്ങൾ ഒക്കെ ഉൾപ്പെടുത്താം.. മുളപ്പിച്ച പയർ നല്ല രീതിയിൽ പ്രോട്ടീൻ സപ്ലിമെൻറ് ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…